മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ജയറാം. ജനപ്രിയ വേഷങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ താരത്തെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാള സിനിമകളിൽ കാണാറില്ലായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജയറാം മറ്റ് ദക്ഷിണേന്ത്യൻ സിനിമകളിൽ തിരക്കിലായിരുന്നു. ഇപ്പോഴിതാ, മകൻ കാളിദാസിനൊപ്പം ഒരു പുതിയ മലയാള സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ജയറാം . അതേസമയം, ഇത്രയും കാലം മലയാള സിനിമകളിൽ അഭിനയിക്കാത്തതിന്റെ കാരണവും ജയറാം വെളിപ്പെടുത്തി.
‘ഞാൻ മലയാളത്തിൽ ഒരു സിനിമ അഭിനയിച്ചിട്ട് ഒന്നര വർഷത്തിലേറെയായി. ഞാൻ എന്താണ് മലയാള സിനിമകൾ ചെയ്യാത്തതെന്ന് ആളുകൾ എന്നോട് ചോദിക്കുന്നു. കാരണം മറ്റൊന്നുമല്ല, എനിക്ക് 100 ശതമാനം തൃപ്തികരമായ ഒരു തിരക്കഥ ലഭിക്കാത്തതാണ്.
ആ ഇടവേളയിൽ, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചു. അതൊന്നും നായകനായല്ല . ഒരു നല്ല സിനിമയ്ക്കായി കാത്തിരിക്കുമ്പോഴാണ് ഇതെല്ലാം ചെയ്തത്. ഇപ്പോൾ കാളിദാസനൊപ്പം മലയാള സിനിമയിൽ അഭിനയിക്കാൻ പോകുന്നു . ജൂഡ് ആന്റണി കഥ പറഞ്ഞപ്പോൾ ഞങ്ങൾക്ക് തിരക്കഥ ഇഷ്ടപ്പെട്ടു. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചാൽ നല്ലതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് സന്തോഷമായി. കാളിദാസിനും മലയാളത്തിൽ ഓഫറുകൾ വരുന്നുണ്ട്, പക്ഷേ ഒന്നും നല്ലതായിരുന്നില്ല. ഇതുപോലുള്ള ഒരു സിനിമ ചെയ്യാൻ അവനും കാത്തിരിക്കുകയായിരുന്നു. എനിക്ക് വളരെ സന്തോഷമുണ്ട്’, അദ്ദേഹം പറഞ്ഞു.

