മോഹൻലാൽ സംവിധായകനാകുന്ന ത്രീഡി ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകൻ ഫാസിൽ. ക്രിസ്തുമസ് സമ്മാനമായി ഡിസംബർ 25-നാണ് ബറോസ് തിയേറ്ററുകളിലെത്തുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്.
മോഹൻലാലിന്റെ ഹിറ്റ് ചിത്രങ്ങളായ മഞ്ഞിൽ വിരിഞ്ഞ പൂക്കളും മണിച്ചിത്രത്താഴും റിലീസ് ചെയ്ത അതേ ദിവസമാണ് ബറോസും എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ‘ മോഹൻലാൽ എന്ന പത്തൊൻപത് വയസുകാരനെ ഇന്ന് കാണുന്ന നടനാക്കി മാറ്റിയത് മഞ്ഞിൽവിരിഞ്ഞ പൂക്കളാണ് എന്ന . ആ സിനിമ റിലീസ് ചെയ്തതും ഡിസംബർ 25-നാണ്.മറ്റൊരു ഹിറ്റായ മണിച്ചിത്രത്താഴ് റിലീസ് ചെയ്തതും ഡിസംബർ 25-നായിരുന്നു. ഇന്ന് ബറോസ് റിലീസ് ചെയ്യുന്നതും ഡിസംബർ 25-നാണ്. റിലീസ് തീയതി കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപോയി. ഈ ഒരു തീയതി എന്നത് ദൈവനിശ്ചയമാണ് . ഈ ചിത്രം വൻ വിജയമാകും ‘ – എന്നാണ് ഫാസിലിന്റെ വാക്കുകൾ . സന്തോഷ് ശിവനാണ് ഛായാഗ്രഹണം . മാർക്ക് കിലിയനാണ് പശ്ചാത്തല സംഗീതം.
Discussion about this post