ഒന്നിനുപുറകെ ഒന്നായി നിരവധി റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ് അല്ലു അർജുൻ്റെ ‘പുഷ്പ 2’ . ബി-ടൗണിൽ പോലും, അല്ലു അർജുനെയും ‘പുഷ്പ 2’ നെയും വളരെയധികം പ്രശംസിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർ ഉണ്ട്.ഇപ്പോഴിതാ അമിതാഭ് ബച്ചനും അല്ലു അർജുനെ പ്രശംസിക്കുകയും ‘കോൻ ബനേഗാ ക്രോർപതി 16’ ലെ ഒരു മത്സരാർത്ഥിയോട് ‘പുഷ്പ 2’ കാണാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
‘ നിങ്ങൾ അല്ലു അർജുൻ്റെ വലിയ ആരാധകനാണെന്ന് കമ്പ്യൂട്ടർ ജി എന്നോട് പറഞ്ഞു. ‘ എന്നാണ് മത്സരാർത്ഥിയോട് അമിതാഭ് ബച്ചൻ പറഞ്ഞത് . എന്നാൽ ഇതിന് “സർ, ഞാൻ അല്ലു അർജുൻ്റെയും നിങ്ങൾ രണ്ടുപേരുടെയും വലിയ ആരാധകനാണ്.“ എന്നാണ് മത്സരാർത്ഥി മറുപടി നൽകിയത്.
ഇതിന് ‘ ഇപ്പോൾ എൻ്റെ പേര് ചേർക്കുന്നത് ഒരു മാറ്റവും ഉണ്ടാകില്ല. കഴിവുള്ള കലാകാരനാണ് അല്ലു അർജുൻ, അദ്ദേഹത്തിന് ലഭിച്ച അംഗീകാരം അദ്ദേഹം അർഹിക്കുന്നു. ഞാനും അദ്ദേഹത്തിൻ്റെ വലിയ ആരാധകനാണ്. ഈയടുത്താണ് അദ്ദേഹത്തിൻ്റെ ചിത്രം റിലീസ് ചെയ്തത്, ഇതുവരെ കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും കാണണം. പക്ഷേ അവരുമായി എന്നെ താരതമ്യം ചെയ്യരുത്.‘ എന്നായിരുന്നു ബിഗ് ബിയുടെ പ്രതികരണം .