ദുബായ്: ദുബായില്‍ നടന്ന കാര്‍ റേസില്‍ നടന് അജിത് കുമാറിന്റെ ടീമിന് മൂന്നാം സ്ഥാനം. 991 കാറ്റഗറിയിൽ ആണ് മൂന്നാം സ്ഥാനം . 24 മണിക്കൂർ നീണ്ടതായിരുന്നു മത്സരം . എല്ലാവര്‍ഷവും നടക്കുന്നതാണ് ദുബായ് 24 എച്ച് എന്ന കാറോട്ട മത്സരം. അജിത് നായകനായ ഏറ്റവും പുതിയ സിനിമയായ വിടാമുയര്‍ച്ചി റിലീസാകാന്‍ ഇരിക്കെയാണ് കാറോട്ട മത്സരത്തിലെ ഈ അസാധാരണ വിജയം.
53 വയസ്സുകാരനായ അജിതിനൊപ്പം ടീമംഗങ്ങളായ മറ്റ് മൂന്ന് പേരും വിദേശികളാണ്. അജിതിന്റെ ഈ അസാധാരണ നേട്ടത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ നടനായ മാധവന് എത്തിയിരുന്നു. അജിതും മാധവനും കെട്ടിപ്പിടിച്ചു നില്ക്കുന്ന ചിത്രം വൈറലാണ്.
സാമന്ത റൂത്ത് പ്രഭു, കമല്‍ ഹാസന്, നാഗചൈതന്യ തുടങ്ങി സിനിമാ മേഖലയിലെ ഒട്ടേറെപ്പേര്‍ അദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തി. അടുത്തിടെ പരിശീലനത്തിനിടെ അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു. വാഹനത്തിനുണ്ടായ കേടുപാടുകൾ ഒഴിച്ചാൽ അദ്ദേഹത്തിന് കുഴപ്പങ്ങൾ ഒന്നും ഉണ്ടായില്ല.