ഡബ്ലിൻ: അയർലൻഡിൽ പ്രോപ്പർട്ടികൾ വാങ്ങുന്നവരുടെ ശരാശരി വരുമാനത്തിൽ വർധന. കഴിഞ്ഞ വർഷം പ്രോപ്പർട്ടികൾ വാങ്ങിയവരുടെ ശരാശരി വരുമാനം 84,400 യൂറോയിൽ എത്തി. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കുകളിലാണ് ഇത് സംബന്ധിച്ച സൂചനകൾ.
2023 ൽ ശരാശരി വരുമാനം 80,100 ഉം, 2022 ൽ 75,600 ഉം ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം വലിയ വർധനവ് ഉണ്ടായി. കഴിഞ്ഞ വർഷം വാങ്ങിയ പ്രോപ്പർട്ടികളിൽ 60 ശതമാനവും ജോയിന്റായി വാങ്ങിയവയാണ്. അതേസമയം മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വീട് വാങ്ങിയവരുടെ എണ്ണത്തിൽ കുറവുണ്ട്. 2022 ൽ 50,030 വീടുകളും 2023 ൽ 50,230 വീടുകളും ആയിരുന്നു ആളുകൾ വാങ്ങിയത്. എന്നാൽ കഴിഞ്ഞ വർഷം ഇത് 48,780 ആയിരുന്നു.
Discussion about this post

