ഡബ്ലിൻ: വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. അയർലന്റിലെ ജീവനക്കാരെയുൾപ്പെടെ കമ്പനിയുടെ തീരുമാനം പ്രതികൂലമായി ബാധിക്കും. നിലവിൽ കമ്പനിയുടെ ഡബ്ലിനിലെയും ബെൽഫാസ്റ്റിലെയും ഓഫീസുകളിൽ 3,500ൽപരം ആളുകളാണ് ജോലി ചെയ്യുന്നത്.
ആയിരക്കണക്കിന് ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. സെയിൽസ് വിഭാഗത്തിലാണ് പിരിച്ചുവിടൽ എന്നാണ് റിപ്പോർട്ടുകൾ. അടുത്ത മാസം കൂടുതൽ വകുപ്പുകളിൽ സമാന നടപടി ഉണ്ടായേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post

