ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ തൊഴിലവസരങ്ങളുമായി ബാങ്ക് ഓഫ് അമേരിക്ക. നഗരത്തിൽ ആയിരം തൊഴിലവസരങ്ങളാണ് ബാങ്ക് ഓഫ് അമേരിക്ക മുന്നോട്ടുവയ്ക്കുന്നത്. ഈ തീരുമാനത്തെ നോർതേൺ സെക്രട്ടറി ഹിലരി ബെൻ സ്വാഗതം ചെയ്തു. ആദ്യാമായിട്ടാണ് ബാങ്ക് നോർതേൺ അയർലൻഡിൽ പ്രവർത്തനം ആരംഭിക്കുന്നത്.
പുതിയ നിക്ഷേപ പദ്ധതിയുടെ ഭാഗമായിട്ടാണ് ബാങ്ക് ബെൽഫാസ്റ്റിലും ചുവടുറപ്പിക്കുന്നത്. ബെൽഫാസ്റ്റിന് പുറമേ ലണ്ടൻ, എഡിൻബർഗ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ബെൽഫാസ്റ്റിൽ ഉൾപ്പെടെ 1800 തൊഴിലുകളാണ് ബാങ്ക് പദ്ധതിയിടുന്നത്.
Discussion about this post

