മയോ: കൗണ്ടി മയോയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ അമേരിക്കൻ ഹെൽത്ത് കെയർ കമ്പനിയായ ഹോളിസ്റ്റർ ഇൻകോർപ്പറേറ്റഡ്. 50 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ബാലിനയിലെ പ്ലാന്റിൽ ആവിഷ്കരിക്കുന്ന 80 മില്യൺ യൂറോയുടെ പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ അവസരങ്ങൾ ഒരുങ്ങുന്നത്.
മയോയിൽ കമ്പനിയ്ക്ക് ആയിരം തൊഴിലാളികളാണ് ഉള്ളത്. ഓസ്റ്റോമി കെയർ, കണ്ടിനെൻസ് കെയർ ഉത്പന്നങ്ങളുടെ നിർമ്മാണത്തിലാണ് ഇവർ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. നൂതന ഉപകരണ രൂപകൽപ്പനയിലൂടെയും പരിശീലനത്തിലൂടെയും ബാലിനയിലെ പ്ലാന്റിനെ വൈദഗ്ധ്യ കേന്ദ്രമാക്കി മാറ്റുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. 1976 ലാണ് മയോയിൽ കമ്പനി പ്രവർത്തനം ആരംഭിച്ചത്.
Discussion about this post

