- കേരളം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് : നരേന്ദ്ര മോദി വീണ്ടും കേരളത്തിൽ എത്തുന്നു
- ഹിറ്റ് ലിസ്റ്റുണ്ടാക്കി തീർത്തത് ഏഴ് പാക് ഭീകരരെ ; രക്തമുറയുന്ന തണുപ്പിലും ദൃഢനിശ്ചയത്തോടെ പൊരുതി ഇന്ത്യൻ സൈന്യം
- ജിം ട്രെയിനർ ദീപക് കുമാറിനെ സന്ദർശിച്ച് രാഹുൽ ഗാന്ധി ; ദീപക്കിന്റെ ജിമ്മിൽ അംഗത്വമെടുക്കുമെന്നും രാഹുൽ
- അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചു ; രാഹുൽ മാങ്കൂട്ടത്തിലിന് നൽകിയ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച്
- വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റി ; പുതുക്കിയ തീയതി മാർച്ച് 1
- 125 കോടി തലയ്ക്ക് വിലയിട്ട മയക്കുമരുന്ന് രാജാവ് : സൈന്യം ആക്രമിച്ചത് ശക്തികേന്ദ്രത്തിലെത്തി ; മെൻചോയെ വധിക്കാൻ ഒപ്പം നിന്നത് യുഎസ്
- എസ്ര ഉയ്റൂണിന്റെ തിരോധനം; 15 വർഷങ്ങൾക്കിപ്പുറം വിവരങ്ങൾ തേടി പോലീസ്
- ഭവന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ; വായ്പാ പദ്ധതികൾ ഉദാരമാക്കി
Author: sreejithakvijayan
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. കേരളത്തിന്റെ അഭിമാനപദ്ധതികളിൽ ഒന്നായ തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടന പരിപാടിയ്ക്കായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം തന്നെ തലസ്ഥാന നഗരിയിൽ എത്തിയിരുന്നു. രാവിലെ പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്നും ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി വിഴിഞ്ഞത്തേയ്ക്ക് എത്തും. വിഴിഞ്ഞത്ത് പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി തുറമുഖം നടന്ന് കാണും. ഇതിന് ശേഷമാണ് ഉദ്ഘാടനം നിർവ്വഹിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയ്‌ക്കൊപ്പമുണ്ട്. ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി വേദിയെ അഭിസംബോധന ചെയ്യും. ശേഷം ഉച്ചയ്ക്ക് 12.30 ഓടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും. പരിപാടിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് തിരുവനന്തപുരം നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. ഗതാഗതനിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്.
ഡബ്ലിൻ: കൗണ്ട് ക്ലെയറിലെ ഷാനൻ വിമാനത്താവളത്തിലേക്ക് വാഹനം ഓടിച്ച് കയറ്റാൻ ശ്രമം. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഇതിന് പിന്നാലെ സുരക്ഷാ കാരണങ്ങളെ തുടർന്ന് വിമാനത്താവളം അടച്ചിട്ടു. എയർപോർട്ടിന്റെ പ്രധാനഭാഗത്ത് കൂടി വാനിൽ എത്തിയ മൂന്നംഗ സംഘം പ്രധാനവേലി തകർത്ത് ഉള്ളിലേക്ക് വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെ സംഘത്തെ വളഞ്ഞ് പിടികൂടി. സംഭവത്തിൽ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്.
ഡബ്ലിൻ: അയർലന്റിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ കാട്ടുതീയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അധികൃതർ. ഇതേ തുടർന്ന് ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വരുന്ന ബാങ്ക് ഹോളിഡേ വീക്കെൻഡിൽ നിലവിൽ വരുന്ന ഓറഞ്ച് മുന്നറിയിപ്പ് ചൊവ്വാഴ്ച വരെ തുടരും. വിനോദസഞ്ചാരികളും മറ്റും അപകടകരമായ പ്രദേശങ്ങളിൽ തീ കത്തിക്കുകയോ ബാർബിക്യൂ ഉണ്ടാക്കുകയോ ചെയ്യരുത് എന്ന് നിർദ്ദേശമുണ്ട്. മുൻപ് പല തവണ ഇതെല്ലാം കാട്ടു തീയ്ക്ക് കാരണം ആയിട്ടുണ്ട്. ഇതേ തുടർന്നാണ് അധികൃതർ പ്രത്യേകം നിർദ്ദേശം നൽകിയത്. ക്യാം ഫയർ, ബാർബിക്യൂ, സിഗരറ്റ് കത്തിക്കൽ എന്നിവ തീപിടിത്തത്തിന് കാരണം ആകുന്ന സംഭവങ്ങളാണെന്ന് വനം ഏജൻസിയായ Coillte വ്യക്തമാക്കുന്നത്.
ഡബ്ലിൻ: അയർലന്റിൽ കോട്ടയം സ്വദേശി അന്തരിച്ചു. തോട്ടക്കാട് ഇരവുചിറ, പൂവത്തുംമൂട്ടിൽ വിജയകുമാർ പി നാരായണൻ എന്ന രാജേഷ് ആണ് അന്തരിച്ചത്. 47 വയസ്സായിരുന്നു. മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്‌കരിക്കും. കൗണ്ടി ഡബ്ലിനിലെ സ്വാർഡ്‌സ് എക്‌സ്പ്രസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു വിജയകുമാർ. ഇതിനിടെയാണ് കുടുംബത്തെയും അയർലന്റിലെ മലയാളി സമൂഹത്തെയും ദു:ഖത്തിലാഴ്ത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട്. വിജയകുമാറിന്റെ ഭൗതികദേഹം മാസി ബ്രദേഴ്‌സ് ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വച്ചു. ഭാര്യയും രണ്ട് മക്കളുമാണ് അദ്ദേഹത്തിനുള്ളത്. ഭാര്യ ആശ കറുകച്ചാൽ ശ്രീ ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസിലെ ജീവനക്കാരിയാണ്.
ഡബ്ലിൻ: ക്രാന്തി അയർലന്റിന്റെ മെയ്ദിനാഘോഷം വെള്ളിയാഴ്ച (മെയ് 2) നടക്കും. കിൽക്കെനിയിൽ സംഘടിപ്പിക്കുന്ന പരിപാടി കേരള എക്‌സൈസ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ഒ ലഫ്‌ളിൻ ഗെയിൽ ജിഎഎ ക്ലബ്ബ് വേദിയാകുന്ന ചടങ്ങിൽ വിപുലമായ ആഘോഷ പരിപാടികളാണ് മെയ്ദിനാഘോഷത്തെ തുടർന്ന് സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട് ആറ് മണിയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിയ്ക്കുക. പ്രശസ്ത മലയാളി ഗായകൻ അലോഷിയുടെ ഗസൽസന്ധ്യ ആഘോഷത്തിന്റെ ഭാഗമായി നടക്കും. ഇതിന് പുറമേ കെആർഎസ് കാറ്ററിംഗ് ഗ്രൂപ്പിന്റെ നാടൻ ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്.
ഡബ്ലിൻ: അയർലന്റ് സിറോ മലബാർ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക് തീർത്ഥാടനം ഈ മാസം 10 ന്. ഇതിനോട് അനുബന്ധിച്ച ഒരുക്കങ്ങൾക്ക് അയർലന്റിലെ സിറോ മലബാർ സഭയുടെ 38 കുർബാന സെന്ററുകളിൽ തുടക്കമായി. അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ കാർമ്മികത്വത്തിലാകും തീർത്ഥാടന ചടങ്ങുകൾ നടക്കുക. അന്നേ ദിവസം രാജ്യാന്തര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിലെ ബസലിക്കയിൽ അയർലന്റിലെ മുഴുവൻ വിശ്വാസികളും പങ്കുചേരും. രാവിലെ 10 മണിയ്ക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് നോക്ക് ബസലിക്കയിൽ തുടക്കമാകും. ആരാധനയോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. ഇതിന് ശേഷം കുർബാനയും പ്രദക്ഷിണവും നടക്കും. തീർത്ഥാടനത്തിൽവച്ച് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും.
ഡബ്ലിൻ; ആൻട്രിമിൽ വൻ ലഹരിവേട്ട. 1.5 മില്യൺ യൂറോയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. ദുനാഡ്രി മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും അധികം ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. കൊക്കൈയ്ൻ, കഞ്ചാവ്, വിവിധ തരം ലഹരി ഗുളികകൾ എന്നിവയാണ് പരിശോധനയിൽ കണ്ടെടുത്തത്. ഇതിന് പുറമേ ആയുധശേഖരവും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ആൻട്രിം പോലീസിലെ ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തിൽ വിശദമായ അന്വേഷണം സംഘം ആരംഭിച്ചിട്ടുണ്ട്.
ഡബ്ലിൻ: അയർലണ്ടിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. രാജ്യത്ത് താപനിലയിൽ ഇനിയും വർദ്ധനവ് ഉണ്ടാകുമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. ബുധനാഴ്ച രാജ്യത്തെ താപനില 25 ഡിഗ്രി സെൽഷ്യസ് പിന്നിട്ടിരുന്നു. വരും ദിവസങ്ങളിലും ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടാനാണ് സാദ്ധ്യതയെന്നും അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം എന്നും മെറ്റ് ഐറാൻ അറിയിച്ചു. ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനാരോഗ്യവകുപ്പും ജനങ്ങൾക്കായി നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുറത്തിറങ്ങുമ്പോൾ ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. പുറത്തിറങ്ങുമ്പോൾ പ്ലാൻസ്‌പെക്ട്രം സൺസ്‌ക്രീൻ ഉപയോഗിക്കണം. തൊപ്പിയും സൺഗ്ലാസും ധരിക്കണമെന്നും നിർദ്ദേശമുണ്ട്. കാട്ടു തീ ഉൾപ്പെടെ പടരാൻ സാദ്ധ്യതയുള്ളതിനാൽ മറ്റ് അനുബന്ധ വകുപ്പുകളും നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഡബ്ലിൻ: അയർലന്റിൽ വവളർത്ത് മൃഗങ്ങളുമായി വാഹനങ്ങളിൽ പോകുന്നവർക്ക് മുന്നറിയിപ്പ്. വളർത്ത് മൃഗങ്ങളെ ശരിയായ രീതിയിൽ കൊണ്ടുപോയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. An Garda Síochána എന്ന നിയമം കർശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി സ്വീകരിക്കുന്നത്. അടുത്തിടെയായി വളർത്ത് മൃഗങ്ങൾ മൂലമുള്ള അപകടങ്ങൾ രാജ്യത്ത് വർദ്ധിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് നിയമം കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്. നിയമലംഘനം നടത്തുന്നവർക്ക് 6000 യൂറോവരെ പിഴ ചുമത്തും. ഇതിന് പുറമേ ലൈസൻസിൽ പോയിന്റുകളും ലഭിക്കും. പൂച്ചകൾ, നായ്ക്കൾ തുടങ്ങിയ വളർത്ത് മൃഗങ്ങളുമായി യാത്ര ചെയ്യുമ്പോൾ കൃത്യമായി വാഹനത്തിനുള്ളിൽ കെട്ടിയിരിക്കണം. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവറുടെ മടിയിലേക്ക് വളർത്ത് മൃഗങ്ങൾ ചാടുന്നതും അതുവഴിയുണ്ടാകുന്ന അപകടങ്ങളും തടയുന്നതിന് വേണ്ടിയാണ് ഇത്. പിൻസീറ്റിൽ ആയിരിക്കണം വളർത്ത് മൃഗങ്ങളെ കെട്ടേണ്ടത്. ദീർഘദൂര യാത്രകളിൽ ഓരോ രണ്ട് മണിക്കൂറിലും യാത്രയ്ക്ക് ഇടവേള നൽകണം. വളർത്ത് മൃഗങ്ങൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും നൽകണം എന്നും അറിയിപ്പിൽ റോഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കുന്നു.
ഡബ്ലിൻ: ഓസ്‌ട്രേലിയയിൽ ജീവിക്കുന്ന അയർലന്റുകാരുടെ എണ്ണത്തിൽ വർദ്ധന. ഇതോടെ ഓസ്‌ട്രേലിയയിൽ താമസമാക്കിയ അയർലന്റുകാരുടെ എണ്ണം 1 ലക്ഷം കവിഞ്ഞു. നിലവിൽ അയർലന്റിൽ ജനിച്ച 1,03,080 പേരാണ് തങ്ങളുടെ രാജ്യത്ത് താമസിക്കുന്നത് എന്നാണ് ഓസ്ട്രലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നത്. 2023 ലെ കണക്കുകൾ പ്രകാരം 94,540 അയർലന്റ് സ്വദേശികൾ ആയിരുന്നു ഓസ്‌ട്രേലിയയിൽ താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം 8,500 പേർ പുതുതായി കുടിയേറിപാർത്തു. ഇതോടെയാണ് ആകെ എണ്ണം ഒരു ലക്ഷം കടന്നത്. 2000 ത്തിൽ ഓസ്‌ട്രേലിയയിൽ താമസമാക്കിയ അയർലന്റുകാരുടെ എണ്ണം 55000 ആയിരുന്നു. 25 വർഷങ്ങൾ പിന്നിടുമ്പോൾ പൗരന്മാരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം ആണ് ഉണ്ടായിരിക്കുന്നത്. വടക്കൻ അയർലന്റിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിപ്പാർക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2024 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ വടക്കൻ അയർലന്റിൽ നിന്നുള്ള 25,920 പേരാണ് ഓസ്‌ട്രേലിയയിൽ താമസിക്കുന്നത്. 2023 നെ അപേക്ഷിച്ച് 860 പേരുടെ വർദ്ധനവ് കഴിഞ്ഞ വർഷം ഉണ്ടായിട്ടുണ്ട്. 27.1 മില്യണാണ് ഓസ്‌ട്രേലിയയിലെ ആകെ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
