മനില : ഫിലിപ്പീൻസ് പ്രസിഡന്റിനെതിരെ വധഭീഷണിയുമായി വൈസ് പ്രസിഡന്റ്. ചൈനയുടെ പേരിലാണ് നേതാക്കളുടെ ഈ തമ്മിൽ തല്ല് . പ്രസിഡന്റിനെയും ഭാര്യയേയും ജനപ്രതിനിധി സഭാ സ്പീക്കറേയും കൊലപ്പെടുത്താനാണ് താൻ കൊലയാളിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത് എന്നാണ് വൈസ് പ്രസിഡന്റ് സാറ ഡുറ്റർട്ടെയുടെ മുന്നറിയിപ്പ്. സംഭവം ഗൗരവമായി കണ്ട് അന്വേഷിക്കാനാണ് സുരക്ഷാ ഏജൻസികളുടെ തീരുമാനം .
ശനിയാഴ്ച്ച മാദ്ധ്യമങ്ങളോടായിരുന്നു ഡുറ്റർട്ടെയുടെ പ്രസ്താവന.താൻ വധിക്കപ്പെട്ടാൽ പ്രസിഡന്റ് ഫെർഡിനന്റ് മാർകോസ് ജൂനിയറും കൊല്ലപ്പെടുമെന്നാണ് ഇതിനായി താൻ ഒരു കൊലയാളിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡുറ്റർട്ടെ പറഞ്ഞു.പ്രസിഡന്റ് കഴിവില്ലാത്തവനാണെന്നും , അദ്ദേഹവും , ഭാര്യയും അഴിമതിക്കാരാണെന്നും ഡുറ്റർട്ടെ പറഞ്ഞു.
സാറയുടെ പരാമർശം ഫിലിപ്പിൻസിൽ വൻ വിവാദമായിരിക്കുകയാണ്. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. ഭീഷണിയ്ക്ക് പിന്നാലെ പ്രസിഡന്റിന്റെ സുരക്ഷ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.