- രാജീവ് ഭവൻ നിർമ്മിക്കാനുള്ള പണം നൽകിയത് മദ്യക്കമ്പനിയെന്ന് സൂചന : റായ്പൂരിലെ കോൺഗ്രസ് ആസ്ഥാനത്ത് ഇഡി റെയ്ഡ്
- ഇന്ത്യയെ തോൽപ്പിക്കും : ഇല്ലെങ്കിൽ ഞാൻ എന്റെ പേര്‍ മാറ്റും : പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
- വെന്തുരുകി കേരളം : രണ്ട് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്
- ബംഗാൾ ഉൾക്കടലിൽ ഭൂചലനം ; പ്രകമ്പനം കൊൽക്കത്തയിലും
- ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ജയിച്ചതിന് പിന്നാലെ ‘ പാകിസ്ഥാൻ സിന്ദാബാദ് ‘ മുഴക്കി ; യുവാവിന്റെ കടയ്ക്ക് നേരെ ബുൾഡോസർ നടപടി
- കിസാന്‍ സമ്മാന്‍ നിധി ; കര്‍ഷകര്‍ക്കു മോദി സർക്കാർ നൽകിയത് മൂന്നര ലക്ഷം കോടി രൂപ
- ആരോഗ്യകരമായ ഇന്ത്യ ആരംഭിക്കുന്നത് ശ്രദ്ധാപൂർവ്വമായ തെരഞ്ഞെടുപ്പുകളിലൂടെ : മോദിയ്ക്ക് നന്ദി പറഞ്ഞ് മോഹൻലാൽ
- പെണ്മക്കൾക്ക് മൊബൈൽ ഫോൺ വിലക്കിയിട്ടുണ്ട് : ടി വി കാണാനും അനുവദിക്കില്ല ; ഷഹീദ് അഫ്രീദി
Author: Anu Nair
ഇസ്ലാമാബാദ്: പാകിസ്താനിൽ ഭീകരാക്രമണം . പാസഞ്ചർ വാനുകൾക്ക് നേരെ നടന്ന വെടിവെയ്പ്പിൽ 40 ഓളം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാകിസ്താനിലെ ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. പരിക്കേറ്റ 8 പേർ മണ്ഡോരി ആശുപതിയിൽ ചികിത്സയിലാണ്. ഷിയാ മുസ്ലീങ്ങൾ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെയായിരുന്നു ആക്രമണം. പരചിനാറിൽ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്നു വാഹനങ്ങൾ. കൊല്ലപ്പെട്ടവരിൽ എട്ട് സ്ത്രീകളും അഞ്ച് കുട്ടികളും ഉണ്ടെന്നാണ് റിപ്പോർട്ട്. സുന്നികളും, ഷിയകളും തമ്മിലുള്ള വിഭാഗീയ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഖൈബർ പഖ്തൂങ്ക്വായിലെ കുറാം ഭാഗത്ത് ഇരുസമുദായങ്ങളും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. അതിന്റെ ബാക്കിയാകാം ഇതെന്നാണ് റിപ്പോർട്ട് . ആക്രമണം വളരെ ദുഖകരമാണെന്നും , ഭീരുത്വം നിറഞ്ഞ പ്രവൃത്തിയാണിതെന്നും പാകിസ്ഥാൻ മന്ത്രി മൊഹ്‌സിൻ നഖ്‌വി പറഞ്ഞു.
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിൽ ഇന്ത്യയ്ക്ക് കൈമാറാമെന്ന യുഎസ് കോടതി ഉത്തരവിനെതിരെ പ്രതി പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണ യുഎസ് സുപ്രീംകോടതിയെ സമീപിച്ചു. അപ്പീൽ കോടതിയിൽ നിന്ന് പ്രതികൂല വിധി വന്നതോടെയാണ് തഹാവൂർ റാണ യുഎസ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തന്നെ ഇന്ത്യയ്ക്ക് കൈമാറാതിരിക്കാനുള്ള റാണയുടെ അവസാന പോരാട്ടമാണിത്. റാണ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകൾ ഇന്ത്യ കൈമാറിയിട്ടുണ്ടെന്ന് വിധി പറഞ്ഞ മിലൻ ഡി സ്മിത്ത്, ബ്രിഡ്ജറ്റ് ബേഡ്, സിഡ്‌നി ഫിറ്റ്‌സ്വാട്ടർ എന്നിവരടങ്ങിയ മൂന്നംഗ ജഡ്ജിമാരുടെ പാനൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും, യുഎസും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണമ്യെ കൈമാറുക. ഇതനുസരിച്ച് റാണയെ ഇന്ത്യയ്ക്ക് വിട്ട് നൽകാൻ കഴിയുമെന്ന് യുഎസ് അറ്റോർണി ബ്രാം ആൽഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കാലിഫോർണിയയിലെ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി ഉത്തരവ് ശരിവച്ച് കൊണ്ടാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് യുഎസ് അപ്പീൽ കോടതി വ്യക്തമാക്കിയത്. പാക് ഭീകരസംഘടനയ്ക്ക് റാണ സഹായം നൽകിയതിന് തെളിവുകൾ ഉണ്ടെന്നും കോടതി…
ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ് ; അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നടപടി അന്യായമെന്ന് ജോ ബൈഡൻ
വാഷിംഗ്ടൺ : ഗാസയിലെ യുദ്ധക്കുറ്റത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നടപടി അന്യായമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേൽ അധികാരികൾക്ക് നേരെയുള്ള ഈ നടപടികൾ അംഗീകരിക്കാനാകുന്നതല്ലെന്നും , അതിരു കടന്നതാണെന്നും ബൈഡൻ വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നിലപാട് എന്ത് തന്നെയായാലും ഹമാസും , ഇസ്രായേലും ഒന്നല്ല . അവരെ താരതമ്യപ്പെടുത്താനാകില്ല.ഇസ്രായേലിന്റെ ഒപ്പം എന്നുമുണ്ടാകുമെന്നും ബൈഡൻ പറഞ്ഞു . അറസ്റ്റിനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നീക്കങ്ങളെ തളളിക്കളയുന്നതായി വൈറ്റ് ഹൗസ് ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു. അതേസമയം ഹമാസിന്റെ സൈനിക മേധാവി മുഹമ്മദ് ദയീഫിന് വേണ്ടി പുറപ്പെടുവിച്ച വാറന്റിനെക്കുറിച്ച് പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല. അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള പ്രോസിക്യൂട്ടറുടെ തിരക്കിനെ ഞങ്ങൾ അപലപിക്കുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് യാതൊരു അധികാരവുമില്ല. ഇത്തരം ഒരു തീരുമാനമെടുക്കുന്നതിലേക്ക് നയിച്ച പിശകുകളെയും ആശങ്കയോടെ കാണുന്നുവെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് പറഞ്ഞു. ഗാസയിൽ വലിയ അതിക്രമങ്ങളാണ് നെതന്യാഹു…
ശബരിമല : ശബരിമലയിൽ വെർച്വൽ ക്യൂ 80,000 ആയി ഉയർത്തുന്നതിൽ എതിർപ്പില്ലെന്ന് ദേവസ്വം ബോർഡ് . ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനാണ് തീരുമാനം . ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ് വന്നെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്‌പെഷ്യൽ കമ്മീഷണൽ നൽകിയ റിപ്പോർട്ടാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. വെർച്വൽ ക്യൂ വഴി 80,000 ആയി ഉയർത്തുന്നതിൽ എതിർപ്പില്ലെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും. നിലവിൽ വെർച്വൽ ക്യൂ വഴി എത്തുന്നത് 70,000 ഭക്തരാണ്. തത്സമയ ബുക്കിങ് 10,000 പേർക്കുമാണ് അനുവദിക്കുന്നത്. നിലവിൽ ഈ മാസം 30 വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായിട്ടുണ്ട്. ഇക്കാര്യവും സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ തീര്‍ഥാടനകാലത്ത് ഒരുദിവസംപോലും 80,000 പേര്‍ എത്തിയിട്ടില്ല. പരമാവധിപ്പേര്‍ വന്നത് 18-നാണ്. 75,959 പേര്‍.ഏറ്റവും കുറവ് തീർത്ഥാടകരുടെ എണ്ണമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച 52,223 പേരാണ് ദർശനത്തിനെത്തിയത്. സ്‌പോട്ട് ബുക്കിങ് വഴി 2350 പേരും ദർശനത്തിനെത്തി. ഓൺലൈൻ ബുക്കിംഗ് സൈറ്റിൽ നീക്കുമ്പോൾ…
കണ്ണൂർ : പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു. കാസർകോട് ചന്തേര പൊലീസ് സ്‌റ്റേഷനിലെ സിപിഒ ദിവ്യശ്രീയെയാണ് ഭർത്താവ് രാജേഷ് വെട്ടിക്കൊന്നത് . മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച അച്ഛൻ വാസുവിനും പരിക്കേറ്റു. രാജേഷുമായി കുറച്ച് നാളായി അകന്ന് കഴിയുകയായിരുന്നു ദിവ്യശ്രീ . ഇന്ന് വൈകിട്ട് 6 മണിയോടെ ദിവ്യശ്രീയുടെ വീട്ടിൽ എത്തി രാജേഷ് ആക്രമണം നടത്തുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ രാജേഷ് പിന്തുടർന്ന് കഴുത്തിലും , മുഖത്തും വെട്ടി. തടയാനെത്തിയ വാസുവിന്റെ കൈയ്ക്കും ,വയറിനുമാണ് വെട്ടേറ്റത്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ രാജേഷ് ഓടിരക്ഷപ്പെടുകയായിരുന്നു.ദിവ്യശ്രീ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് വാസു. രാജേഷിന്റെയും , ദിവ്യയുടെയും വിവാഹമോചന ഹർജി കോടതിയുടെ പരിഗണനയിലാണ്.
ചെന്നൈ: ‘അമരൻ’ സിനിമയുടെ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് എഞ്ചിനിയറിംഗ് വിദ്യാർത്ഥി. ചെന്നൈ സ്വദേശിയായ വി വി വാഗീശൻ ആണ് 1.1 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. തന്റെ സ്വകാര്യ മൊബൈൽ നമ്പരാണ് സിനിമയിൽ ഇന്ദു റബേക്ക വർഗീസിന്റേതായി കാണിക്കുന്നതെന്നാണ് വാഗീശന്റെ പരാതി . സിനിമ ഇറങ്ങിയതിന് ശേഷം ഫോണിൽ ഇടതടവില്ലാതെ കോൾ വരുന്നുവെന്നും , തനിക്ക് ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ലെന്നും വാഗീശൻ പറയുന്നു. മാനസികമായി ബുദ്ധിമുട്ട് ഉണ്ടാകുന്നു . ഇതിന് നഷ്ടപരിഹാരമായി 1.1 കോടി നൽകണമെന്നാണ് വാഗീശന്റെ ആവശ്യം. താൻ നമ്പർ മാറ്റില്ലെന്നും വാഗീശൻ പറയുന്നു. ദീപാവലി ആഘോഷത്തിനിടെയാണ് അപരിചിതമായ നമ്പരുകളിൽ നിന്ന് കോളുകൾ വരുന്നത് വാഗീസന്റെ ശ്രദ്ധയിൽപ്പെട്ടത്.ആദ്യം കോൾ എടുത്ത് ഇത് സായിപല്ലവിയുടെ നമ്പർ അല്ലെന്ന് മറുപടി നൽകിയെങ്കിലും പിന്നാലെ കോളുകളുടെ വർധിച്ചതോടെ സൈലന്റ് മോഡിൽ ആക്കി. വാട്സ്അപ്പിലും സന്ദേശങ്ങൾ എത്തുന്നുണ്ട് . ആർമി ഓഫീസർ മുകുന്ദ് വരദരാജന്റെ കഥ പറഞ്ഞ അമരൻ ദീപാവലി റിലീസായാണ്…
നടൻ മേഘനാഥന് ആദരാഞ്ജലി അർപ്പിച്ച് നടൻ മോഹൻലാൽ . ചെയ്ത വേഷങ്ങളിൽ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ‘ പ്രിയപ്പെട്ട മേഘനാഥൻ നമ്മോടു വിടപറഞ്ഞു. ചെയ്ത വേഷങ്ങളിൽ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥൻ പഞ്ചാഗ്നി, ചെങ്കോൽ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ.‘ എന്നാണ് മോഹൻലാലിന്റെ കുറിപ്പ്. ചെങ്കോൽ എന്ന ചിത്രത്തിൽ കീരിക്കാടൻ ജോസിന്റെ സഹോദരനായാണ് മേഘനാഥൻ എത്തിയത് . സേതുമാധവനെ തേടി നടക്കുന്ന വില്ലന്റെ സഹോദരവേഷം ഏറെ ശ്രദ്ധേയമായി.
ചെന്നൈ : രാമേശ്വരം ഉള്‍പ്പെടുന്ന രാമനാഥപുരം ജില്ലയില്‍ മേഘവിസ്‌ഫോടനവും , കനത്ത മഴയും. ബുധനാഴ്ച (ഇന്നലെ ) ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. പാമ്പന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ ഏകദേശം 19 സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ കഴിഞ്ഞ ആറുദിവസമായി വ്യാപക മഴയാണ് . തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ 23ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് അടുത്ത രണ്ട് ദിവസങ്ങളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തിപ്പെടുകയും ചെയ്യും. നിലവിൽ തെക്കന്‍ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി മുന്‍കരുതലെന്ന നിലയില്‍ പല ജില്ലകളിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ക്രമേണ ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ ആഴക്കടലിൽ പോയ മത്സ്യത്തൊഴിലാളികൾ തീരത്ത് തിരിച്ചെത്തണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുനൽ വേലിയിൽ എല്ലാ സ്കൂളുകൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.തെങ്കാശി, തൂത്തുക്കുടി…
അന്തരിച്ച നടൻ മേഘനാഥന് ആദരാഞ്ജലി അർപ്പിച്ച് നടി സീമ ജി നായർ . .കാൻസർ ആണെന്ന് അറിഞ്ഞിരുന്നുവെന്നും , എന്നാൽ അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നുവെന്നും സീമ ജി നായർ ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പിൽ പറയുന്നു .നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യനായിരുന്നു മേഘനാഥനെന്നും സീമ കുറിച്ചു . ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം…. ആദരാഞ്ജലികൾ ഏറ്റവും പ്രിയപ്പെട്ട മേഘനാഥൻ വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാർത്ത കേട്ടാണ് ഉറക്കമുണർന്നത് ..വിശ്വസിക്കാൻ പറ്റുന്നില്ല ..ഇന്നലെ ലൊക്കേഷനിൽ നിന്നും വരുമ്പോൾ വണ്ടി ഓടിച്ച ബീഫ്‌ളിനുമായി മേഘൻറെ കാര്യം സംസാരിച്ചിരുന്നു ..മേഘൻറെ കൂടെ വർക്ക് ചെയ്തകാര്യവും മറ്റും ..അത്രക്കും പാവം ആയിരുന്നു ..നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ ..സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റാണ് ..എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല ..ഇന്നിപ്പോൾ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂർ അല്ലെ ഷൂട്ട് ..അവിടെ അടുത്താണ് വീടെന്ന് ..എന്ത് പറയേണ്ടു…
കോഴിക്കോട് ; ചലച്ചിത്ര നടൻ മേഘനാഥൻ അന്തരിച്ചു . ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് മരണം . സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ഷൊർണൂർ വാടാനംകുറിശ്ശിയിലെ വീട്ടിൽ നടക്കും വില്ലൻ വേഷങ്ങളിലൂടെയും, സ്വാഭാവനടനായും മലയാളി പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ച നടനാണ് മേഘനാഥൻ . പ്രശസ്ത നടൻ ബാലൻ കെ നായരുടെ മകനാണ്. ഭാര്യ സുസ്മിത . മകൾ പാർവ്വതി. തിരുവനന്തപുരത്ത് ജനിച്ച മേഘനാഥന്റെ പ്രാഥമികവിദ്യാഭ്യാസം ചെന്നൈയിലായിരുന്നു . പി എൻ മേനോന്റെ അസ്ത്രം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത് .സിനിമയ്ക്കൊപ്പം കൃഷിയെയും ഇഷ്ടപ്പെട്ടിരുന്ന മേഘനാഥൻ നല്ലൊരു കർഷകൻ കൂടിയായിരുന്നു.പഞ്ചാഗ്നി, ചമയം , ഉദ്യാനപാലകൻ , ഈ പുഴയും കടന്ന് തുടങ്ങി നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചു . 2022 ൽ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.