Author: Anu Nair

ഒട്ടാവ : ഖലിസ്ഥാൻ ഭീകരൻ അർഷ ദല്ലയെ കൈമാറണമെന്ന് കാനഡയോട് ആവശ്യപ്പെടാൻ ഇന്ത്യ. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലാണ് അർഷ്ദീപ് സിംഗ് എന്ന അർഷ ദല്ല . കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിം​ഗ് നിജ്ജാറിന്റെ അടുത്ത സഹായിയുമായിരുന്നു ഇയാൾ . ഇന്ത്യയിൽ നിയമനടപടി നേരിടാതെ ഒളിവിൽ പോയ കുറ്റവാളിയായതിനാൽ കൈമാറണമെന്നാണ് ഇന്ത്യയുടെ അവശ്യം. ഒക്ടോബർ 27, 28 തീയതികളിൽ കാനഡയിലെ മിലിട്ടൺ ടൗണിൽ നടന്ന വെടിവെയ്പ്പിന് പിന്നിൽ അർഷ ദല്ലയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് ദല്ല കനേഡിയൻ പൊലീസിന്റെ നിരീക്ഷണത്തിലായത്.ഈ വർഷം സെപ്റ്റംബറിൽ മോഗയിലെ വസതിയിൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടതിന് പിന്നിലും ദല്ലയാണെന്ന് സൂചനകളുണ്ട്.ഇയാളെ വിട്ടുനൽകണമെന്ന് അഭ്യർത്ഥിച്ച് 2023 ജൂലൈയിൽ തന്നെ ഇന്ത്യ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടിരുന്നു. ദല്ലക്കെതിരായ കേസിൽ വാദം കേൾക്കാൻ ഒന്റാറിയോ കോടതി ലിസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ദല്ലയെ വിട്ടുകിട്ടണമെന്ന ആവശ്യം ഇന്ത്യ ഉന്നയിക്കുന്നത്.പഞ്ചാബിലെ മോഗ സ്വദേശിയായ അർഷദീപ് ഇന്ത്യയിൽ നിന്ന് രക്ഷപെട്ട് ഏറെ കാലമായി കുടുംബത്തോടെ…

Read More

കുമളി ; തേക്കടിയിൽ ഇസ്രായേൽ സ്വദേശികളെ അപമാനിച്ച് ഇറക്കിവിട്ട ഇൻക്രെഡിബിൾ ക്രാഫ്റ്റ്സ് എന്ന സ്ഥാപനം പൂട്ടി . സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണിത് . കുമളിയിൽ തന്നെ കടകൾ നടത്തുന്ന നിരവധി കശ്മീർ വ്യാപാരികളുണ്ട്. ഇവരും നിരീക്ഷണത്തിലാണ്. ബുധനാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഫുട്പാത്തിലൂടെ നടന്ന് പോകുകയായിരുന്ന ജർമ്മൻ സ്വദേശി ഓഡെഡ് , ഇസ്രായേൽ സ്വദേശി കലാനിർ എന്നിവരെ കടയിലെ ജീവനക്കാരനായ കാശ്മീർ സ്വദേശി ഫയാസ് അഹമ്മദ് റാദർ വിളിച്ചു കയറ്റുകയായിരുന്നു. കരകൗശല വസ്തുക്കൾ കാണിക്കുന്നതിനിടെ ഇവരുടെ സ്വദേശം മനസിലാക്കിയ റാദർ ലൈറ്റുകൾ അണച്ച ശേഷം ഇവരോട് ഇറങ്ങി പോകാൻ ആവശ്യപ്പെട്ടു. അധിക്ഷേപിക്കുകയും ചെയ്തു. വിനോദസഞ്ചാരികൾ ഈ വിവരം തങ്ങൾ വന്ന കാറിന്റെ ഡ്രൈവറെ അറിയിച്ചു . ഇദ്ദേഹമാണ് വിവരം വ്യാപാരി വ്യവസായി സമിതിയിൽ അറിയിച്ചത് . സമീപത്തെ കടക്കാരും വ്യാപാരി വ്യവസായ സമിതി ഭാരവാഹികളും കൂടി വിഷയത്തിൽ ഇടപെട്ടതോടെ ഹയാസ് അഹമ്മദ് മാപ്പ് പറഞ്ഞു.…

Read More

കണ്ണൂർ : കേളകത്ത് നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു . കായം കുളം ദേവ കമ്മ്യൂണിക്കേഷൻസ് നാടക സംഘം യാത്ര ചെയ്ത ബസാണ് മറിഞ്ഞത്. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32) , കരുനാഗപ്പളിൽ തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത് . 14 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടം നടന്നത് .രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിയിലേയ്ക്ക് പോകുകയായിരുന്നു ബസ് . മലയാംപടിയിൽ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ ബസിന്റെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിന്റെ മുൻ വശത്തിരുന്നവരാണ് മരിച്ചത് . നെടും പോയിൽ വാടി റോഡിൽ പേര്യ ചുരത്തിൽ എത്തിയപ്പോൾ വഴി ബ്ലോക്കാണെന്ന് അറിഞ്ഞ് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലേയ്ക്ക് പോകുന്നതിനാണ് എളുപ്പ വഴിയിലൂടെ കേളകം വഴി പോയത് . എന്നാൽ ഈ വഴി കുത്തനെയുള്ള ഇറക്കങ്ങളും , വളവുകളുമാണെന്നും വലിയ ബസുകൾ ഇതുവഴി പോകാറില്ലെന്നും നാട്ടുകാർ പറഞ്ഞു. ഗൂഗിൾ…

Read More

ഇന്ന് അന്തരീക്ഷ മലിനീകരണം ഒരു വലിയ തലവേദന തന്നെയാണ് . ചെറുപട്ടണങ്ങളിൽ പോലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വളരെ കൂടുതലാണ്. ഏത് സ്ഥലത്തുമുള്ള വായുവിന്റെ ഗുണനിലവാരം അറിയാൻ പുതിയ ഫീച്ചർ കൊണ്ടു വന്നിരിക്കുകയാണ് ഗൂഗിൾ മാപ്പ്. വായുവിന്റെ ഗുണനിലവാരം എളുപ്പത്തിൽ അറിയാൻ സാധിക്കുന്ന ഈ ഫീച്ചർ ഒരാഴ്ച്ചയ്ക്കുള്ളിൽ നൂറു രാജ്യങ്ങളിൽ ലഭ്യമാക്കുമെന്ന് ഗൂഗിൾ അറിയിച്ചു . മാപ്പിലെ എ ക്യൂ ഐ റീഡിംഗുകൾ എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്ന ഫോർമാറ്റിലായിരിക്കുമെന്ന് ഗൂഗിൾ പറയുന്നു.0 ത്തിനും 50 നും ഇടയിലുള്ള വായു എ ക്യൂ ഐ ആരോഗ്യത്തിന് നല്ലതാണെന്നും , 51 മുതൽ 100 വരെയുള്ള എ ക്യൂ ഐ തൃപ്തികരമാണെന്നും , 101 മുതൽ 200 വരെയുള്ളത് മിതമാണെന്നും കാണിക്കുന്നു. സൂചിക 201 നും 300 നും ഇടയിലാണെങ്കിൽ വായു ഗുണനിലവാരം അപകടകരമാണെന്നും , 301-400 ന് ഇടയിൽ ആണെങ്കിൽ കുറച്ചുകൂടി അപകടകരമായി എന്നും, 401-500 ന് ഇടയിൽ വളരെ അപകടകരമായ നിലയായും…

Read More

തിരുവനന്തപുരം : തലസ്ഥാനത്ത് ഒരു മാസം മുൻപ് പിടിച്ചെടുത്ത വ്യാജനോട്ട് അച്ചടിച്ചത് പാകിസ്ഥാനിൽ നിന്നെന്ന് അന്വേഷണ സംഘം . പൂന്തുറ സ്വദേശിനി ബർക്കത്തിനെയാണ് കള്ളനോട്ടുമായി ബാങ്കിലെ എത്തിയപ്പോൾ പൊലീസ് പിടികൂടിയത്. യഥാർത്ഥ നോട്ടുകളെ വെല്ലുന്ന തരത്തിലുള്ളതായിരുന്നു ഇവരുടെ കൈയ്യിലുള്ള നോട്ടുകൾ. 12,500 രൂപയുടെ കള്ളനോട്ടാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ബാങ്ക് അധികൃതർക്ക് സംശയം തോന്നിയതോടെയാണ് വിവരം പൊലീസിനെ അറിയിച്ചത് .ജില്ലാ ക്രൈം ബ്രാഞ്ച് നോട്ടുകൾ നാസിക്കിൽ പരിശോധനയ്ക്കയച്ചു . ഈ പരിശോധനയിലൂടെയാണ് നോട്ടുകൾ പാകിസ്ഥാനിൽ അച്ചടിച്ചതാണെന്ന് വ്യക്തമായത്. കഴിഞ്ഞ മാസം 28നാണ് ഇവർ സൗദി അറേബ്യയിൽനിന്ന് നാട്ടിലെത്തിയത്. സൗദിയിൽ നിന്നും വരുമ്പോൾ ഭർത്താവിന്റെ സുഹൃത്തായ പാക് സ്വദേശി സമ്മാനമായി നൽകിയതാണ് നോട്ടുകളെന്നാണ് ബർക്കത്ത് പൊലീസിനോട് പറഞ്ഞത് . ഇവർക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പ് ചുമത്തും. കേസ് കൂടുതൽ അന്വേഷണത്തിനായി തീവ്രവാദ വിരുദ്ധ സേന,എൻ.ഐ.എ എന്നീ ഏജൻസികൾക്ക് കൈമാറും. പൊലീസ് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 180,000 രൂപ മൂല്യം വരുന്ന 500ന്റെ…

Read More

അച്ഛൻ ശുചീകരണ തൊഴിലാളി ആയിരുന്ന മുൻസിപ്പൽ ഓഫിസിൽ കമ്മീഷണറായി മകൾ.മന്നാർ ഗുഡി മുൻസിപാലിറ്റിയിലെ ശുചീകരണ തൊഴിലാളി ആയിരുന്ന ശേഖറിന്റെ മകളായ ദുർഗയാണ് മന്നാർ ഗുഡി തിരുവാരൂർ മുൻസിപ്പാലിറ്റിയിൽ കമ്മീഷനർ ആയി ചുമതല ഏറ്റത്. മന്നാർ ഗുഡിക്കടുത്ത് പുതുപ്പാലം സ്വദേശി ആയിരുന്നു ശേഖർ.താൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ മകൾ അനുഭവിക്കേണ്ടി വരരുത് എന്ന നിർബന്ധത്താൽ ദുർഗയെ ഏറെ ബുദ്ധിമുട്ടിയായലും ശേഖർ പഠിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂൺ മാസമാണ് ടി എൻ പി എസ് സി ഗ്രൂപ്പ്‌ 2 പരീക്ഷ ഫലം പുറത്ത് വന്നത്. ഏറ്റവും മികച്ച മാർക്ക് വാങ്ങിയാണ് ഇതിൽ ദുർഗ പാസായതും. തന്റെ അച്ഛൻ അനുഭവിച്ചിരുന്ന കഷ്ടപാടുകളെ പറ്റി വ്യക്‌തമായി അറിയാമെന്നും, പലപ്പോഴും ഓടകൾ വൃത്തിയാക്കിയ ശേഷം അച്ഛൻ ദിവസങ്ങളോളം ആഹാരം കഴിക്കാതെ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. ഇത് തനിക്ക് ഒരു വാശിയായിരുന്നു. എന്നാൽ ഇന്ന് ഈ നേട്ടം കാണാൻ അച്ഛൻ ഇല്ല എന്നുള്ളതാണ് തന്റെ ഏറ്റവും വലിയ സങ്കടം എന്നും ദുർഗ പറഞ്ഞു . ഭർത്താവ്…

Read More

കോളിളക്കമെന്ന ക്ലാസിക് ചിത്രത്തിൻ്റെ രണ്ടാം ഭാ​ഗവുമായി ഇതിഹാസ നടൻ ജയൻ എത്തിയാലാ..? അത്തരമൊരു എഐ വീഡിയോ അണിയിച്ചൊരുക്കിയിരിക്കുകയാണ് ഒരു പേജ്. മൾട്ടിവേഴ്സ് മാട്രിക്സ് എന്ന ഇൻസ്റ്റ​ഗ്രാം ഹാൻഡിലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിമിഷ നേരങ്ങൾക്കുള്ളിൽ സംഭവം വൈറലായി. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. കൂളിംഗ് ഗ്ലാസും വച്ച് , കൈയ്യിൽ തോക്കുമായാണ് ജയൻ അബ്രാം ഖുറേഷിയായി വരുന്നത് . ലൂസിഫർ ക്ലൈമാക്സിൽ മോഹൻലാലിന് പകരം ജയൻ വരുന്നതായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം എതിരാളിയായി സാക്ഷാൽ ടോം ക്രൂസും വരുന്നുണ്ട്. കോളിളക്കം 2 എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന പേര് . നിരവധി പേർ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ‘ എന്റെ ഇഷ്ട നടൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു ‘ എന്ന അടിക്കുറിപ്പോടെ നടൻ ബൈജുവും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. അടുത്തിടെ മോഹൻലാലിനെയും, മമ്മൂട്ടിയേയും ഹോളിവുഡ് നായകന്മാരാക്കി എ ഐ വീഡിയോകൾ ഇറങ്ങിയിരുന്നു. ഇതും സോഷ്യൽ മീഡിയ ഏറ്റെടുത്ത് ആഘോഷമാക്കിയിരുന്നു. https://www.instagram.com/baijusanthoshh/?utm_source=ig_embed&ig_rid=d1c12de7-a23f-404d-981a-36e4527a3700

Read More

ന്യൂയോർക്ക് : നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി വൈറ്റ് ഹൗസിൽ ആദ്യ കൂടിക്കാഴ്ച നടത്തി . സുഗമവും, സമാധാനപരവുമായ അധികാര കൈമാറ്റം നടപ്പാക്കുമെന്ന് ബൈഡൻ ട്രംപിന് ഉറപ്പ് നൽകി. ജോ ബൈഡനൊപ്പം സ്ഥാനമൊഴിയുന്ന പ്രഥമ വനിത ജിൽ ബൈഡനും കൂടി ചേർന്നാണ് ട്രംപിനെ സ്വാഗതം ചെയ്തത്. 2020 ൽ തെരഞ്ഞെടുപ്പിൽ ബൈഡനോട് തോറ്റ ശേഷം ആദ്യമായാണ് ട്രംപ് ബൈഡനെ കാണാൻ എത്തുന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഓവൽ ഓഫീസിൽ നിയുക്ത പ്രസിഡന്റിനായി വിരുന്ന് നൽകാറുണ്ട്.അതേസമയം വൈറ്റ്ഹൗസിൽ ഒരുക്കിയ വിരുന്നിൽ നിന്ന് നിയുക്ത പ്രഥമ വനിത മെലാനിയ ട്രംപ് വിട്ടുനിന്നു. മെലാനിയ ട്രംപിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് ബൈഡനും മെലാനിയയും ചേർന്ന് ട്രംപിന് കൈമാറിയതായി വൈറ്റ് ഹൗസ് അറിയിച്ചു. പുതിയ പ്രസിഡന്റ് അധികാരമേൽക്കുന്നത് ജനുവരി 20നാണ് . 20 വർഷത്തിനിടെ ജനപ്രിയ വോട്ടുകൾ തേടി പ്രസിഡന്റാകുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് ട്രംപ്.2004 ൽ ബുഷിന് ശേഷം ആദ്യമായാണ്…

Read More

കൊച്ചി: ബെവ്‌കോയിലെ 1600ഓളം വനിതാ ജീവനക്കാർക്ക് പ്രതിരോധ പരിശീലനം നൽകാനുള്ള തീരുമാനവുമായി സർക്കാർ. തൊഴിൽ സ്ഥലത്തും, അത് കഴിഞ്ഞും ശാരീരിക അതിക്രമം ഉണ്ടായാൽ എങ്ങനെ തടയാമെന്നാണ് പരിശീലനത്തിൽ പ്രധാനമായും പഠിപ്പിക്കുന്നത്. ആയുധ പരിശീലനം നേടിയ വനിതാ പോലീസുകാരാണ് ജീവനക്കാർക്ക് പരിശീലനം നൽകുന്നത്. ഡിസംബർ ഒന്നിന് എല്ലാ ജില്ലകളിലും പരിശീലനം നടക്കും. പരിശീലനത്തിനായി വനിതകൾക്ക് പ്രത്യേക അവധി നൽകാൻ ബെവ്കോ എം ഡി ഹർഷിത അട്ടല്ലൂരി ഉത്തരവ് നൽകി കഴിഞ്ഞു .ബെവ്‌കോയുടെ എല്ലാ വിഭാഗങ്ങളിലുമുള്ള 150 ഓളം വനിതാ ജീവനക്കാർ പരിശീലനത്തിൽ പങ്കെടുക്കും.ശാരീരിക അവശതകൾ അനുഭവിക്കുന്നവർ പരിശീലനം കണ്ട് മനസിലാക്കിയാൽ മതിയെന്നും അറിയിച്ചിട്ടുണ്ട്. ആയോധനകലകളിൽ പ്രാവിണ്യമുള്ള നാല് വനിതാ പൊലീസുകാരെ ഓരോ ജില്ലകളിലും പരിശീലനത്തിനായി നിയോഗിച്ചിട്ടുണ്ട്. പരിശീലനം ഏകോപിപ്പിക്കാൻ ഓരോ ജില്ലയിലും നോഡൽ ഓഫീസർമാരെയും നിയമിച്ചു. 14 ജില്ലകളിലേയും ബിവറേജസ് ഷോപ്പുകൾ, വെയർ ഹൗസുകൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വനിതാ ജീവനക്കാരികൾ ബെവ്‌കോയുടെ ജില്ലാ ആസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന ഈ ക്ലാസുകളിൽ പങ്കെടുക്കും .…

Read More

ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചെത്തിച്ചു നിയമ നടപടിയ്ക്ക് വിധേയയാക്കാൻ ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇന്റർ പോളിന്റെ സഹായം തേടും. നിലവിൽ ഇന്ത്യയിൽ അഭയം തേടിയിരുക്കുകയാണ് ഹസീന. അവർക്കൊപ്പം പല രാജ്യങ്ങളിലേയ്ക്ക് ഒളിവിൽ പോയ നേതാക്കളെയും തിരിച്ചു കൊണ്ടു വരാനാണു നീക്കം. വംശഹത്യ അടക്കമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സംവരണ- സർക്കാർ വിരുദ്ധ പ്രക്ഷോഭം ഹസീനയുടെ രാജിയിൽ കലാശിക്കുകയായിരുന്നു. പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.പ്രധാനമന്ത്രി ചർച്ചയ്ക്ക് വിളിച്ചെങ്കിലും സമരക്കാർ തയ്യാറയില്ല. വിദ്യാർത്ഥികളല്ല, ഭീകരരരാണ് പ്രക്ഷോഭത്തിനു പിന്നിലെന്നും, അടിച്ചമർത്തുമെന്നും ഹസീന പറഞ്ഞതോടെ രാജ്യമാകെ കലാപം പടർന്നു. ഒടുവിൽ ഹസീനയ്ക്ക് രാജ്യം വിടേണ്ടിയും വന്നു. 19 വധ ശ്രമങ്ങൾ അതിജീവിച്ച ഹസീന ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ ഇരുന്ന വനിതയാണ്.

Read More