ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചെത്തിച്ചു നിയമ നടപടിയ്ക്ക് വിധേയയാക്കാൻ ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇന്റർ പോളിന്റെ സഹായം തേടും.
നിലവിൽ ഇന്ത്യയിൽ അഭയം തേടിയിരുക്കുകയാണ് ഹസീന. അവർക്കൊപ്പം പല രാജ്യങ്ങളിലേയ്ക്ക് ഒളിവിൽ പോയ നേതാക്കളെയും തിരിച്ചു കൊണ്ടു വരാനാണു നീക്കം. വംശഹത്യ അടക്കമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
സംവരണ- സർക്കാർ വിരുദ്ധ പ്രക്ഷോഭം ഹസീനയുടെ രാജിയിൽ കലാശിക്കുകയായിരുന്നു. പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.പ്രധാനമന്ത്രി ചർച്ചയ്ക്ക് വിളിച്ചെങ്കിലും സമരക്കാർ തയ്യാറയില്ല. വിദ്യാർത്ഥികളല്ല, ഭീകരരരാണ് പ്രക്ഷോഭത്തിനു പിന്നിലെന്നും, അടിച്ചമർത്തുമെന്നും ഹസീന പറഞ്ഞതോടെ രാജ്യമാകെ കലാപം പടർന്നു. ഒടുവിൽ ഹസീനയ്ക്ക് രാജ്യം വിടേണ്ടിയും വന്നു. 19 വധ ശ്രമങ്ങൾ അതിജീവിച്ച ഹസീന ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ ഇരുന്ന വനിതയാണ്.