ലേഖകന്‍: Anu Nair

ന്യൂഡൽഹി : മുതിർന്ന ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് ന്യൂഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം 97-ാം ജന്മദിനം ആഘോഷിച്ച അദ്വാനി കഴിഞ്ഞ കുറച്ച് മാസങ്ങളായി ആവർത്തിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങൾ നേരിടുകയാണ്. നേരത്തെ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും (എയിംസ്) ചികിത്സയിലായിരുന്നു.ജൂലൈ മാസത്തിന് ശേഷം ഇത് നാലാം തവണയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.

Read More

തിരുവനന്തപുരം : കെടുകാര്യസ്ഥതയുടെ മുഖമുദ്രയായി വിദ്യാഭ്യാസ വകുപ്പ് മാറിയതിൽ പ്രതിഷേധിച്ച് ദേശീയ അധ്യാപക പരിഷത്തിന്റെ നേതൃത്വത്തിൽ എസ് സി ഇ ആർ ടി  ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നു. 19 രാവിലെ 11 നാണ് മാർച്ച് ആരംഭിക്കുക. അർദ്ധവാർഷിക പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നടത്തിപ്പ് വിദ്യാർത്ഥികളെയും അധ്യാപകരെയും പൊതു സമൂഹത്തെയും ഒരു പോലെ ആശങ്കയിലാക്കുന്നതാണെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന കൺവീനർ പാറം കോട് ബിജു പറഞ്ഞു. നിരന്തരമായി വിവാദങ്ങൾ സൃഷ്ടിച്ച് പൊതുവിദ്യാഭ്യാസത്തിൻ്റെ വിശ്വാസ്യതയും പ്രസക്തിയും നഷ്ടപ്പെടുത്തുന്ന ഗൂഢ സംഘം വിദ്യാഭ്യാസ വകുപ്പിൽ പ്രവർത്തിക്കുന്നുണ്ട്. അവരെ കണ്ടെത്തുകയും തുറന്ന് കാട്ടേണ്ടതും അനിവാര്യമാണ്. ഓൺലൈൻ പോർട്ടലുകളിൽ നിന്ന് അതേപടി പകർത്തിയെടുത്താണ് പല വിഷയങ്ങളുടെയും ചോദ്യപേപ്പറുകൾ തയ്യാറാക്കിയിരിക്കുന്നത് പ്ലസ് വൺ ക്ലാസ്സുകളിലെ ഭൂരിഭാഗം ചോദ്യപേപ്പറുകളിലും തെറ്റുകൾ നിറഞ്ഞിരിക്കുന്നു. പ്ലസ് ടു ഫിസിക്സ്, പത്താം തരത്തിലെ ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലെ പല ചോദ്യങ്ങളും പകർത്തിയെഴുതിയതാണ്. ഇതിനു പുറമേ ചോദ്യപേപ്പറുകളിൽ വന്ന ഭൂരിഭാഗം ചോദ്യങ്ങളും…

Read More

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും കരുത്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വീണ്ടും. കേന്ദ്രമന്ത്രി അടക്കം മൂന്ന് പേരാണ് ഇത്തവണ ഭാരതത്തില്‍ നിന്നും പട്ടികയില്‍ സ്ഥാനം പിടിച്ചത്. എച്ച്‌സിഎല്‍ടെക് ചെയര്‍പേഴ്‌സണ്‍ റോഷിനി നാടാര്‍ മല്‍ഹോത്ര, ബയോകോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മജുംദാര്‍-ഷാ എന്നിവരാണ് മറ്റുള്ളവര്‍. യൂറോപ്യന്‍ കമ്മിഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ആണ് ലോകത്തെ ഏറ്റവും കരുത്തയായ വനിത. 28-ാം സ്ഥാനത്താണ് നിര്‍മലാ സീതാരാമന്‍. അഞ്ചാം തവണയാണ് പട്ടികയില്‍ ഇടം പിടിക്കുന്നത്. 2022ല്‍ 32-ാം സ്ഥാനത്തും 2021-ല്‍ 37-ാം സ്ഥാനവും 2020-ല്‍ 41-ാം സ്ഥാനത്തും 2019-ല്‍ 34-ാം സ്ഥാനത്തുമായിരുന്നു മന്ത്രി. ഭാരതത്തിന്റെ 4 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാണ് നിര്‍മലാ സീതാരാമന്‍ കൈകാര്യം ചെയ്യുന്നത്. ഭാരതം അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ എന്ന നേട്ടം കൈവരിച്ചതും ഈ കരുത്തുറ്റ വ്യക്തിത്വത്തിന് കീഴിലാണ്. പട്ടികയില്‍ 81-ാം സ്ഥാനത്താണ് റോഷ്‌നി നാടാര്‍ മല്‍ഹോത്ര. എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാറിന്റെ…

Read More

ഹൈദരാബാദ് : ചലച്ചിത്രതാരം അല്ലു അർജുന്റെ അറസ്റ്റിലേയ്ക്ക് നയിച്ച കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്ക്കർ.അല്ലു അർജുനല്ല അപകടത്തിന് കാരണക്കാരനെന്നും ഭാസ്ക്കർ പറഞ്ഞു. ‘ അല്ലു അർജുന്റെ അറസ്റ്റിനെ പറ്റി എനിക്കറിയില്ല , കേസ് പിൻവലിക്കാൻ ഞാൻ തയ്യാറാണ്. എന്റെ ഭാര്യ തിക്കിലും, തിരക്കിലും പെട്ടാണ് മരിച്ചത്. അതുമായി അല്ലു അർജുന് ഒരു ബന്ധവുമില്ല ‘- ഭാസ്ക്കർ പറഞ്ഞു. പുഷ്പ 2 വിന്റെ പ്രീമിയർ ദിവസം അല്ലു തിയേറ്ററിൽ എത്തിയത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കിയെന്നും, അതാണ് അപകടകാരണമെന്നും , അല്ലുവിന് ജാമ്യം നൽകരുതെന്നുമാണ്  സർക്കാർ അഭിഭാഷകൻ വാദിച്ചത്. എന്നാൽ ബോധപൂർവം ആരെയും ഉപദ്രവിക്കാൻ അല്ലു ഉദ്ദേശിച്ചിലെന്നും , തിക്കും തിരക്കും നിയന്ത്രിക്കേണ്ടത് പൊലീസാണെന്നും അല്ലു ഇതിന് ഉത്തരവാദി അല്ലെന്നും , സംഭവം നടക്കുമ്പോൾ താരം തിയേറ്ററിനകത്തായിരുന്നുവെന്നും ,അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും നടന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി ജാമ്യമനുവദിച്ചത്.

Read More

തിരുവനന്തപുരം ; കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൂവൽ . സംഭവത്തിൽ ഒരാളെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു. മേള ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി വേദിയിൽ എത്തിയപ്പോഴാണ് റോമിയോ എന്ന യുവാവ് കൂവിയത് . നിലവിൽ യുവാവ് മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് . ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് അല്ല പിടിയിലായ യുവാവ് . കൈവശം ഉണ്ടായിരുന്നത് 2022 ലെ പാസാണ് . തിരുവനന്തപുരത്തെ നിശാഗന്ധിയിലായിരുന്നു ഉദ്ഘാടനം . എന്തിനാണ് ഇത്തരമൊരു പ്രതിഷേധം യുവാവ് നടത്തിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല . നടി ശബാന ആസ്മിയാണ് ചടങ്ങിലെ മുഖ്യ അതിഥി . 15 തിയേറ്ററുകളിലായി നടകുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും

Read More

ന്യൂഡല്‍ഹി : ഡോ. വന്ദനദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അഭയ് എസ് ഓഖാ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. സാക്ഷി വിസ്താരം പൂര്‍ത്തിയായ ശേഷം ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കാമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന സന്ദീപിന്റെ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി. ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാമോ എന്ന് സുപ്രീംകോടതി ചോദിച്ചു. ജാമ്യത്തിന്റെ കാര്യത്തില്‍ ഉദാര സമീപനമാണ് കോടതി സ്വീകരിക്കുന്നത്. എന്നാല്‍ ഈ കേസില്‍ അതിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന സന്ദീപിന്റെ വാദം തള്ളിയ കോടതി പ്രതിയുടെ മാനസിക നിലക്ക് പ്രശ്‌നമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ വന്ദനദാസിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സന്ദീപ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച സുപ്രീംകോടതി പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന്…

Read More

കേരളത്തിന് ഒന്നാകെ വേദനയാവുകയാണ് പാലക്കാട് സ്കൂൾ വിദ്യാർഥിനികളുടെ അപകട മരണം. മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ആശ്വസവുമായി എത്തിയിരിക്കുകയാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപി. പെൺമക്കൾ നഷ്ടമാകുമ്പോൾ ഉണ്ടാകുന്ന സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന അച്ഛനാണ് താനെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് . പെൺമക്കൾ നഷ്ടമാകുമ്പോൾ ഉള്ള സങ്കടം, ആ സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു അച്ഛൻ ആണ് ഞാന്‍. ഒരു അച്ഛനായും, മനുഷ്യനായും, ഞാനീ അപ്രതീക്ഷിതമായ നഷ്ടത്തിന്റെ വേദനയിലും വിഷമത്തിലും കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ആ പെണ്‍മക്കളുടെ സ്വപ്നങ്ങൾ നിറഞ്ഞ ആ പുഞ്ചിരികളും സ്നേഹവും ചേർന്ന ഓർമകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.ഈ മക്കളുടെ നിത്യശാന്തിക്കായി പ്രാർഥിക്കുന്നു.’–സുരേഷ് ഗോപി കുറിച്ചു. ഇന്നലെ വൈകീട്ട് പരീക്ഷ എഴുതി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് നാലു വിദ്യാര്‍ത്ഥിനികളുടേയും മുകളിലേക്ക് സിമന്റ് കയറ്റി പോകുകയായിരുന്ന ലോറി മറിഞ്ഞത്. കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ഇര്‍ഫാന, റിദ ഫാത്തിമ, നിദ ഫാത്തിമ,…

Read More

ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോൺ ഏതാണ് ? പലർക്കും മനസിൽ ഉള്ള ചോദ്യമാണിത് . ഈ പട്ടികയിൽ നിരവധി മുൻനിര ബ്രാൻഡ് ഫോണുകൾ ഉൾപ്പെടുന്നു. ഇതിൽ സാംസങ്, ആപ്പിൾ, റെഡ്മി ഫോണുകളും ഉൾപ്പെടുന്നു.കൗണ്ടർപോയിൻ്റ് റിസർച്ച് 2024 പ്രകാരം, 4 ആപ്പിൾ, റെഡ്മി 13C, സാംസങ് ഫോണുകൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 സ്മാർട്ട്‌ഫോണുകളുടെ പട്ടികയിലുണ്ട്. ആപ്പിൾ ഐഫോൺ 15 വിപണിയിൽ എത്തിയതുമുതൽ, ഏറെ ഡിമാൻഡുള്ളവയാണ് . ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇതാണ് ഒന്നാം സ്ഥാനത്ത്.കൗണ്ടർപോയിൻ്റ് റിസർച്ച് 2024 റിപ്പോർട്ട് അനുസരിച്ച്, 2024 പകുതിയോടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോണായി ഐഫോൺ 15 മാറും. തൊട്ടു പിന്നിൽ ഐ ഫോൺ 15 പ്രോ, ഐ ഫോൺ 15 പ്രോ മാക്സ് എന്നിവയുമുണ്ട്.മാത്രമല്ല, 2022-ൽ വന്ന ആപ്പിൾ ഐഫോൺ 14 ഉം ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സാംസങ് ഗാലക്‌സി എ സീരീസിൽ, ഗാലക്‌സി എ 15 4 ജി,…

Read More

ഹൈദരാബാദ് ; പന്ത്രണ്ടുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പെൺകുട്ടിയുടെ പിതാവ് കുവൈത്തിൽ നിന്നെത്തി കൊലപ്പെടുത്തി. കൊലപാതകം നടത്തി അന്ന് വൈകിട്ടുതന്നെ പ്രതി കുവൈത്തിലേക്ക് മടങ്ങുകയും ചെയ്തു. പതിനഞ്ച് വർഷമായി പെൺകുട്ടിയുടെ പിതാവ് കുവൈറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു . കുറച്ചു മാസങ്ങൾക്ക് മുൻപ് വരെ ഭാര്യയും മകളും ഇയാള്‍ക്കൊപ്പം കുവൈറ്റിലായിരുന്നു താമസം. എന്നാല്‍ പിന്നീട് ഇയാള്‍ മകളെ നാട്ടിലുള്ള ഭാര്യയുടെ മാതാപിതാക്കളുടെ സംരക്ഷണത്തിലാക്കി. മകളുടെ ചെലവിനുള്ള പണം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഭാര്യയുടെ കുടുംബത്തിൻ്റെ സാമ്പത്തികനില മോശമായതിനെ തുടര്‍ന്ന് ഭാര്യാ മാതാവിനേയും അദ്ദേഹം വിദേശത്തേയ്ക്കു കൊണ്ടുപോയി. കുട്ടിയെ ഭാര്യയുടെ ഇളയസഹോദരിയെയാണ് ഏല്പിച്ചത് . ആദ്യമൊക്കെ നന്നായി ഇവർ കുട്ടിയെ നോക്കിയെങ്കിലും പിന്നീട് വിസമ്മതം അറിയിക്കുകയായിരുന്നു. അതോടെ ഭാര്യയുടെ അമ്മ കുവൈത്തിൽ നിന്ന് നാട്ടിൽ തിരിച്ചെത്തി. അപ്പോഴാണ് ബന്ധുവായ യുവാവ് പന്ത്രണ്ടുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് വ്യക്തമായത്. ഇതോടെ പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകളൊമൊന്നുമുണ്ടായില്ല. ഈ വിവരം…

Read More

ടെഹ്‌റാന്‍: ഹിജാബ് നിയമം ലംഘിക്കുന്നവര്‍ക്ക്‌ കടുത്ത ശിക്ഷ ഏര്‍പ്പെടുത്തി ഇറാൻ. സ്ത്രീകള്‍ പൊതുസ്ഥലത്ത് ശിരോവസ്ത്രം ധരിക്കേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുന്ന രാജ്യമാണ് ഇറാന്‍. ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകള്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുന്ന നിയമമാണ് ഇറാന്‍ പ്രാബല്യത്തിലാക്കിയത്. മാന്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിക്കുന്നവര്‍ക്കും നഗ്നത പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഹിജാബ് വിരോധികള്‍ക്കും കടുത്ത ശിക്ഷയേര്‍പ്പെടുത്തുന്ന നിയമനിര്‍മാണത്തിനാണ് ഇറാന്‍ അംഗീകാരം നല്‍കിയത്. പരിഷ്‌കരിച്ച നിയമത്തിലെ ആര്‍ട്ടിക്കിള്‍ 60 പ്രകാരം നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയോ, ചാട്ടവാറടിയോ ജയില്‍ ശിക്ഷയോ ലഭിക്കുമെന്നാണ് പറയുന്നത്. കുറ്റം വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുമെന്നും നിയമത്തില്‍ പറയുന്നു. ഇത്തരം ആശയങ്ങള്‍ വിദേശമാധ്യമങ്ങളിലും സംഘടനകളിലും പ്രചരിപ്പിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കും. നിയമം ലംഘിക്കുന്ന സ്ത്രീകളുടെ അറസ്റ്റ് തടയാന്‍ ശ്രമിക്കുന്നവര്‍ക്കും തടവോ പിഴശിക്ഷയോ ഏര്‍പ്പെടുത്തുമെന്നും നിയമത്തില്‍ പരാമര്‍ശിക്കുന്നു.

Read More