- പാകിസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ തീപിടുത്തം ; 15 നവജാത ശിശുക്കൾ മരിച്ചു
- ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷി ജിൻപിംഗ് ഇന്ത്യയിലേയ്ക്ക് ; ഡോവലിന്റെ ചർച്ച വിജയം
- മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
- വീട്ടിൽ സ്ഫോടക വസ്തുശേഖരം; കൗമാരക്കാരൻ അറസ്റ്റിൽ
- ലോട്ടോ ജക്ക്പോട്ട്; ടിക്കറ്റ് വിറ്റത് കോർക്കിൽ
- ഡബ്ലിനിൽ പരിശോധന; ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു
- കോർക്കിൽ മോഷ്ടിച്ച കാറുമായി കടന്നുകളയാൻ ശ്രമം; നാല് കൗമാരക്കാർ അറസ്റ്റിൽ
- നല്ല മനസിന് നന്ദി; പൊതുജനങ്ങൾക്ക് നന്ദി പറഞ്ഞ് വാഹനാപകടത്തിൽ പരിക്കേറ്റവരുടെ കുടുംബം
ലേഖകന്‍: Anu Nair
ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് സ്ഥാനമൊഴിയാനിരിക്കുന്ന ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രസീലിലെ റിയോ ഡി ജനീറോയിൽ ജി20 ഉച്ചകോടിക്കായി എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച്ച . ‘ ഡിലൈറ്റ് ‘ എന്നാണ് മോദി ഈ കൂടിക്കാഴ്ച്ചയെ വിശേഷിപ്പിച്ചത്. ” റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ജോ ബൈഡനൊപ്പം. അദ്ദേഹത്തെ കണ്ടുമുട്ടുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്” എന്ന അടിക്കുറിപ്പോടെയാണ് ബൈഡനോടൊപ്പമുള്ള ചിത്രം നരേന്ദ്രമോദി പങ്കുവച്ചിരിക്കുന്നത്. നിരവധി ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് , സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ് എന്നിവരുമായി നടത്തിയ ആശയവിനിമയത്തിന്റെ ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്. ബ്രസീലിയൻ പ്രസിഡന്റ് ലുല. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും സന്തോഷത്തിനിട നൽകുന്നുവെന്നാണ് മെലോണി സോഷ്യൽ മീഡിയയിൽ കുറിച്ചത്.ബ്രസീലിലേക്ക് പോകുന്നതിന് മുൻപ് പ്രധാനമന്ത്രി മോദി നൈജീരിയ സന്ദർശിച്ചിരുന്നു. ഗയാന കൂടി സന്ദർശിക്കുന്നതോടെ അദ്ദേഹത്തിന്റെ ത്രിരാഷ്ട്ര…
കാലിഫോർണിയ: കുപ്രസിദ്ധ അധോലോകനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയ് അമേരിക്കയിൽ അറസ്റ്റിലായി . 50 കാരനായ അൻമോൽ കാലിഫോർണിയയിൽ നിന്നാണ് പിടിയിലായത്. ഈ മാസം ആദ്യം ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 2022 ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകമുൾപ്പെടെ നിരവധികേസുകളിൽ പോലീസ് തേടുന്ന കുറ്റവാളിയാണ് അൻമോൽ. ബാബ സിദ്ധിഖി വധക്കേസിനും , നടൻ സൽമാൻ ഖാന്റെ വീടിന് പുറത്തുണ്ടായ വെടിവയ്പ്പിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് സൂചന .സൽമാൻ്റെ മുംബൈയിലുള്ള വീടിന് പുറത്ത് വെടിവെപ്പ് നടത്തിയതിന്റെ ഉത്തരവാദിത്തം അൻമോൽ ഏറ്റെടുത്തിരുന്നു. ഈ കേസിൽ അൻമോൽ ബിഷ്‌ണോയിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട് സിദ്ധു മൂസെവാലയുടെ കൊലയ്ക്ക് പിന്നാലെയാണ് അൻമോൽ ഇന്ത്യ വിട്ടത്. . ഇന്റർപോൾ റെഡ് കോർണർ നോട്ടീസും ഇയാൾക്കെതിരെ പുറപ്പെടുവിച്ചിട്ടുണ്ട് . ഇയാളെ പറ്റി സൂചന നൽകുന്നവർക്ക് കണ്ടെത്തുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം എൻഐഎ പ്രഖ്യാപിച്ചിരുന്നു.
കൊട്ടാരക്കര : കൊട്ടാരക്കര -പുനലൂർ ദേശീയപാതയിൽ കോട്ടപ്പുറം ഭാഗത്ത് അമിത വേഗതയിലെത്തിയ കാർ ഇടിച്ചു കയറി കെ എസ് ആർ ടി സി ബസിന്റെ പിൻ ചക്രങ്ങൾ തെറിച്ചു പോയി. ആക്സിൽ ഉൾപ്പെടെ ഒടിഞ്ഞു . ഇന്ന് പുലർച്ചെ ഏഴ് മണിയോടെയായിരുന്നു അപകടം. ഇളമ്പൽ ഭാഗത്ത് നിന്ന് കൊട്ടാരക്കർ ഭാഗത്തേയ്ക്ക് വന്ന സ്കോർപിയോ കാർ പുനലൂരിലേയ്ക്ക് പോയ ബസിന്റെ പിൻ ചക്രത്തിന്റെ ഭാഗത്ത് ഇടിച്ച ശേഷം മറുഭാഗത്തേയ്ക്ക് മറിയുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പിൻടയറുകൾ ഊരിത്തെറിച്ചു. പിറകുവശം റോഡിൽ ഇരുന്നാണ് ബസ് നിന്നത് . ബസിൽ യാത്രക്കാർ കുറവായിരുന്നു. കാർ ഡ്രൈവർ ഇളമ്പൽ സ്വദേശി ഹബേൽ നിസാരപരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി . കാറിന്റെ എയർബാഗ് കൃത്യമായി പ്രവർത്തിച്ചതുകൊണ്ട് മാത്രമാണ് വലിയ പരിക്കില്ലാതെ ഹബേൽ രക്ഷപെട്ടത് . കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം . കാറിന്റെ മുൻ വശം പൂർണ്ണമായും തകർന്നു.
സിനിമാലോകം മുഴുവൻ ആകാംക്ഷയോടെ പുഷ്പ 2 ട്രെയിലർ പുറത്ത് . ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളെ കിടിലം കൊള്ളിക്കാൻ പുഷ്പരാജ് എത്തുന്നത്.ഇന്ന് വൈകിട്ട് പട്‌നയിലെ ഗാന്ധി മൈതാനിയിൽ ജനസാഗരത്തിനിടയിലാണ് ആഘോഷമായി ട്രെയിലർ ലോഞ്ച് നടന്നത്.ഇതിനോടകം 8 മില്യണിലധികം ആളുകളാണ് സമൂഹമാദ്ധ്യമങ്ങൾ വഴി ട്രെയിലർ കണ്ടത്. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം ആയിരിക്കും പ്രേക്ഷകർക്ക് മുന്നിൽ സംവിധായകൻ സുകുമാറും, അല്ലു അർജ്ജുനും എത്തിക്കുക. ചിത്രം ഇതിനകം 1000 കോടിയുടെ പ്രീ റിലീസ് ബിസിനസ് നേടിക്കഴിഞ്ഞു. ചന്ദനക്കടത്തുകാരനായ പുഷ്പരാജിന്റെയും പൊലീസുകാരനായ ഭൻവർ സിംഗിന്റെയും മാസ് പ്രകടനം ചിത്രത്തിലുടനീളമുണ്ടാകുമെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. സുകുമാർ സംവിധാനം ചെയ്ത ‘ പുഷ്പ ദി റൈസ് ‘ ആദ്യഭാഗം രണ്ട് ദേശീയ പുരസ്ക്കാരങ്ങളും, 7 സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളും നേടിയിരുന്നു. തെലുങ്ക്, കന്നട, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ സിനിമ തീയേറ്ററുകളിലെത്തും. 600 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ തിയേറ്റർ അവകാശം വിറ്റഴിച്ചത്. E4 എന്റർടൈൻമെന്റ്‌സാണ് ചിത്രം കേരളത്തിൽ എത്തിക്കുക. 24 മണിക്കൂറും…
‘ നാനും റൗഡി താൻ ‘ സിനിമയിലെ ദൃശ്യങ്ങൾ നയൻ താരയുടെ ഡോക്യുമെൻ്ററിയിൽ നീക്കം ചെയ്യണമെന്ന തീരുമാനത്തിൽ ഉറച്ച് ധനുഷ് . ദിവസങ്ങളുടെ മൗനത്തിന് ശേഷമാണ് നയൻതാരയ്ക്ക് ധനുഷിന്റെ മറുപടി. അഭിഭാഷകൻ മുഖനേയാണ് ധനുഷ് രംഗത്തെത്തിയിരിക്കുന്നത്. ഉള്ളടക്കം 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്തില്ലെങ്കിൽ നയൻ താരയ്ക്കും , നെറ്റ് ഫ്ലിക്സിനുമെതിരെ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷിൻ്റെ അഭിഭാഷകൻ പ്രസ്താവനയിൽ പറയുന്നു. ഫോണുകളിൽ ചിത്രീകരിച്ച ലൊക്കേഷനിലെ ദൃശ്യങ്ങളാണെന്ന നയൻതാരയുടെ വാദം അടിസ്ഥാന രഹിതമാണെന്നാണ് ധനുഷിൻ്റെ അഭിഭാഷകൻ പറയുന്നത് . സിനിമ ലൊക്കേഷനിലെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ധനുഷ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. വിവാദത്തിനടിസ്ഥാനമായ സിനിമയുടെ നിർമ്മാതാവ് ധനുഷാണ്. അതിന്റെ ഉടമസ്ഥാവകാശവും ധനുഷിനാണ്. അതിനാൽ നയൻതാര പറയുന്നത് അടിസ്ഥാന രഹിതമാണെന്നും അഭിഭാഷകൻ പറഞ്ഞു. നാനും റൗഡി താൻ എന്ന സിനിമയിൽ വെച്ചാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലായത്. പിന്നാലെ ചില അണിയറ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ഡോക്യുമെൻററി പുറത്തിറക്കിയെങ്കിലും ധനുഷ് മൂന്നു സെക്കൻറ് ദൃശ്യങ്ങൾക്ക് പത്തു…
കന്നഡയിൽ നിന്നെത്തി രാജ്യത്തെ സിനിമാപ്രേമികളെ അമ്പരപ്പിച്ച ചിത്രമാണ് കാന്താര. ദേശീയ അവാർഡ് നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നവെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു . ഇപ്പോഴിതാ കാന്താര 2 വിന്റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് നടനും ,സംവിധായകനുമായ ഋഷഭ് ഷെട്ടി കാന്താര ; ചാപ്റ്റർ 1 എന്ന പേരിട്ടിരിക്കുന്ന ചിത്രം 2025 ഒക്ടീബർ 2 ന് ആഗോള റിലീസായി എത്തും . ചിത്രത്തിന്റെ പുത്തൻ പോസ്റ്ററിനൊപ്പമാണ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത് . ചോര പുരണ്ട് മഴുവും , ശൂലവുമായി നിൽക്കുന്ന നായകനാണ് പോസ്റ്ററിലുള്ളത് .ചിത്രത്തിന്റെ നിർമ്മാതാക്കളായ ഹംബാലെ ഫിലിംസാണ് പോസ്റ്റർ പങ്ക് വച്ചത് .ആദ്യഭാഗത്തിന്റെ പ്രീക്വലായാണ് ഈ ചിത്രം എത്തുന്നത്. ചിത്രത്തിൽ വമ്പൻ താരങ്ങൾ ഉണ്ടാകുമെന്നാണ് സൂചന . മലയാളിൽ നിന്ന് ജയറാം ചിത്രത്തിന്റെ ഭാഗമായി എത്തുന്നുണ്ട് . മോഹൻലാലും ചിത്രത്തിൽ ഉണ്ടാകുമെന്ന് സൂചനകൾ ഉണ്ട് . കാന്താരയുടെ ആദ്യഭാഗം 2022 സെപ്റ്റംബറിലാണ് എത്തിയത് .
ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ.തിങ്കളാഴ്ച രാവിലെ പുറത്ത് വന്ന കണക്കിൽ ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 481 ആയിരുന്നു. ഈ സീസണിലെ ഏറ്റവും മോശമായ അവസ്ഥയാണിത്. വായുമലിനീകരണ തോത് ഗുരുതരമായി ഉയർന്നതോടെ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് – 4 പ്രകാരമുള്ള നിയന്ത്രണങ്ങൾ ആരംഭിച്ചു . മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേയ്ക്ക് വരുന്ന സി എൻ ജി , ഇലക്ട്രിക് ട്രെക്കുകൾ മാത്രമേ അനുവദിക്കൂ. ബി എസ് -4 നിലവാരത്തിലുള്ളതും , താഴെയുള്ളതുമായ ഹെവിഗുഡ് വെഹിക്കിളുകൾക്കും പ്രവേശനം ഉണ്ടാകില്ല. 6 മുതൽ 9 വരെ ക്ലാസിൽ പഠിക്കുന്നവർക്കും 11-ാം ക്ലാസുകാർക്കും ഓൺലൈനാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദ്യാർത്ഥികൾ സ്കൂളിലേക്ക് വരേണ്ടതില്ലെന്നാണ് സർക്കാർ അറിയിക്കുന്നത്.ഓഫീസുകളിലും സ്റ്റാഫുകളെ പകുതിയാക്കി കുറച്ചിട്ടുണ്ട്. സർക്കാരിന് കീഴിലുള്ള നിർമാണ പ്രവർത്തനങ്ങൾ എല്ലാം നിർത്തിവെക്കും. അത്യാവശ്യമില്ലാത്ത വാണിജ്യസ്ഥാപനങ്ങളും അടച്ചിടും
ആലപ്പുഴ : കൊച്ചി കുണ്ടന്നൂർ മേൽപ്പാലത്തിന് താഴെ നിന്ന് മണ്ണഞ്ചേരി പോലീസ് പിടികൂടിയ കുറുവ സംഘാംഗം സന്തോഷ് സെൽവത്തെ കുടുക്കിയത് നെഞ്ചിൽ പച്ചകുത്തിയ പേര്. സന്തോഷ് ശെൽവം തന്നെയാണ് ജില്ലയിൽ നടന്ന രണ്ട് മോഷണക്കേസുകളിലേയും പ്രതിയെന്ന് കഴിഞ്ഞ ദിവസം പൊലീസ് സ്ഥിരീകരിച്ചിരുന്നു. മോഷണം നടന്ന കോമളപുരത്തെ സിസിടിവി ദൃശ്യങ്ങളിൽ സന്തോഷ് നെഞ്ചിൽ പച്ചകുത്തിയ പേരാണ് കേസിൽ പോലീസിന് പിടിവള്ളിയായത് . ഭാര്യ ജ്യോതിയുടെ പേരാണ് സന്തോഷ് സെൽവം നെഞ്ചിൽ പച്ച കുത്തിയിരുന്നത്. മോഷ്ടാക്കളിലൊരാളുടെ നെഞ്ചിൽ എന്തോ അടയാളമുള്ളതായാണ് പോലീസിന് ദൃശ്യങ്ങൾ കണ്ടപ്പോൾ ആദ്യം തോന്നിയത് . പിന്നീട് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അത് ‘ ജ്യോതി ‘ എന്നാണെന്ന് കണ്ടെത്തി.മോഷണസമയത്ത് കയ്യുറയും മുഖംമൂടിയും ധരിക്കുന്നതിനാൽ മറ്റ് തെളിവുകളൊന്നും ലഭിക്കാറില്ല. ഈ പച്ചകുത്തൽ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. പച്ചകുത്തിയ സ്ഥിരം മോഷ്ടാക്കളുടെ വിവരങ്ങൾ തമിഴ്‌നാട് പോലീസുമായി ബന്ധപ്പെട്ട് കേരള പൊലീസ് ശേഖരിച്ചു. കൊച്ചി മരട് കുണ്ടന്നൂർ മേല്പാലത്തിനടിയിൽ താമസമാക്കിയ തമിഴ്നാട് സംഘത്തെ പറ്റിയുള്ള വിവരങ്ങൾ…
ന്യൂഡൽഹി : ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീലിലെത്തി. നൈജീരിയൻ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ബ്രസീലിലെത്തിയത് . ദക്ഷിണാഫ്രിക്ക , ബ്രസീൽ എന്നീ രാജ്യങ്ങൾക്കൊപ്പം ജി 20 ട്രോയിക്കയിൽ അംഗമാണ് ഇന്ത്യയും . ഇന്നും നാളെയുമായി റിയോ ഡി ജനീറോയിലാണ് ജി20 ഉച്ചകോടി നടക്കുന്നത് ‘ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിലെ റിയോ ഡി ജനീറോയിൽ എത്തി, വിവിധ ലോകനേതാക്കളുമായി ഫലപ്രദമായ കൂടിക്കാഴ്ചകൾ നടത്തുന്നതിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു ‘ പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. വന്ദേമാതരം മുഴക്കി, ഇന്ത്യൻ ദേശീയ പതാകകൾ വീശിയാണ് ഇന്ത്യൻ സമൂഹം അദ്ദേഹത്തെ സ്വീകരിച്ചത് . വിദേശകാര്യമന്ത്രാലയവും ഇത് സംബന്ധിച്ച പോസ്റ്റ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രി റിയോ ഡി ജനീറോയിലെ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന്റേയും, അദ്ദേഹത്തെ സ്വീകരിക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ജി20 ഉച്ചകോടി പൂർത്തിയായതിന് ശേഷം പ്രധാനമന്ത്രി നാളെ ഗയാനയിലേക്ക് തിരിക്കും. നവംബർ 19 മുതൽ 21 വരെ മോദി ഗയാന…
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും . വൈകിട്ട് ആറ് മണിക്ക് കൊട്ടിക്കലാശത്തോടെയാണ് പ്രചാരണം അവസാനിക്കുക ഒന്നര മാസം നീണ്ട പരസ്യ പ്രചാരണത്തിനു ശേഷമുള്ള കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ . എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ, യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ പി സരിൻ എന്നിവർ തമ്മിലുള്ള ശക്തമായ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത് . മൂന്ന് മുന്നണിസ്ഥാനാർത്ഥികളുടെയും റോഡ് ഷോ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആരംഭിക്കും . കലാശക്കൊട്ടിനോട് അനുബന്ധിച്ച് മേഖലയിൽ പൊലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആളുകൾ നിയമവിരുദ്ധമായി കൂട്ടം ചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യാൻ പാടില്ല. ഉച്ചഭാഷിണികൾ, ജാഥകൾ, പ്രകടനങ്ങൾ എന്നിവ സംഘടിപ്പിക്കാനും അനുവാദമില്ല. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്തണ് സമാപിക്കുക. ബുധനാഴ്ച്ചയാണ് . വോട്ടെടുപ്പ് . 23ാം തിയതി വോട്ടെണ്ണലും നടക്കും.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
