- നൂറ് കണക്കിന് ജോലികൾ; റിക്രൂട്ട്മെന്റ് ക്യാമ്പയ്നുമായി ഡൊമിനോസ്
- കിൽഡെയർ വാഹനാപകടം; ജെറമി ഒ ബ്രിയാന്റെ മൃതദേഹം സംസ്കരിച്ചു
- ഭവന വിതരണം; നിർണായക നേട്ടവുമായി ലൗത്ത് കൗണ്ടി കൗൺസിൽ
- അയർലൻഡിൽ ജനസംഖ്യ വർധിച്ചു; പുതിയ കണക്കുകൾ പുറത്തുവിട്ട് സിഎസ്ഒ
- ടയറുകൾ സൂക്ഷിച്ച സ്ഥലത്ത് തീപിടിത്തം; പ്രദേശത്ത് പുക മയം
- മാക്സിം പെഷ്കോവ് അന്തരിച്ചു
- മോട്ടോർവേകളിലൂടെയുള്ള നിയമലംഘനം വർധിച്ചു; റിപ്പോർട്ട് പുറത്ത്
- ഹോസ്പൈപ്പ് നിരോധനം നീട്ടി
ലേഖകന്‍: Anu Nair
തിരുവനന്തപുരം : തലസ്ഥാനത്ത് ഒരു മാസം മുൻപ് പിടിച്ചെടുത്ത വ്യാജനോട്ട് അച്ചടിച്ചത് പാകിസ്ഥാനിൽ നിന്നെന്ന് അന്വേഷണ സംഘം . പൂന്തുറ സ്വദേശിനി ബർക്കത്തിനെയാണ് കള്ളനോട്ടുമായി ബാങ്കിലെ എത്തിയപ്പോൾ പൊലീസ് പിടികൂടിയത്. യഥാർത്ഥ നോട്ടുകളെ വെല്ലുന്ന തരത്തിലുള്ളതായിരുന്നു ഇവരുടെ കൈയ്യിലുള്ള നോട്ടുകൾ. 12,500 രൂപയുടെ കള്ളനോട്ടാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ബാങ്ക് അധികൃതർക്ക് സംശയം തോന്നിയതോടെയാണ് വിവരം പൊലീസിനെ അറിയിച്ചത് .ജില്ലാ ക്രൈം ബ്രാഞ്ച് നോട്ടുകൾ നാസിക്കിൽ പരിശോധനയ്ക്കയച്ചു . ഈ പരിശോധനയിലൂടെയാണ് നോട്ടുകൾ പാകിസ്ഥാനിൽ അച്ചടിച്ചതാണെന്ന് വ്യക്തമായത്. കഴിഞ്ഞ മാസം 28നാണ് ഇവർ സൗദി അറേബ്യയിൽനിന്ന് നാട്ടിലെത്തിയത്. സൗദിയിൽ നിന്നും വരുമ്പോൾ ഭർത്താവിന്റെ സുഹൃത്തായ പാക് സ്വദേശി സമ്മാനമായി നൽകിയതാണ് നോട്ടുകളെന്നാണ് ബർക്കത്ത് പൊലീസിനോട് പറഞ്ഞത് . ഇവർക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പ് ചുമത്തും. കേസ് കൂടുതൽ അന്വേഷണത്തിനായി തീവ്രവാദ വിരുദ്ധ സേന,എൻ.ഐ.എ എന്നീ ഏജൻസികൾക്ക് കൈമാറും. പൊലീസ് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 180,000 രൂപ മൂല്യം വരുന്ന 500ന്റെ…
അച്ഛൻ ശുചീകരണ തൊഴിലാളി ആയിരുന്ന മുൻസിപ്പൽ ഓഫിസിൽ കമ്മീഷണറായി മകൾ.മന്നാർ ഗുഡി മുൻസിപാലിറ്റിയിലെ ശുചീകരണ തൊഴിലാളി ആയിരുന്ന ശേഖറിന്റെ മകളായ ദുർഗയാണ് മന്നാർ ഗുഡി തിരുവാരൂർ മുൻസിപ്പാലിറ്റിയിൽ കമ്മീഷനർ ആയി ചുമതല ഏറ്റത്. മന്നാർ ഗുഡിക്കടുത്ത് പുതുപ്പാലം സ്വദേശി ആയിരുന്നു ശേഖർ.താൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ മകൾ അനുഭവിക്കേണ്ടി വരരുത് എന്ന നിർബന്ധത്താൽ ദുർഗയെ ഏറെ ബുദ്ധിമുട്ടിയായലും ശേഖർ പഠിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂൺ മാസമാണ് ടി എൻ പി എസ് സി ഗ്രൂപ്പ് 2 പരീക്ഷ ഫലം പുറത്ത് വന്നത്. ഏറ്റവും മികച്ച മാർക്ക് വാങ്ങിയാണ് ഇതിൽ ദുർഗ പാസായതും. തന്റെ അച്ഛൻ അനുഭവിച്ചിരുന്ന കഷ്ടപാടുകളെ പറ്റി വ്യക്‌തമായി അറിയാമെന്നും, പലപ്പോഴും ഓടകൾ വൃത്തിയാക്കിയ ശേഷം അച്ഛൻ ദിവസങ്ങളോളം ആഹാരം കഴിക്കാതെ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. ഇത് തനിക്ക് ഒരു വാശിയായിരുന്നു. എന്നാൽ ഇന്ന് ഈ നേട്ടം കാണാൻ അച്ഛൻ ഇല്ല എന്നുള്ളതാണ് തന്റെ ഏറ്റവും വലിയ സങ്കടം എന്നും ദുർഗ പറഞ്ഞു . ഭർത്താവ്…
കോളിളക്കമെന്ന ക്ലാസിക് ചിത്രത്തിൻ്റെ രണ്ടാം ഭാഗവുമായി ഇതിഹാസ നടൻ ജയൻ എത്തിയാലാ..? അത്തരമൊരു എഐ വീഡിയോ അണിയിച്ചൊരുക്കിയിരിക്കുകയാണ് ഒരു പേജ്. മൾട്ടിവേഴ്സ് മാട്രിക്സ് എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിമിഷ നേരങ്ങൾക്കുള്ളിൽ സംഭവം വൈറലായി. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. കൂളിംഗ് ഗ്ലാസും വച്ച് , കൈയ്യിൽ തോക്കുമായാണ് ജയൻ അബ്രാം ഖുറേഷിയായി വരുന്നത് . ലൂസിഫർ ക്ലൈമാക്സിൽ മോഹൻലാലിന് പകരം ജയൻ വരുന്നതായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം എതിരാളിയായി സാക്ഷാൽ ടോം ക്രൂസും വരുന്നുണ്ട്. കോളിളക്കം 2 എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന പേര് . നിരവധി പേർ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ‘ എന്റെ ഇഷ്ട നടൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു ‘ എന്ന അടിക്കുറിപ്പോടെ നടൻ ബൈജുവും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. അടുത്തിടെ മോഹൻലാലിനെയും, മമ്മൂട്ടിയേയും ഹോളിവുഡ് നായകന്മാരാക്കി എ ഐ വീഡിയോകൾ ഇറങ്ങിയിരുന്നു. ഇതും സോഷ്യൽ മീഡിയ ഏറ്റെടുത്ത് ആഘോഷമാക്കിയിരുന്നു. https://www.instagram.com/baijusanthoshh/?utm_source=ig_embed&ig_rid=d1c12de7-a23f-404d-981a-36e4527a3700
ന്യൂയോർക്ക് : നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി വൈറ്റ് ഹൗസിൽ ആദ്യ കൂടിക്കാഴ്ച നടത്തി . സുഗമവും, സമാധാനപരവുമായ അധികാര കൈമാറ്റം നടപ്പാക്കുമെന്ന് ബൈഡൻ ട്രംപിന് ഉറപ്പ് നൽകി. ജോ ബൈഡനൊപ്പം സ്ഥാനമൊഴിയുന്ന പ്രഥമ വനിത ജിൽ ബൈഡനും കൂടി ചേർന്നാണ് ട്രംപിനെ സ്വാഗതം ചെയ്തത്. 2020 ൽ തെരഞ്ഞെടുപ്പിൽ ബൈഡനോട് തോറ്റ ശേഷം ആദ്യമായാണ് ട്രംപ് ബൈഡനെ കാണാൻ എത്തുന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഓവൽ ഓഫീസിൽ നിയുക്ത പ്രസിഡന്റിനായി വിരുന്ന് നൽകാറുണ്ട്.അതേസമയം വൈറ്റ്ഹൗസിൽ ഒരുക്കിയ വിരുന്നിൽ നിന്ന് നിയുക്ത പ്രഥമ വനിത മെലാനിയ ട്രംപ് വിട്ടുനിന്നു. മെലാനിയ ട്രംപിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് ബൈഡനും മെലാനിയയും ചേർന്ന് ട്രംപിന് കൈമാറിയതായി വൈറ്റ് ഹൗസ് അറിയിച്ചു. പുതിയ പ്രസിഡന്റ് അധികാരമേൽക്കുന്നത് ജനുവരി 20നാണ് . 20 വർഷത്തിനിടെ ജനപ്രിയ വോട്ടുകൾ തേടി പ്രസിഡന്റാകുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് ട്രംപ്.2004 ൽ ബുഷിന് ശേഷം ആദ്യമായാണ്…
കൊച്ചി: ബെവ്‌കോയിലെ 1600ഓളം വനിതാ ജീവനക്കാർക്ക് പ്രതിരോധ പരിശീലനം നൽകാനുള്ള തീരുമാനവുമായി സർക്കാർ. തൊഴിൽ സ്ഥലത്തും, അത് കഴിഞ്ഞും ശാരീരിക അതിക്രമം ഉണ്ടായാൽ എങ്ങനെ തടയാമെന്നാണ് പരിശീലനത്തിൽ പ്രധാനമായും പഠിപ്പിക്കുന്നത്. ആയുധ പരിശീലനം നേടിയ വനിതാ പോലീസുകാരാണ് ജീവനക്കാർക്ക് പരിശീലനം നൽകുന്നത്. ഡിസംബർ ഒന്നിന് എല്ലാ ജില്ലകളിലും പരിശീലനം നടക്കും. പരിശീലനത്തിനായി വനിതകൾക്ക് പ്രത്യേക അവധി നൽകാൻ ബെവ്കോ എം ഡി ഹർഷിത അട്ടല്ലൂരി ഉത്തരവ് നൽകി കഴിഞ്ഞു .ബെവ്‌കോയുടെ എല്ലാ വിഭാഗങ്ങളിലുമുള്ള 150 ഓളം വനിതാ ജീവനക്കാർ പരിശീലനത്തിൽ പങ്കെടുക്കും.ശാരീരിക അവശതകൾ അനുഭവിക്കുന്നവർ പരിശീലനം കണ്ട് മനസിലാക്കിയാൽ മതിയെന്നും അറിയിച്ചിട്ടുണ്ട്. ആയോധനകലകളിൽ പ്രാവിണ്യമുള്ള നാല് വനിതാ പൊലീസുകാരെ ഓരോ ജില്ലകളിലും പരിശീലനത്തിനായി നിയോഗിച്ചിട്ടുണ്ട്. പരിശീലനം ഏകോപിപ്പിക്കാൻ ഓരോ ജില്ലയിലും നോഡൽ ഓഫീസർമാരെയും നിയമിച്ചു. 14 ജില്ലകളിലേയും ബിവറേജസ് ഷോപ്പുകൾ, വെയർ ഹൗസുകൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വനിതാ ജീവനക്കാരികൾ ബെവ്‌കോയുടെ ജില്ലാ ആസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന ഈ ക്ലാസുകളിൽ പങ്കെടുക്കും .…
ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചെത്തിച്ചു നിയമ നടപടിയ്ക്ക് വിധേയയാക്കാൻ ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇന്റർ പോളിന്റെ സഹായം തേടും. നിലവിൽ ഇന്ത്യയിൽ അഭയം തേടിയിരുക്കുകയാണ് ഹസീന. അവർക്കൊപ്പം പല രാജ്യങ്ങളിലേയ്ക്ക് ഒളിവിൽ പോയ നേതാക്കളെയും തിരിച്ചു കൊണ്ടു വരാനാണു നീക്കം. വംശഹത്യ അടക്കമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സംവരണ- സർക്കാർ വിരുദ്ധ പ്രക്ഷോഭം ഹസീനയുടെ രാജിയിൽ കലാശിക്കുകയായിരുന്നു. പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.പ്രധാനമന്ത്രി ചർച്ചയ്ക്ക് വിളിച്ചെങ്കിലും സമരക്കാർ തയ്യാറയില്ല. വിദ്യാർത്ഥികളല്ല, ഭീകരരരാണ് പ്രക്ഷോഭത്തിനു പിന്നിലെന്നും, അടിച്ചമർത്തുമെന്നും ഹസീന പറഞ്ഞതോടെ രാജ്യമാകെ കലാപം പടർന്നു. ഒടുവിൽ ഹസീനയ്ക്ക് രാജ്യം വിടേണ്ടിയും വന്നു. 19 വധ ശ്രമങ്ങൾ അതിജീവിച്ച ഹസീന ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ ഇരുന്ന വനിതയാണ്.
ന്യൂയോർക്ക് : യു എസ് ജനപ്രതിനിധി സഭാ മുൻ അംഗമായ തുൾസി ഗബ്ബാർഡിനെ നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി പ്രഖ്യാപിച്ച് നിയുക്ത യുസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡെമോക്രാറ്റിക് അനുഭാവിയായിരുന്ന തുൾസി 2013 മുതൽ 202 വരെ ഹവായിയിൽ പാർട്ടിയുടെ കോൺഗ്രസ് വുമണായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ കരിയറിൽ നിർഭയമായി പ്രവർത്തിച്ച ആളാണ് തുൾസിയെന്നും , ഇത് അഭിമാനമാണെന്നുമാണ് തുൾസി ഗബ്ബാർഡിനെ ഈ സ്ഥാനത്തേക്ക് നിയമിച്ച ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ട്രംപ് വിശേഷിപ്പിച്ചത്. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും അവർക്ക് വലിയ രീതിയിൽ പിന്തുണയുണ്ടെന്നും ട്രംപിന്റെ പ്രസ്താവനയിൽ പറയുന്നു. 2019ലെ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ പ്രൈമറിയിൽ കമലാ ഹാരിസിനെതിരെ തുളസി ഗബ്ബാർഡ് മത്സരിച്ചിട്ടുണ്ട്. തന്റെ വിശ്വസ്തരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ട്രംപ് തുൾസിയെ നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി പ്രഖ്യാപിച്ചത്. ഇരുപത് വർഷത്തിലേറെ യുഎസ് മിലിറ്ററിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് തുൾസി. യുഎസ് പാർലമെന്റിലെ ഹിന്ദുമതവിശ്വാസിയായ ആദ്യ അംഗമാണ് തുൾസി. ഗബ്ബാർഡിന്റെ അമ്മ കരോൾ പോർട്ടൽ യുഎസ് പൗരയാണെങ്കിലും ഹൈന്ദവ വിശ്വാസിയാണ്.…
ന്യൂയോർക്ക് : സിറിയയിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി യുഎസ് സൈന്യം . ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരവാദ കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ആക്രമണം. ഷദ്ദാദിയിൽ യുഎസ് സൈനികർക്ക് നേരെ ഉണ്ടായ റോക്കറ്റ് ആക്രമണങ്ങൾക്കുണ്ടായ തിരിച്ചടിയായിരുന്നു യുഎസ് സെൻട്രൽ കമാൻഡ് സേനയുടെ ഈ ആക്രമണം.കഴിഞ്ഞ ദിവസമാണ് യുഎസ് സൈന്യത്തിന് നേരെ ഭീകരർ ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ നടത്തിയത്. യുഎസ് നടത്തിയ തിരിച്ചടിയിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു ഭീകരരുടെ ആയുധ സംഭരണ കേന്ദ്രത്തിനും, ലോജിസ്റ്റിക്‌സ് ആസ്ഥാനത്തിനും നേരെ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് സേന തന്നെയാണ് ‘ എക്സിൽ ‘ വ്യക്തമാക്കിയത്. ഒൻപതോളം ഇടങ്ങളിലാണ് ഒരേ സമയം യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയത്. കഴിഞ്ഞ വർഷം ഇസ്രായേലിൽ ഹമാസ് ഭീകരർ ആക്രമണം നടത്തിയ ശേഷം അമേരിക്ക ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് ഇറാൻ അനുകൂല തീവ്രവാദ സംഘടനകൾ യുഎസ് സേനയെ ലക്ഷ്യം വച്ച് ആക്രമണങ്ങൾ നടത്തുന്നത് . ” ആക്രമണത്തിൽ തങ്ങളുടെ സൈനികർക്ക്…
ടെഹ്റാൻ : 20 വർഷത്തിനിടെ 200 ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്ത യുവാവിനെ പരസ്യമായി വധിച്ച് ഇറാൻ . മുഹമ്മദ് അലി സലാമത്ത് എന്ന 43 കാരനെയാണ് ഇറാൻ പരസ്യമായി തൂക്കിലേറ്റിയത് . പടിഞ്ഞാറൻ നഗരമായ ഹമേദാനിൽ ചൊവ്വാഴ്ച്ചയാണ് വധശിക്ഷ നടപ്പിലാക്കിയത് . കഴിഞ്ഞ ഒക്ടോബറിലായിരുന്നു മുഹമ്മദ് അലിയുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചത്. നഗരത്തിൽ ജിം സെന്റർ നടത്തിവരികയായിരുന്നു ഇയാൾ. 200 ഓളം സ്ത്രീകളാണ് ഇയാൾക്കെതിരെ പരാതി നൽകിയത് . 20 വർഷമായി പ്രണയത്തിൽ കുടുക്കിയും, വിവാഹാഭ്യർത്ഥന നടത്തിയും അടുപ്പം സ്ഥാപിച്ച് സ്ത്രീകളെ പീഡിപ്പിക്കുകയായിരുന്നു മുഹമ്മദ് അലി സലാമത്ത് . ഇതിൽ പലർക്കും ഗർഭനിരോധന ഗുളികകളും ഇയാൾ നൽകിയിരുന്നു.. ഇറാനിൽ ഈ മരുന്നുകൾ വാങ്ങുന്നതും വിൽക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ് കഴിഞ്ഞ ജനുവരിയിലാണ് സലാമത്ത് അറസ്റ്റിലായത്. തുടർന്ന് നൂറ് കണക്കിന് പേർ ഇയാൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് എത്തിയിരുന്നു.ഇറാന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരാൾക്കെതിരെ ഇത്രയും പീഡന പരാതികള്‍ ലഭിക്കുന്നത്. പീഡനവും, വ്യഭിചാരവും ഇറാനിൽ…
തിരുവനന്തപുരം : കേരളത്തിലെ ഉന്നത ഐ എ എസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് സംസ്ഥാന സർക്കാർ .മലയാളികളായ ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് നിർമ്മിച്ചതിന് വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെയും , അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപം നടത്തിയതിന് കൃഷി വകുപ്പ് സെക്രട്ടറി എൻ പ്രശാന്തിനുമാണ് സസ്പെൻഷൻ. ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യമന്ത്രിയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു.ഇരുവർക്കുമെതിരെ കടുത്ത നടപടി വേണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. ഗോപാലകൃഷ്ണൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും , ഉചിതമായ നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട് . തന്റെ ഫോൺ ഹാക്ക് ചെയ്തതാണെന്നാണ് ഗോപാലകൃഷ്ണൻ പറഞ്ഞത് . എന്നാൽ അത് സത്യമല്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പ്രശാന്തിൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ പ്രശാന്ത് സമൂഹമാദ്ധ്യമത്തിൽ രംഗത്ത് വന്നത്. പ്രശാന്ത് സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് റിപ്പോർട്ടിൽ…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
