- പാകിസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ തീപിടുത്തം ; 15 നവജാത ശിശുക്കൾ മരിച്ചു
- ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷി ജിൻപിംഗ് ഇന്ത്യയിലേയ്ക്ക് ; ഡോവലിന്റെ ചർച്ച വിജയം
- മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
- വീട്ടിൽ സ്ഫോടക വസ്തുശേഖരം; കൗമാരക്കാരൻ അറസ്റ്റിൽ
- ലോട്ടോ ജക്ക്പോട്ട്; ടിക്കറ്റ് വിറ്റത് കോർക്കിൽ
- ഡബ്ലിനിൽ പരിശോധന; ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു
- കോർക്കിൽ മോഷ്ടിച്ച കാറുമായി കടന്നുകളയാൻ ശ്രമം; നാല് കൗമാരക്കാർ അറസ്റ്റിൽ
- നല്ല മനസിന് നന്ദി; പൊതുജനങ്ങൾക്ക് നന്ദി പറഞ്ഞ് വാഹനാപകടത്തിൽ പരിക്കേറ്റവരുടെ കുടുംബം
ലേഖകന്‍: Anu Nair
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഗയാനയിലെത്തി . 56 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി തെക്കേ അമേരിക്കൻ രാജ്യത്ത് സന്ദർശനത്തിന് എത്തുന്നത് . ജോർജ് ടൗൺ വിമാനത്താവളത്തിൽ ഗയാന പ്രസിഡൻ്റ് മുഹമ്മദ് ഇർഫാൻ അലിയും കാബിനറ്റ് മന്ത്രിമാരും ചേർന്ന് മോദിയെ സ്വീകരിച്ചു. ജോർജ് ടൗണിൽ മോദിയ്ക്ക് ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി. ഗയാന പാർലമെന്റിനെയും അദ്ദേഹം അഭിസംബോധന ചെയ്യും. കരീബിയൻ പങ്കാളി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾക്കൊപ്പം രണ്ടാമത് ഇന്ത്യ-കാരികോം ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും . ജോർജ്ജ്ടൗണിൽ പ്രധാനമന്ത്രി മോദിക്ക് ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി, ഗയാന പാർലമെൻ്റിന്റെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ഒരുങ്ങുകയാണ് മോദി. കരീബിയൻ പങ്കാളി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾക്കൊപ്പം രണ്ടാമത് ഇന്ത്യ-കാരികോം ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും . പ്രസിഡന്റ് ഇർഫാൻ അലിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഗയാനയിലെത്തിയത് . ഈ സന്ദർശനം ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം വർദ്ധിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്ന്…
ന്യൂഡൽഹി: എലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സിന്റെ റോക്കറ്റിലേറി ബഹിരാകാശത്തേക്ക് ജിസാറ്റ്- എൻ 2 ഉപഗ്രഹവുമായി ഇന്ത്യ ബന്ധം സ്ഥാപിച്ചു.കർണാടകയിലെ ഹാസനിൽ ഐഎസ് ആർ ഒ യുടെ മാസ്റ്റർ കൺട്രോൾ ഫസിലിറ്റിയാണ് ഡേറ്റ സ്വീകരിച്ച് തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്- എൻ 2 ബഹിരാകാശത്തേക്ക് കുതിച്ചത് . ഐ സ് ആർ ഒ യുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്പേസ്ഇന്ത്യ ലിമിറ്റഡിന്റെ അവശ്യാധിഷ്ഠിത ഉപഗ്രഹമായ ജിസാറ്റ് ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്നാണ് വിക്ഷേപിച്ചത്. വരും ദിവസങ്ങളിൽ ഭ്രമണപഥം ഉയർത്തി ജിടിഒയിൽ നിന്ന് ഭൂസ്ഥിര ഭ്രമണപഥത്തിലേയ്ക്ക് ഉപഗ്രഹം എത്തും.ഇന്ത്യയുടെ തദ്ദേശീയ ഹെവി റോക്കറ്റ് വിക്ഷേപണ വാഹനമായ മാർക്ക്-3 ന് ഇത്രയും ഭാരമുള്ള ഉപഗ്രഹം ഉയർത്താനുള്ള ശേഷി ഇല്ലാതിരുന്നതിനാലാണ് ജിസാറ്റ്-20 വിക്ഷേപിക്കാൻ ഐഎസ്ആർഒ സ്‌പേസ് എക്‌സിനെ തിരഞ്ഞെടുത്തത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളും ലക്ഷദ്വീപും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും തുടങ്ങി ഇന്നും ഇന്റർനെറ്റ് അപര്യാപ്തമായ ഇന്ത്യൻ പ്രദേശങ്ങളിലും ഇന്ത്യൻ പരിധിയിലെ ആകാശം സമുദ്ര…
പാലക്കാട് ; പാലക്കാട് ഇന്ന് വിധിയെഴുതും . രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ രണ്ട് മണിക്കൂറിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത് . എന്നാൽ പത്ത് മണിയോടെ ബൂത്തുകളിലെത്തുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടു. രാവിലെ 10.30 വരെയുള്ള കണക്ക് പ്രകാരം 2021 നെ അപേക്ഷിച്ച് ആറ് ശതമാനം വരെ കുറവാണ് ഉണ്ടായിരിക്കുന്നത് . 10 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. ബിജെപിയുടെ സി. കൃഷ്ണകുമാറും കോൺഗ്രസിൻ്റെ രാഹുൽ മാങ്കൂട്ടത്തിലും സിപിഎം സ്വതന്ത്രനായി പി. സരിനും നിയമസഭ സീറ്റിലേക്ക് മത്സരിക്കുന്നു. വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. 184 ബൂത്തുകളിലും വോട്ടെടുപ്പ് തുടരുകയാണ്. ശക്തമായ ത്രികോണ മത്സരമാണ് പാലക്കാട് അരങ്ങേറുന്നത്. സന്ദീപ് വാര്യർ ബിജെപി വിട്ടുപോയതിന്റെ പ്രതിഫലനവും ഇക്കുറി അറിയാകാനാകും. 1,94,706 വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതിൽ 1,00,290 പേർ സ്ത്രീ വോട്ടർമാരാണ്. 229 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് കഴിഞ്ഞാലെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിന് സ്ഥിരബുദ്ധിയുണ്ടാകട്ടേയെന്നാണ്…
ചെന്നൈ : സംഗീതജ്ഞൻ എ ആർ റഹ്മാനും , ഭാര്യ സൈറ ബാനുവും വിവാഹമോചിതരാകുന്നു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇക്കാര്യം പുറത്ത് വിട്ടത് . ‘ വർഷങ്ങളായുള്ള വിവാഹജീവിതത്തിനൊടുവിൽ എ ആർ റഹ്മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തിൽ സൈറ എത്തിയിരിക്കുകയാണ്.ഇരുവർക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്കൊടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായത് ‘ – വന്ദന ഷാ പറഞ്ഞു. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുവെന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത് .അതേസമയം ഔദ്യോഗിക പ്രതികരണത്തിന് എ ആർ റഹ്മാൻ തയ്യാറായിട്ടില്ല.ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളാണ് ഇവർക്കുള്ളത് . 1995 ലായിരുന്നു എ ആർ റഹ്മാൻ – സൈറ ബാനു വിവാഹം . താൻ അന്ന് സിനിമകളുടെ തിരക്കിലായിരുന്നുവെന്നും, അമ്മയാണ് സൈറയെ കണ്ടെത്തിയതെന്നും മുൻപ് റഹ്മാൻ പറഞ്ഞിരുന്നു . തന്നെ ബുദ്ധിമുട്ടിക്കാത്ത ഒരു പെണ്ണ് വേണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും റഹ്മാൻ പറഞ്ഞിരുന്നു.
തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്തായ ആന്റണി തട്ടിലാണ് വരനെന്നാണ് സൂചന . ഇരുവരും ദീർഘകാലമായി അടുപ്പത്തിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു . എറണാകുളം സ്വദേശിയാണ് ആന്റണി. നിർമാതാവ് ജി. സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി. അതേസമയം മാതാപിതാക്കൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല . അടുത്തമാസം ഗോവയിൽ വച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ . ബി.ടെക് ബിരുദധാരിയായ ആന്റണി നിലവിൽ ബിസിനസ് ചെയ്യുകയാണ്. താൻ പ്രണയത്തിലാണെന്ന സൂചന അടുത്തിടെ കീർത്തി നൽകിയിരുന്നു. പ്രണയത്തിലാണോ എന്ന ചോദ്യത്തിന് താൻ സിംഗിൾ ആണെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നായിരുന്നു കീർത്തിയുടെ മറുപടി. പ്രിയദർശൻ ചിത്രമായ ’ഗീതാഞ്ജലി’യിലൂടെ ആയിരുന്നു നായികയായി എത്തിയത്. മലയാളത്തിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ തമിഴിലേയ്ക്കും , തെലുങ്കിലേയ്ക്കും ചുവട് വച്ചു . തെലുങ്കിൽ പുറത്തിറങ്ങിയ ‘മഹാനടി’യിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം സ്വന്തമാക്കി. ‘കൽക്കി’ എന്ന ചിത്രത്തിൽ ‘ബുജി’യുടെ ശബ്ദമായും കീർത്തി എത്തി. ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം…
100 മില്ലിഗ്രാം സ്വർണ്ണത്തിൽ മിനിയേച്ചർ ശിവലിംഗം ഒരുക്കി യുവാവ്. കർണാടക കാക്കിനാഡ തുനി പട്ടണത്തിൽ നിന്നുള്ള കോടേശ്വര റാവു എന്ന സ്വർണ്ണത്തൊഴിലാളിയാണ് തന്റെ കരവിരുതിൽ അത്ഭുത ശിവലിംഗം നിർമ്മിച്ചത് . കാർത്തിക മാസത്തിൽ എന്തെങ്കിലും, പ്രത്യേകമായി ചെയ്യണമെന്ന് തോന്നിയിരുന്നു. തുടർന്നാണ് 100മില്ലിഗ്രാം സ്വർണ്ണത്തിൽ ഈ ശിവലിംഗം ഒരുക്കിയതെന്ന് കോടേശ്വര റാവു പറയുന്നു.മൂന്ന് മണിക്കൂർ കൊണ്ടാണ് ഈ നിർമ്മാണം പൂർത്തിയാക്കിയതെന്നും അദ്ദേഹം പറയുന്നു.മൂന്ന് വർഷമായി തന്റെ മനസിൽ ഉണ്ടായിരുന്ന രൂപമാണ് സ്വർണ്ണത്തിൽ നിർമ്മിച്ചെടുത്തത് . തന്റെ കഴിവിനൊപ്പം ഭക്തിയും ചേർന്നപ്പോഴാണ് ഇത് സാദ്ധ്യമായതെന്നും കോടേശ്വര റാവു പറഞ്ഞു. ഏറ്റവും ചെറിയ വലിപ്പത്തിലാണ് ശിവലിംഗത്തെയും , നാഗത്തെയും കൊത്തിയൊരുക്കിയിരിക്കുന്നത് . തന്റെ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് ഇന്ന് കോടേശ്വര റാവു .
കൊല്ലം: രാജ്യത്തെ ആദ്യത്തെ 24×7 ഓൺലൈൻ കോടതി ബുധനാഴ്ച കൊല്ലത്ത് പ്രവർത്തിച്ച് തുടങ്ങും. കൊല്ലത്തെ മൂന്ന് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലെയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെയും ചെക്ക് ബൗൺസ് കേസുകൾ ഇവിടെയാണ് പരിഗണിക്കുക. ഒരു മജിസ്ട്രേറ്റും മൂന്ന് കോടതി ജീവനക്കാരുമാണ് ഇവിടെ ഉള്ളത്. 24 മണിക്കൂറും കേസ് ഫയൽ ചെയ്യാവുന്ന രാജ്യത്തെ ആദ്യ കോടതിയാണിത്. ഓൺലൈനായി തന്നെ കേസിന്റെ എല്ലാ നടപടികളും പൂർത്തിയാക്കാം. ഏത് സമയത്തും എവിടെ ഇരുന്നും കോടതി നടപടിക്രമങ്ങളിൽ ഓൺലൈനായി പങ്കെടുക്കാം. കക്ഷികളോ, അഭിഭാഷകരോ നേരിട്ട് വരാതെ ഓൺലൈനായി വാദവും, വിചാരണയും നടക്കുന്ന രീതിയിലാണ് കോടതി സജ്ജീകരിച്ചിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ വെബ്സൈറ്റ് വഴിയാണ് കേസ് രജിസ്റ്റർ ചെയ്യേണ്ടത്. കക്ഷികളും ജാമ്യക്കാരും ഓൺലൈനായി ജാമ്യമെടുക്കാനാകും . രേഖകൾ അപ്‍ലോഡ് ചെയ്താൽ മാത്രം മതി. പ്രതികൾക്കുള്ള സമൻസ് പൊലീസ് സ്റ്റേഷനുകളിലേക്ക് അയയ്ക്കുന്നതും ഓൺലൈനായാണ്. ഫീസ് ഇ-പെയ്‌മെന്റ് വഴി അടയ്ക്കാം.കേസിന്റെ നടപടികൾ ആർക്കും പരിശോധിക്കുകയുമാകാം.
വാഷിംഗ്ടൺ : ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ സമാധാനപരമായി പ്രതിഷേധം നടത്തിയ ഹിന്ദുക്കൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടതിനെ വിമർശിച്ച് അമേരിക്ക . സമാധാനപരമായി നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമർത്താനുള്ള ബംഗ്ലാദേശിന്റെ ശ്രമങ്ങൾ അംഗീകരിക്കാനാകുന്നതല്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു . ഇത് സംഘർഷങ്ങൾ വർദ്ധിപ്പിക്കും. ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും മാത്യു മില്ലർ പറഞ്ഞു. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശങ്ങളെ യുഎസ് എല്ലാക്കാലവും പിന്തുണയ്ക്കുമെന്നും, എന്നാൽ അക്രമാസക്തമായ അടിച്ചമർത്താൻ ശ്രമിച്ചാൽ അതിനെ ശക്തമായ എതിർക്കുമെന്നും മാത്യു മില്ലർ പറഞ്ഞു. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു , അതിൽ ഒരു സർക്കാരും ഇടപെടരുത്. ഞങ്ങൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളോട് പറയുന്ന രീതിയിൽ ബംഗ്ലാദേശിനോടും നയം വ്യക്തമാക്കിയിട്ടുണ്ട്.- മാത്യു മില്ലർ പറഞ്ഞു. ഇസ്‌കോണിനെ വിമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധിച്ചവരാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിനെതിരെ ഇന്ത്യയും രംഗത്ത് വന്നിരുന്നു. ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടതിന് പുറമെ സ്വത്തുവകകൾ കൊള്ളയടിക്കുകയും വ്യാപാരസ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തതായി വിദേശകാര്യമന്ത്രാലയം…
ന്യൂഡൽഹി: വായുമലിനീകരണത്തിൽ വലയുന്ന ഡൽഹിയിൽ പുതിയ നിർദേശങ്ങളുമായി സുപ്രീം കോടതി. എല്ലാ ഓഫ് ലൈൻ ക്ലാസുകളും നിർത്തണമെന്നും എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ നൽകണമെന്നും കോടതി നിർദേശിച്ചു. ജി ആർ പി നിയന്ത്രണങ്ങൾ തുടരണമെന്നും കോടതി നിർദേശിച്ചു . 10, 12 ക്ലാസുകളെ ഓൺലൈൻ ക്ലാസിൽ നിന്ന് ഒഴിവാക്കിയ ഡൽഹി സർക്കാർ നടപടിയെയും സുപ്രീംകോടതി വിമർശിച്ചു. വായുമലീനികരണം ഗുരുതരമായപ്പോൾ 6 മുതൽ 9 വരെ ക്ലാസിൽ പഠിക്കുന്നവർക്കും 11-ാം ക്ലാസുകാർക്കും ഓൺലൈനാക്കിയിരുന്നു . ഇതിൽ നിന്ന് 10, 12 ക്ലാസുകാരെ ഇതിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു. വായുമലിനീകരണം എല്ലാവരെയും ഒരുപോലെ ബാധിക്കുമെന്നിരിക്കെ ഈ കുട്ടികളെ മാത്രം ഒഴിവാക്കിയതിന്റെ കാരണവും ജനങ്ങൾ ആരാഞ്ഞു. വായുമലിനീകരണം മൂലമുള്ള പ്രയാസങ്ങൾ ഇവരെയും ബാധിക്കുമെന്ന് കണ്ട് സർക്കാർ ഉത്തരവിൽ കോടതി ഇടപെടുകയായിരുന്നു. ഇവർക്കും ഓൺലൈൻ ക്ലാസ് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇതോടെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദ്യാർത്ഥികൾ സ്കൂളിലേക്ക് വരേണ്ടതില്ലെന്നാണ് സർക്കാർ…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുള്ള കരടു വിജ്ഞാപനം പുറപ്പെടുവിച്ചു. പട്ടികയില്‍ പുതുതായി ഗ്രാമപഞ്ചായത്തുകളില്‍ 1,375 വാര്‍ഡുകളും മുനിസിപ്പാലിറ്റിയില്‍ 128 വാര്‍ഡുകളും ഏഴ് കോര്‍പറേഷന്‍ വാര്‍ഡുകളുമാണ് ഉള്‍പ്പെട്ടത്.നിര്‍ദിഷ്ട വാര്‍ഡിന്റെ അതിര്‍ത്തികളും ജനസംഖ്യയും ഭൂപടവും ആണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. ജില കളക്ടർമാർ നൽകിയ കരട് നിർദേശങ്ങൾ പരിശോധിച്ച് പ്രസിദ്ദീകരിക്കുന്നതി് ഡീലിമിറ്റേഷൻ കമ്മീഷണൻ യോഗം അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനതലത്തില്‍ അംഗീകാരമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും കരട് വിജ്ഞാപനത്തിന്റെ മൂന്ന് പകര്‍പ്പുകള്‍ വീതം സൗജന്യമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി നല്‍കും.ആവശ്യമുണ്ടെങ്കിൽ പരാതിക്കാരെ കമ്മീഷൻ നേരിട്ട് കണ്ട് പരാതികളിൽ തീർപ്പുണ്ടാക്കും. കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉള്ളവർക്ക് ഡിലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവർക്ക് നേരിട്ടോ രജിസ്‌റ്റേര്‍ഡ് തപാലിലോ ഡിസംബര്‍ മൂന്നു വരെ പരാതികൾ സമര്‍പ്പിക്കാം.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
