കോർക്ക്: വൻ തുകയുടെ ലോട്ടോ ജാക്ക്പോട്ടിനർഹമായ ടിക്കറ്റ് വിറ്റ് പോയത് കൗണ്ടി കെറിയിൽ. കില്ലാർണിയിലെ ട്രാലി റോഡിലെ റീക്സ് ഗേറ്റ്വേയിലെ സെൻട്ര ദി റീക്സ് എന്ന സ്ഥലത്താണ് ടിക്കറ്റിന്റെ വിൽപ്പന നടന്നത്. നറുക്കെടുപ്പ് ദിവസമാണ് വിജയി ടിക്കറ്റ് വാങ്ങിയതെന്ന് നാഷണൽ ലോട്ടറി അറിയിച്ചു.
1,005,000 യൂറോയാണ് വിജയി സ്വന്തമാക്കിയത്. ഓഗസ്റ്റ് 21 ന് ആയിരുന്നു നറുക്കെടുപ്പ്. അതേ ദിവസം ക്വിക്ക് പിക്കിലൂടെയാണ് ടിക്കറ്റ് വിജയി സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. I-VBD-36131 എന്നതാണ് സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പർ. ജോൺ ബൗളർ എന്ന വ്യക്തിയാണ് ടിക്കറ്റ് വിറ്റത്. വിജയത്തിന്റെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കടയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ജോൺ ബൗളർ പറഞ്ഞു.

