- നൂറ് കണക്കിന് ജോലികൾ; റിക്രൂട്ട്മെന്റ് ക്യാമ്പയ്നുമായി ഡൊമിനോസ്
- കിൽഡെയർ വാഹനാപകടം; ജെറമി ഒ ബ്രിയാന്റെ മൃതദേഹം സംസ്കരിച്ചു
- ഭവന വിതരണം; നിർണായക നേട്ടവുമായി ലൗത്ത് കൗണ്ടി കൗൺസിൽ
- അയർലൻഡിൽ ജനസംഖ്യ വർധിച്ചു; പുതിയ കണക്കുകൾ പുറത്തുവിട്ട് സിഎസ്ഒ
- ടയറുകൾ സൂക്ഷിച്ച സ്ഥലത്ത് തീപിടിത്തം; പ്രദേശത്ത് പുക മയം
- മാക്സിം പെഷ്കോവ് അന്തരിച്ചു
- മോട്ടോർവേകളിലൂടെയുള്ള നിയമലംഘനം വർധിച്ചു; റിപ്പോർട്ട് പുറത്ത്
- ഹോസ്പൈപ്പ് നിരോധനം നീട്ടി
ലേഖകന്‍: Anu Nair
പത്തനംതിട്ട : അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചും, മർദ്ദിച്ചും കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ. തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യൻ (26) നാണ് കോടതി വധശിക്ഷ വിധിച്ചത് .പത്തനം തിട്ട അഡീഷണൽ സെഷൻസ് കോടതി(ഒന്ന്) ആണ് കേസിൽ വിധി പറഞ്ഞത്. 2021 ഏപ്രിൽ അഞ്ചിന് കുമ്പഴയിലെ വാടകവീട്ടിൽ വച്ചായിരുന്നു കൊലപാതകം .കുഞ്ഞിന്റെ ശരീരത്തിൽ 67 മുറിവുകൾ ഉണ്ടെന്നും , മരണകാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു . കത്തി വച്ച് മുറിവേൽപ്പിച്ചെന്നും ,ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞു.രാജപാളയത്ത് താമസിച്ചപ്പോഴും പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നു. അന്ന് ഏതാനും നാൾ തിരുനൽവേലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു . അവിടുത്തെ ഡോക്ടറും കേസിൽ സാക്ഷിയായി.പത്തനംതിട്ട ഡി വൈ എസ് പി യായിരുന്ന പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിൽ അന്നത്തെ എസ് എച്ച് ഒ ബിനീഷ് ലാൽ ആണ് കേസ് അന്വേഷിച്ചത് .കേസിൽ അലക്സ് പാണ്ഡ്യൻ കുറ്റക്കാരാനാണെന്ന് പത്തനം തിട്ട അഡീഷണൽ സെഷൻ കോടതി (ഒന്ന്) ജഡ്ജി എസ് ജയകുമാർ…
മോസ്‌കോ : നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചെന്ന വാർത്ത തള്ളി റഷ്യ . യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് പുടിനുമായി സംസാരിച്ചെന്നായിരുന്നു വാർത്തകൾ . കൂടുതൽ ഇടങ്ങളിലേക്ക് യുദ്ധം വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് അഭ്യർത്ഥിച്ചതായും വാർത്തകൾ വന്നിരുന്നു. എന്നാൽ റഷ്യൽ പ്രസിഡൻഷ്യൽ ഓഫീസ് ക്രെംലിൻ ആണ് ഈ വാർത്ത നിഷേധിച്ചത് .പേര് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകളാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് തള്ളിയത്. ഇതൊക്കെ വെറും സാങ്കൽപ്പികങ്ങളും , നുണകളും ആണെന്നും ഇത്തരത്തിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വാർത്തകൾ നൽകിയ മാദ്ധ്യമങ്ങളെയും അദ്ദേഹം വിമർശിച്ചു. ഫ്‌ളോറിഡയിലെ മാർ ല ലാഗോയിൽ നിന്നാണ് ട്രംപ് പുടിനെ വിളിച്ചതെന്നായിരുന്നു വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. യുക്രെയ്‌നുമായുള്ള യുദ്ധത്തിൽ എത്രയും വേഗം പരിഹാരം കാണണമെന്നും, ഇതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നുണ്ടായിരുന്നു. 25 മിനിറ്റോളം സമയം…
ചെന്നൈ : സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മനുഷ്യനെയെത്തിക്കുന്നതിനുള്ള സമുദ്രയാൻ പദ്ധതിയുടെ കടലിലെ പരീക്ഷണം അടുത്തമാസം തുടങ്ങും. . ഈ പദ്ധതിക്കുവേണ്ടിയുള്ള അന്തർവാഹിനി ‘മത്സ്യ 6000’ യുടെ നിർമാണം ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയിൽ (എൻ.ഐ.ഒ.ടി.) പൂർത്തിയായിക്കഴിഞ്ഞു. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച അന്തർവാഹിനിയിൽ മൂന്നുപേരെ സമുദ്രത്തിൽ 6000 മീറ്റർ താഴെയെത്തിക്കുകയാണ് ലക്ഷ്യം. ആളെക്കയറ്റാതെ ചെന്നൈ തീരത്ത് കടലിലായിരിക്കും അടുത്ത മാസത്തെ പരീക്ഷണം. അടുത്ത മാർച്ചോടെ ആഴക്കടലിൽ 500 മീറ്റർ താഴെ വരെ ഇറക്കി പരീക്ഷണം തുടരും. ഇതിന്റെ തുടർച്ചയായിട്ടാണ് മൂന്നുപേരെ കടലിൽ 6,000 മീറ്റർ താഴെയെത്തിച്ച് പര്യവേഷണം നടത്തുന്ന സമുദ്രയാൻ പദ്ധതി നടപ്പിലാക്കുക. സമുദ്രാന്തർഭാഗത്തെ അമൂല്യ മൂലകങ്ങളെയും ധാതുക്കളെയും കുറിച്ച് പഠിക്കുകയാണ് സമുദ്രയാനിന്റെ ലക്ഷ്യം.12 മണിക്കൂർ നേരം കടലിനടിയിയിൽ കഴിയാനാവുന്ന രീതിയിലാണ് മത്സ്യ രൂപകല്പന ചെയ്തിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ 96 മണിക്കൂർ നേരം വരെ ഓക്‌സിജൻ ലഭ്യമാകും. ചന്ദ്രയാനും, ഗഗൻ യാനും, ആദിത്യയ്ക്കുമൊപ്പമാണ് സമുദ്രയാനും മുന്നോട്ട് പോകുന്നത് .
കൊച്ചി : കരയിലും, വെള്ളത്തിലും ഇറങ്ങാനും പറക്കാനും കഴിയുന്ന സീ പ്ലെയിന് കൊച്ചിയിൽ വാട്ടർ സല്യൂട്ടോടെ സ്വീകരണം .ബോൾഗാട്ടി കായലിലാണ് പ്ലെയിൻ ഇറങ്ങിയത് . ഇരട്ട എഞ്ചിനുള്ള 19 സീറ്റര്‍ വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. കൊച്ചി ബോൾഗാട്ടി പാലസിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേയ്ക്കാണ് ആദ്യ സർവ്വീസ്. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ചെറുവിമാനസർവീസുകൾ നടത്തി സാധാരണക്കാരെയും , വിനോദസഞ്ചാരികളെയും വിമാനങ്ങളിൽ യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഉഡാൻ പദ്ധതിയുടെ ഭാഗമാണിത് . കരയിലും, വെള്ളത്തിലും ഇറങ്ങാൻ പറ്റുന്ന ആംഫീബിയൻ വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക . ഏത് ചെറു ജലാശയത്തിലും എളുപ്പത്തില്‍ ഇറക്കാന്‍ സാധിക്കുമെന്നതാണ് ഈ വിമാനത്തിന്റെ പ്രത്യേകത.വിനോദമേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതാണ് സീപ്ലെയിൻ പദ്ധതി . അതോടൊപ്പം രക്ഷാപ്രവർത്തനത്തിനും ഇത് സഹായകമാകും . അതേസമയം സീപ്ലെയിൻ പദ്ധതിയിൽ മാട്ടുപ്പെട്ടി ഡാമിനെ ഉൾപ്പെടുത്തിയതിൽ വനംവകുപ്പിന് ആശങ്കയുണ്ട് . ആനകള്‍ ഡാം മുറിച്ചുകടന്ന് ഇക്കോ…
ഹവാന : ദക്ഷിണ ക്യൂബയിൽ ഭൂചലനം . തെക്കൻ ഗ്രാൻമ പ്രവിശ്യയിലെ ബാർടോലോമെ മാസോ തീരത്തിന് 25 മൈലുകൾ മാറി 23.5 കിലോമീറ്റർ താഴെയാണ് ഭൂചലനം ഉണ്ടായത് . സംഭവം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി . 5.9 തീവ്രതയിൽ രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് ഒരു മണിക്കൂർ കഴിഞ്ഞായിരുന്നു രണ്ടാമത്തെ ഭൂചലനം . ക്യൂബയിലുടനീളം ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. സാന്റിയാഗോ ഡി ക്യൂബ, ഹോൾഗിയുൻ, ഗ്വാണ്ടനാമോ എന്നീ നഗരങ്ങളിൽ ഭൂചലനം ഉണ്ടായി . നിരവധി പേർക്ക് പരിക്കേറ്റു . കെട്ടിടങ്ങളും തകർന്നു. പ്രകമ്പനം അനുഭവപ്പെട്ടപ്പോൾ ജനങ്ങൾ ഭയന്ന് വീടുകളിൽ പുറത്തേക്കോടിയിരുന്നു. ബാർടോലോമെ മാസോ തീരത്ത് നിന്ന് മാറി സമുദ്രത്തിനടിയിലാണ് ആദ്യ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നിലവിൽ 10 ദശലക്ഷം പേർക്കാണ് വൈദ്യുതി ഇല്ലാത്തതെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയസ് പറഞ്ഞു. ദിവസങ്ങൾക്ക് മുൻപുണ്ടായ റാഫേൽ ചുഴലിക്കാറ്റിന്റെ തകർച്ചയിൽ നിന്ന് കരകയറുന്നതിനിടെയാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്
ടെൽ അവീവ് : ലബനനിൽ നടത്തിയ പേജർ കൂട്ട സ്ഫോടനം തന്റെ അനുമതിയോടെയായിരുന്നുവെന്ന് വെളിപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ഹിസ്ബുള്ളക്കെതിരെ നടത്തിയ ആസൂത്രിത ആക്രമണമാണ് പേജർ, വാക്കി-ടോക്കി സ്ഫോടനങ്ങൾ. ആക്രമണത്തിൽ 40 പേർ കൊല്ലപ്പെടുകയും മൂവായിരം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പേജർ ആക്രമണത്തിന് അനുമതി നൽകിയ വിവരം നെതന്യാഹു സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ വക്താവ് ഒമർ ദോസ്ത്രി വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. സെപ്റ്റംബർ 17, 18 തീയതികളിലാണ് ആക്രമണം നടന്നത്. ഹിസ്ബുള്ള നേതാവ് നസറുള്ളയുടെ വധവും പേജർ ഓപ്പറേഷനും നടത്തിയത് ഇസ്രായേൽ പ്രതിരോധ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ എതിർപ്പുകൾ അവഗണിച്ചാണെന്നും ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇറാനും,ഹിസ്ബുള്ളയും നേരത്തെ ആരോപിച്ചിരുന്നു. ലൊക്കേഷൻ ട്രാക്കിംഗ് ഒഴിവാക്കാനായി ഹിസ്ബുള്ള സംഘാംഗങ്ങൾ ആശയവിനിമയം നടത്തുന്നത് പേജറുകളും വാക്കി-ടോക്കികളും വഴിയായിരുന്നു. എന്നാൽ ഇസ്രായേൽ നടത്തിയ ഓപ്പറേഷനിൽ ഉപകരണങ്ങൾ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി ഭീകരർക്കാണ് അന്ന് കൈകാലുകൾ നഷ്ടപ്പെട്ടത് . പേജര്‍ ആക്രമണത്തിനെതിരേ…
ന്യൂഡൽഹി: ഇന്ത്യയുടെ അമ്പത്തിയൊന്നാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു . രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 2025 മെയ് 13 വരെയാണ് സഞ്ജയ് ഖന്ന പദവിയിൽ തുടരും. ഡി.വൈ ചന്ദ്രചൂഡ് വിരമിച്ച ഒഴിവിലാണ് സഞ്ജീവ് ഖന്നയെത്തിയത്. പൗരത്വ ഭേദഗതി, രാജ്യദ്രോഹക്കുറ്റം , ശബരിമല യുവതീ പ്രവേശനവിധിയുടെ പുനപരിശോധന അടക്കം നിർണ്ണായകമായ നിരവധി ഹർജികളാണ് സഞ്ജീവ് ഖന്നയ്ക്ക് മുന്നിലുള്ളത്. ഡൽഹി ഹൈക്കോടതി ജസ്റ്റിസായിരുന്ന ദേവ് രാജ് ഖന്നയാണ് പിതാവ്. അദ്ധ്യാപികയായിരുന്നു അമ്മ സരോജ് ഖന്ന. ഡൽഹി യൂണിവേഴ്സിറ്റി ക്യാമ്പസ് ലോ കോളേജിൽ നിന്നാണ് നിയമബിരുദം നേടിയത്. 2005-ൽ ഡൽഹി ഹൈക്കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിക്കുന്നതിന് മുമ്പ് അഭിഭാഷകനായി പ്രവർത്തിച്ചിരുന്നു. 2019-ലാണ് അദ്ദേഹം സുപ്രീം കോടതിയിലേക്ക് എത്തിയത്. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജായിരുന്നു ഖന്ന. ഇന്ദിരാഗാന്ധി രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് പദവി നിഷേധിച്ച എച്ച് ആർ ഖന്നയുടെ സഹോദരീപുത്രനാണ് സഞ്ജീവ് ഖന്ന.
ശ്രീനഗര്‍: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം . കിഷ്ത്വറിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു.നായിബ് സുബേദാർ രാകേസ് കുമാറാണ് വീരമൃത്യു വരിച്ചത് . മൂന്ന് സൈനികർക്ക് പരിക്കേറ്റു. പ്രദേശത്ത് മൂന്ന് ഭീകരരാണ് ഒളിച്ചിരിക്കുന്നത് . കശ്മീരിലെ രണ്ടിടങ്ങളിലാണ് ഇന്ന് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത് .കശ്മീരിലെ കിഷ്ത്വാറിലും , ശ്രീനഗറിലെ ഹർവാനിലും ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായി. കഴീഞ്ഞ ദിവസമാണ് കശ്മീരിലെ വില്ലേജ് ഡിഫൻസ് അംഗങ്ങളെ ഭീകരർ കൊലപ്പെടുത്തിയത് . കന്നുകാലികളുമായി വനമേഖലയിൽ പോയവർ തങ്ങളെ പിന്തുടരുകയാണെന്ന സംശയത്തിലാണ് ഇവരെ കൊലപ്പെടുത്തിയത് . ആക്രമണത്തിന്റെ ഉത്തരവാദിത്തം കശ്മീർ ടൈഗർ ഫോഴ്സ് ഏറ്റെടുത്തിരുന്നു . ലഷ്കറുമായി ബന്ധമുള്ള സംഘടനയാണിതെന്നും റിപ്പോർട്ടുകളുണ്ട്.
ഒട്ടാവ : ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ അർഷ്ദീപ് സിംഗ് കാനഡയിൽ അറസ്റ്റിൽ . കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ അടുത്ത സഹായിയാണ് ആർഷ ദല്ല എന്ന അർഷ്ദീപ് സിംഗ് . ഒക്ടോബർ 27, 28 തീയതികളിൽ കാനഡയിലെ മിലിട്ടൺ ടൗണിൽ നടന്ന വെടിവെയ്പ്പിന് പിന്നിൽ ആർഷ ദല്ലയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് ദല്ല കനേഡിയൻ പൊലീസിന്റെ നിരീക്ഷണത്തിലായത്. പഞ്ചാബിലെ മോഗ സ്വദേശിയായ അർഷദീപ് ഇന്ത്യയിൽ നിന്ന് രക്ഷപെട്ട് ഏറെ കാലമായി കുടുംബത്തോടെ കാനഡയിലായിരുന്നു താമസം. ഖാലിസ്ഥാനി ടൈഗർ ഫോഴ്സിന്റെ നേതാവാണ് നിലവിൽ ആർഷ ദല്ല. നിജ്ജാറിനെ പിൻഗാമിയായാണ് ഖലിസ്ഥാനികൾ ദല്ലയെ കാണുന്നത്. ഈ വർഷം സെപ്റ്റംബറിൽ മോഗയിലെ വസതിയിൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടതിന് പിന്നിലും ദല്ലയാണെന്ന് സൂചനകളുണ്ട്. കഴിഞ്ഞ ദിവസം ദല്ലയുടെ സംഘത്തിലെ രണ്ട് പേരെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തിരുന്നു. സിഖ് ആക്ടിവിസ്റ്റായ ഗുർപ്രീത് സിംഗ് ഹരി നാവുവിനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.…
കൊളംബോ : വൈറലായി ശ്രീലങ്കൻ എയർലൈൻസിന്റെ പുതിയ പരസ്യം. വിദേശവിനോദസഞ്ചാരികളെ ആകർഷിക്കും വിധത്തിൽ രാമായണകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ പരസ്യം .ശ്രീലങ്കയെ മനോഹര വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താൻ പറ്റുന്ന രീതിയിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത് . രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങൾ സഞ്ചാരികൾക്ക് കാണാൻ കഴിയുമെന്നുമാണ് പരസ്യത്തിൽ പറയുന്നത്.ശ്രീലങ്കൻ എയർലൈൻസ് @FLYSRILANKAN മികച്ച ടൂറിസം ഡെസ്റ്റിനേഷനായി രാജ്യത്തെ ഉയർത്തിക്കാട്ടാനാണ് ഈ പരസ്യത്തിലുടെ ലക്ഷ്യമിടുന്നത് . രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളെ പറ്റിയും, രാമായണക്കഥയും മുത്തശി കൊച്ചുമകനോട് പറയുന്ന രീതിയിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത് .രാവണ ഗുഹ, അശോക വാടി എന്നിവയും പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന ശ്രീലങ്കയിലെ എല്ലാ പുണ്യസ്ഥലങ്ങളെയും പരസ്യത്തിൽ കാണിക്കുന്നുണ്ട് . രാവണൻ സീതയെ തട്ടിക്കൊണ്ടുപോയതിൽ തൂടങ്ങി , പുഷ്പകവിമാനം , അശോക വാടി, സീതയെ കണ്ടെത്താൻ ഹനുമാന്റെ ലങ്കയിലേക്കുള്ള യാത്ര, ഹനുമാന്റെ ലങ്കാ ദഹനം , രാമസേതുവിൻ്റെ നിർമ്മാണം , രാവണവധം ,രാവണൻ ശിവനെ പ്രാർത്ഥിച്ച സ്ഥലത്ത് ശ്രീരാമൻ ശിവലിംഗം സ്ഥാപിച്ചതും വരെ പരസ്യത്തിൽ…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
