കൊച്ചി : രാസലഹരിയ്ക്കൊപ്പം ഹൈബ്രിഡ് കഞ്ചാവും കേരളത്തിൽ വിൽപ്പനയ്ക്കെത്തുന്നു. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് ഏഴ് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത് .
മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീർ എന്നിവരാണ് പിടിയിലായത്. 15 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. തായ്ലൻഡിൽ നിന്നാണ് ഇവർ കഞ്ചാവ് കടത്തിയത്.
പ്രത്യേക അന്തരീക്ഷ ഊഷ്മാവ് നിലനിർത്തി നിശ്ചിത സമയപരിധിക്കുള്ളിൽ വിളവെടുക്കുന്നതാണ് മാരക ലഹരിയുള്ള ഹൈബ്രിഡ് കഞ്ചാവ്. തായലൻഡ് ഉൾപ്പടെയുള്ള രാജ്യങ്ങളിലാണ് ഉത്പാദനം . ‘തായ് ഗോൾഡ്’ എന്ന ഇത് ഡാർക്ക് വെബിലൂടെയും, സമൂഹമാദ്ധ്യമങ്ങൾ വഴിയുമാണ് വിൽക്കുന്നത്.
കോഴിക്കോട് വിമാനത്താവളത്തിൽ നാലു മാസം മുൻപ് അരക്കോടി രൂപയുടെയും , കൊച്ചി വിമാനത്താവളത്തിൽ നിന്ന് അടുത്തിടെ ഒരു കിലോയോളവും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു.കൃത്രിമ കഞ്ചാവും വിപണിയിലെത്തുന്നതായി അന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്.
Discussion about this post