ബെംഗളൂരു ; ബെംഗളൂരുവിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി . രാമമൂർത്തിനഗറിലാണ് സംഭവം. സംഭവത്തിൽ ബിഹാർ സ്വദേശി അഭിഷേക് കുമാർ (25) അറസ്റ്റിലായി. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
ജോലിക്ക് പോയ മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. . വീട്ടിലെത്തിയ അഭിഷേക് പെൺകുട്ടിയെ മർദിച്ച് അവശയാക്കി പീഡനത്തിനിരയാക്കുകയായിരുന്നു. അവശനിലയിലായ കുട്ടിയെ ഉപേക്ഷിച്ച് അഭിഷേക് രക്ഷപെടുകയും ചെയ്തു. പെൺകുട്ടി അധികം വൈകാതെ മരണപ്പെടുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അഭിഷേക് പിടിയിലായത്.
Discussion about this post