Author: Anu Nair

ലക്നൗ : ആത്മീയതയും ഭാരതീയ സംസ്‌കാരവും ലോകത്തിന് മുന്നിൽ പ്രചരിപ്പിക്കുന്ന ഒന്നാണ് പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേള . രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രശസ്തരായ നിരവധി പേരാണ് പുണ്യസ്നാനത്തിനായി മഹാകുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്നത്. ഇപ്പോഴിതാ ആപ്പിൾ മുൻ സിഇഒ സ്റ്റീവ് ജോബ്സിന്റെ ഭാര്യയും അമേരിക്കൻ ശതകോടീശ്വരിയുമായ ലോറീൻ പവൽ ജോബ്‌സും മഹാകുംഭമേളയിൽ പങ്കെടുക്കാൻ എത്തുമെന്നാണ് സൂചന. പൗഷ് പൂർണിമയിലെ ആദ്യ സ്നാനത്തിൽ പങ്കെടുക്കാനാണ് ലോറീൻ എത്തുന്നത്. മഹാകുംഭത്തിൻ്റെ ഉദ്ഘാടന ദിവസം തന്നെ ലോറീൻ എത്തും. നിരഞ്ജനി അഖാരയിലെ ആചാര്യ മഹാമണ്ഡലേശ്വര് സ്വാമി കൈലാസാനന്ദിൻ്റെ ക്യാമ്പിലാണ് ലോറീന് താമസിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ജനുവരി 29 വരെ അവരുടെ ക്യാമ്പിൽ താമസിച്ച് സനാതന ധർമ്മത്തെ പറ്റി പഠനങ്ങൾ നടത്തും. ജനുവരി 19 മുതൽ കൈലാസാനന്ദിൻ്റെ ക്യാമ്പിൽ ആരംഭിക്കുന്ന കഥയുടെ ആദ്യ അവതാരക കൂടിയാണ് അവർ. ഇവരെ കൂടാതെ ഇൻഫോസിസ് ഫൗണ്ടേഷൻ സ്ഥാപകൻ നാരായണമൂർത്തിയുടെ ഭാര്യയും പ്രശസ്ത സാമൂഹിക പ്രവർത്തകയുമായ സുധാമൂർത്തി, സാവിത്രി ജിൻഡാൽ ,…

Read More

ന്യൂഡൽഹി : തിഹാർ ജയിലിൽ കഴിയുന്ന അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. സൈനസ് പ്രശ്‌നമുണ്ടെന്നും , ഛോട്ടാ രാജന് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും ജയിൽ അധികൃതർ അറിയിച്ചു. ഛോട്ടാ രാജൻ കുറച്ചു കാലമായി തിഹാർ ജയിലിലാണ്.ഛോട്ടാ രാജനെ 2015 ഒക്ടോബറിൽ ഇന്തോനേഷ്യൻ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ബാലിയിൽ നിന്ന് ഇന്ത്യയിലേക്ക് കൈമാറുകയും ചെയ്തു. പിടികിട്ടാപ്പുള്ളിയായ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിൻ്റെ വലംകൈയെന്ന് കരുതപ്പെടുന്ന ഛോട്ടാ രാജൻ അറസ്റ്റിന് മുമ്പ് മൂന്ന് പതിറ്റാണ്ടോളം ഒളിവിലായിരുന്നു. 2001ൽ ഹോട്ടലുടമ ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ മുംബൈയിലെ പ്രത്യേക കോടതി ഛോട്ടാ രാജന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.മുംബൈയിലെ ഗാംദേവിയിലെ ഗോൾഡൻ ക്രൗൺ ഹോട്ടലിൻ്റെ ഉടമ ജയ ഷെട്ടി, 2001 മെയ് 4 ന് ഹോട്ടലിൻ്റെ ഒന്നാം നിലയിലാണ് വെടിയേറ്റ് മരിച്ചത്. ഇതിന് പിന്നാലെ മുംബൈയിലെ ആറ് കേസുകളിലുൾപ്പെടെ ഏഴ് കേസുകളിൽ ഛോട്ടാ രാജൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട് .…

Read More

സ്തനാർബുദത്തെ തുടർന്ന് ചികിത്സയിലുള്ള നടി ഹിനാഖാൻ എപ്പോഴും മറ്റുള്ളവർക്ക് പ്രചോദനമാകുന്ന പോസ്റ്റുകൾ സമൂഹമാദ്ധ്യമത്തിൽ പങ്ക് വയ്ക്കാറുണ്ട്. ഇപ്പോഴിതാ സോണി ടിവിയുടെ ‘ചാമ്പ്യൻ കാ താഷൻ’ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ഹിനാ ഖാൻ തന്റെ രോഗത്തെ പറ്റി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് . “ഞാൻ ശസ്ത്രക്രിയയ്ക്ക് പോയപ്പോൾ. ഈ ശസ്ത്രക്രിയ 8 മണിക്കൂർ നീണ്ടുനിൽക്കുമെന്ന് ഡോക്ടർ എന്നോട് പറഞ്ഞു. എന്നാൽ ആ ശസ്ത്രക്രിയ 15 മണിക്കൂർ നീണ്ടുനിന്നു. അവർ എന്നെ പുറത്തേക്ക് കൊണ്ടുവന്നപ്പോൾ ഞാൻ കണ്ടത് എന്റെ പ്രിയപ്പെട്ട എല്ലാവരും എനിക്ക് വേണ്ടി പുറത്ത് നിൽക്കുന്നതാണ് . ഈ യാത്ര തീർച്ചയായും ബുദ്ധിമുട്ടാണെന്ന് എനിക്ക് മനസ്സിലായി. എന്നാൽ നമ്മളോട് പെരുമാറുന്നവർക്ക്, ശ്രദ്ധിക്കുന്നവർക്ക്, ഇത് നമ്മളേക്കാൾ ബുദ്ധിമുട്ടുള്ള യാത്രയാണ്. അങ്ങനെ ഞാൻ ക്യാൻസർ ബാധിതനാണെന്ന് അറിഞ്ഞപ്പോൾ, ഈ രോഗം സാധാരണ നിലയിലാക്കാമെന്ന് ഞാൻ കരുതി. എന്നെ പരിപാലിക്കുന്നവരുടെ ശക്തി ഞാനായിരിക്കും. എൻ്റെ കീമോതെറാപ്പി സമയത്ത് ഞാൻ ഷൂട്ട് ചെയ്തു, യാത്ര ചെയ്തു.…

Read More

സാധാരണ പട്ടിക്കുട്ടികളെയും, പൂച്ചക്കുഞ്ഞുങ്ങളെയുമൊക്കെ വിമാനത്തിൽ കടത്താൻ ശ്രമിക്കാറുണ്ട് . പലതിനും പിടി വീഴാറുമുണ്ട് . എന്നാൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കനേഡിയൻ പൗരൻ ലഗേജിൽ കൊണ്ടുവന്നത് ഒന്നൊന്നര ഐറ്റമായിരുന്നു. നല്ല ഒന്നൊന്തരം ഒരു മുതല തല . . മുതലക്കുഞ്ഞിൻ്റെ തലയുമായി കാനഡയിലേക്ക് പോകാനൊരുങ്ങുകയായിരുന്നു കനേഡിയൻ പൗരൻ . പരിശോധനയ്ക്കിടെ കസ്റ്റംസ് സംഘം ഇയാളെ പിടികൂടി. പ്രതിക്കെതിരെ കസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റ് കള്ളക്കടത്തിന് കേസെടുത്ത് ചോദ്യം ചെയ്തു തുടങ്ങി.എയർ കാനഡ ഫ്‌ളൈറ്റ് നമ്പർ എസി-051ൽ കാനഡയിലേക്ക് പോകാനായിരുന്നു ശ്രമം. വിമാനത്തവാളത്തിലെ മൂന്നാം ടെർമിനലിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാളുടെ ബാഗിൽ നിന്നും മുതലയുടെ തല കണ്ടെത്തിയത്. ഇതിന് 777 ഗ്രാം ഭാരമുണ്ടായിരുന്നു. ലഗേജ് ബാഗിനുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മുതലയുടെ തല.മുതലയുടെ ഇനം പരിശോധിച്ചുവരികയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മുതലയുടെ തല അന്വേഷണത്തിനായി ഡെറാഡൂണിലേക്ക് അയച്ചിട്ടുണ്ട്

Read More

‘രാമായണം: ദി ലെജൻഡ് ഓഫ് പ്രിൻസ് റാം’ എന്നതിൻ്റെ പുതിയ ആനിമേഷൻ പതിപ്പ് രാജ്യത്തുടനീളം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഗീക്ക് പിക്‌ചേഴ്‌സ് നിർമ്മിച്ച ഈ ചിത്രം ജനുവരി 24 നാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തിറങ്ങും. 1993 ൽ നിർമ്മിച്ച ഈ ചിത്രം ജപ്പാനും ഇന്ത്യയും സംയുക്തമായി നിർമ്മിച്ചതാണ്. രാമായണ കഥയെ അടിസ്ഥാനമാക്കി യുഗോ സാക്കോ ആണ് ദി ലെജൻഡ് ഓഫ് പ്രിൻസ് റാം’ സംവിധാനം ചെയ്തത്. 24-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലാണ് ഈ ചിത്രം ആദ്യമായി ഇന്ത്യയിൽ റിലീസ് ചെയ്തത്. 1993-ലെ വാൻകൂവർ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഇത് പ്രദർശിപ്പിച്ചിരുന്നു. 1990 കളുടെ അവസാനത്തിലാണ് ഈ ചിത്രത്തിൻ്റെ ഹിന്ദി ഡബ്ബ് പതിപ്പ് പുറത്തിറങ്ങിയത്. 2022ൽ പ്രധാനമന്ത്രി മോദി തൻ്റെ മൻ കി ബാത്തിൽ ഈ സിനിമ പരാമർശിച്ചിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രിയോട് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാമായണ ടീം . ‘ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ…

Read More

സഹോദര തുല്യനായ പി ജയചന്ദ്രന്റെ വേർപാടിൽ അനുശോചനം അറിയിച്ച് ഗാനഗന്ധർവർ യേശുദാസ് . ‘ ജയചന്ദ്രന്റെ വിയോഗത്തിൽ അങ്ങേയറ്റം ദു;ഖമുണ്ട്. ഓർമ്മകൾ മാത്രമാണ് ഇനി പറയാനും , അനുഭവിക്കാനും ബാക്കിയുള്ളത് . അദ്ദേഹത്തിന്റെ സഹോദരൻ സുധാകരൻ വഴിയായിരുന്നു ഞങ്ങളുടെ ബന്ധം .ഒരു ചെറിയ അനുജനായി ഞങ്ങൾക്കൊപ്പം ചേർന്ന വ്യക്തിയാണ്. സംഗീതത്തിൽ വാസനയുള്ള സഹോദരനായിരുന്നു. സംഗീതമാണ് ഞങ്ങളുടെ ബന്ധം . ആ സംഗീത ബന്ധത്തില്‍ ഒരു സഹോദര സ്ഥാനം അദ്ദേഹം നേടിയിരുന്നു.അത് വേർപ്പെട്ടപ്പോൾ ഉണ്ടായ വിഷമം പറഞ്ഞറിയിക്കാൻ വയ്യ , എന്തായാലും ജയനെ സ്നേഹിച്ചിരുന്നവരെ പോലെ തന്നെ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദു:ഖമുണ്ടെന്ന് അറിയിക്കുന്നു ‘ – യേശുദാസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 7.54-ന് സ്വകാര്യാശുപത്രിയിലാണ് പി.ജയചന്ദ്രന്‍ അന്തരിച്ചത്. ഒരുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ചയാണ് തൃശ്ശൂരിലെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ആശുപത്രി വിട്ടിരുന്നെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read More

ഭാവഗായകൻ പി ജയചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് നടൻ മോഹൻലാൽ . മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ താനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തുമെന്ന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു . ‘ പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നു. മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് എൻ്റെ സൗഭാഗ്യമായി കരുതുന്നു. ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം.‘ – എന്നാണ് മോഹൻലാലിന്റെ കുറിപ്പ്…

Read More

തൃശൂർ : ഭാവഗായകൻ പി ജയചന്ദ്രന് ആദരാഞ്ജലിയർപ്പിച്ച് കേരളം . ഭൗതികശരീരം പൂങ്കുന്നത്തെ ചക്കാമുക്ക , തോട്ടേക്കാട് ലൈൻ തറവാട് വീട്ടിലാണ് എത്തിച്ചത് . ഇതിനു ശേഷം സംഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനം നടത്തും. തുടർന്ന് വീട്ടിലേയ്ക്ക് തിരിച്ചു കൊണ്ടുവരും . ശനിയാഴ്ച്ച രാവിലെ 9 മുതൽ 12 വരെ ചേന്ദമംഗലം പാലിയം തറവാട്ടിൽ പൊതുദർശനം ഉണ്ടാകും .വൈകിട്ട് 3.30 ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിലാകും സംസ്കാരചടങ്ങുകൾ നടക്കുക. ജയചന്ദ്രന്റെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. ഇതിഹാസശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ജയചന്ദ്രന്റേതെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു . വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങൾ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പർശിക്കും . ജയചന്ദ്രന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം കുറിച്ചു.

Read More

സോഷ്യൽ മീഡിയയുടെ വരവ് മുതൽ, ലോകമെമ്പാടും എന്ത് സംഭവിച്ചാലും അത് നിമിഷങ്ങൾക്കുള്ളിൽ നമുക്ക് മുന്നിൽ ദൃശ്യങ്ങൾ സഹിതം എത്താറുണ്ട്. ഇത് മാത്രമല്ല.. സോഷ്യൽ മീഡിയ ചിലപ്പോൾ നമ്മുടെ ബാല്യകാലത്തിൻ്റെ മധുരസ്മരണകൾ ഓർമ്മിപ്പിക്കാറുമുണ്ട്. പണ്ട് കളിച്ച കളികൾ, സിനിമയ്ക്ക് പോയ ദിനങ്ങൾ , പരീക്ഷയിലെ മാർക്ക് കണ്ട് അടി കിട്ടിയ ദിവസങ്ങൾ അങ്ങനെ പലതും . അടുത്തിടെ, അത്തരമൊരു ഓർമ്മ ഇൻ്റർനെറ്റിൽ പ്രചരിക്കുന്നുണ്ട് . 1963-ൽ അഞ്ച് ലിറ്റർ പെട്രോളിന്റെ വില എത്രയാണെന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 3.60 ന് പെട്രോൾ വിറ്റ ബിൽ സഹിതമാണ് ശ്രദ്ധ നേടുന്നത്.നിലവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സുവർണ്ണ നാളുകൾ ഇനി ഒരിക്കലും വരില്ലെന്നാണ് പലരുടെയും കമൻ്റുകൾ.

Read More

കായംകുളം : ബോബി ചെമ്മണ്ണൂരിനെ വിമർശിച്ച് മുൻമന്ത്രി ജി. സുധാകരൻ. ബോബി ചെമ്മണ്ണൂർ പരമനാറിയാണെന്നും, വെറും പ്രാകൃതനും കാടനുമാണെന്നും ജി. സുധാകരൻ പറഞ്ഞു. കായംകുളം എംഎസ്എം കോളേജിൽ സംഘടിപ്പിച്ച പുസ്തക പ്രകാശനത്തിൽ സംസാരിക്കുകയായിരുന്നു ജിസുധാകരൻ. “15 വർഷം മുൻപ് തന്നെ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞിരുന്നു അവൻ പരമനാറി ആണെന്ന്. പണത്തിന്റെ അഹങ്കാരമാണ്. എന്തും ചെയ്യാം എന്നാണ്. അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണ്. ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി, അയാൾ അശ്ലീലചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോൾ പോലീസ് അറസ്റ്റ് ചെയ്യേണ്ടതല്ലേ. എന്നിട്ട് അറസ്റ്റ് ചെയ്തോ. പല സ്ത്രീകളെയും അയാൾ അപമാനിച്ചു അവർ ആരും അനങ്ങിയില്ല. കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായിപ്പോയി കേരളത്തിൽ. ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ ഞങ്ങൾ തല്ലിയേനെ.” ജി സുധാകരൻ പറഞ്ഞു.

Read More