Author: Anu Nair

ന്യൂഡൽഹി ; ഡൽഹിയെ എഎപിയിൽ നിന്ന് മോചിപ്പിക്കാനുള്ള സമയമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ന് ഡൽഹിയിൽ ചേരി പ്രധാൻ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. സമ്മേളനത്തിൽ സംസ്ഥാനത്തെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്കെതിരെയും ഷാ രൂക്ഷമായ വിമർശനം ഉന്നയിച്ചു. എഎപി പാർട്ടി ഡൽഹിക്കും കെജ്രിവാൾ എഎപി പാർട്ടിക്കും ദുരന്തമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ‘ 10 വർഷമായി ഡൽഹിയിൽ ഒരു ദുരന്തസർക്കാരുണ്ട്. നിങ്ങൾക്ക് ഡൽഹിയുടെ വിമോചകനാകാൻ കഴിയും. ഫെബ്രുവരി 5 ഡൽഹിയുടെ വിമോചന ദിനമാണ്. ഡൽഹിയിലെ ടാപ്പ് തുറന്നാൽ അഴുക്കുവെള്ളം, ജനലിലൂടെ വൃത്തിഹീനമായ വായു, പുറത്തേക്കിറങ്ങിയാൽ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, മുന്നോട്ടു നീങ്ങിയാൽ യമുനയിലെ അഴുക്കുവെള്ളം. ഇതാണ് ദുരന്തമുഖത്തുള്ള സർക്കാർ ചെയ്തത്. എഎപി സർക്കാർ അഴിമതിയിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡൽഹിയിലെ 5.25 ലക്ഷം കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ കഴിയുന്നില്ല. ഡൽഹിക്ക് വേണ്ടി കെജ്രിവാളിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അധികാരം…

Read More

സൗദി അറേബ്യ, ചൈന എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്ന് 258 പാകിസ്ഥാനികളെ നാടുകടത്തി . കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ഇവരെയെല്ലാം പുറത്താക്കിയത്.ഇതിൽ 244 പേർക്ക് അടിയന്തര യാത്രാരേഖകൾ ഉണ്ടായിരുന്നു. കറാച്ചി വിമാനത്താവളത്തിൽ എത്തിയ 16 പേരെ അറസ്റ്റ് ചെയ്തതായി കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. സൗദി അറേബ്യയിൽ നിന്ന് നാടുകടത്തപ്പെട്ട ഒമ്പത് പേരും പ്രൊഫഷണൽ യാചകരാണ്. ഇവരിൽ രണ്ടുപേർ അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കുന്നതിനിടെയാണ് പിടിയിലായത്. യുഎഇയിൽ നിന്നും നാടുകടത്തപ്പെട്ട നാല് പേർ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവരാണ് . ചൈന, ഖത്തർ, ഇന്തോനേഷ്യ, സൈപ്രസ്, നൈജീരിയ എന്നിവിടങ്ങളിൽ നിന്ന് ഒരാളെ വീതം നാടുകടത്തി.മുൻകൂർ ഹോട്ടൽ ബുക്കിംഗ് ഇല്ലാത്തതും ചെലവിന് മതിയായ പണമില്ലാത്തതും കാരണം ഉംറ വിസയിൽ സൗദി അറേബ്യയിലേക്ക് പോയ യാത്രക്കാരെ തിരിച്ചയച്ചു. തൊഴിൽ വിസയിൽ സൗദി അറേബ്യയിലേക്ക് പോയ യാത്രക്കാരെ ശരിയായ തൊഴിൽ വിസ രേഖകൾ ഇല്ലാത്തതിനാലും തിരിച്ചയച്ചു.

Read More

ശബരിമല : തിരുവാഭരണ ഘോഷയാത്ര നാളെ ഉച്ചക്ക് പന്തളത്ത് നിന്ന് ആരംഭിക്കും. പരമ്പരാഗത പാതയിലൂടെ സഞ്ചരിച്ച് 14ന് സംഘം സന്നിധാനത്ത് എത്തും. 14ന് വൈകിട്ട് അഞ്ചിന് ശരംകുത്തിയില്‍ എത്തുന്ന ഘോഷയാത്രയെ ദേവസ്വം, സര്‍ക്കാര്‍ പ്രതിനിധികള്‍ ആചാരപരമായി സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാര്‍ത്തി ദീപാരാധന നടത്തും. തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുകയും ആകാശത്ത് മകര നക്ഷത്രം ഉദിക്കുകയും ചെയ്യും. 14 ന് രാവിലെ 8.45 നാണ് മകരസംക്രമ പൂജ നടക്കുക. 15,16,17,18 തീയതികളില്‍ നെയ്യഭിഷേകത്തിന് ശേഷം അയ്യപ്പഭക്തര്‍ക്ക് തിരുവാഭരണം ചാര്‍ത്തിയ ഭഗവാനെ ദര്‍ശിക്കാം. 18 വരെ നെയ്യഭിഷേകവും കളഭാഭിഷേകവും നടക്കും. മകരവിളക്ക് ദിവസം മുതല്‍ മണിമണ്ഡപത്തില്‍ നിന്നും പതിനെട്ടാംപടിയിലേക്കുള്ള എഴുന്നെള്ളത്ത് ആരംഭിക്കും. മകരം ഒന്നിന് മണിമണ്ഡപത്തില്‍ കളമെഴുത്തിന് തുടക്കമാകും. മകരം ഒന്നു മുതല്‍ അഞ്ചു വരെ അയ്യപ്പസ്വാമിയുടെ അഞ്ച് ഭാവങ്ങളാണ് കളത്തില്‍ വരക്കുക. പന്തളം കൊട്ടാരത്തില്‍നിന്നും എത്തിക്കുന്ന പഞ്ചവര്‍ണ്ണപ്പൊടി ഉപയോഗിച്ചാണ് കളമെഴുത്ത്. 14…

Read More

കൊച്ചി : ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെയും നിയമനടപടിയ്ക്ക് ഒരുങ്ങി നടി ഹണിർ റോസ്. സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് പോലീസില്‍ പരാതി നല്‍കിയത്. ബോബി ചെമ്മണൂരിന്‍റെ പിആർ ഏജന്‍സികളും രാഹുലും തനിക്കെതിരെ ആസൂത്രിതമായി പ്രവർത്തിക്കുന്നു. താനും കുടുംബവും കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നതിന്‍റെ കാരണക്കാരില്‍ ഒരാള്‍ രാഹുല്‍ ഈശ്വറാണെന്നും നടി തൻ്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ‘ രാഹുൽ ഈശ്വർ, ഞാനും എൻ്റെ കുടുംബവും കടുത്ത മാനസികസമ്മർദ്ദത്തിലൂടെ ആണ് കടന്നുപോകുന്നത് . അതിനു പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കൾ ആണ്. ഞാൻ എനിക്കെതിരെ പബ്ലിക് പ്ലാറ്റ്ഫോമിൽ നടന്ന പകൽ പോലെ വ്യക്തമായ അധിക്ഷേപത്തിന് എതിരെ പരാതി കൊടുത്തു . പോലീസ് എൻ്റെ പരാതിയിൽ കാര്യം ഉണ്ടെന്നു കണ്ട് കേസെടുക്കുകയും കോടതി ഞാൻ പരാതി കൊടുത്ത വ്യക്തിയെ റിമാൻഡിൽ ആക്കുകയും ചെയ്‌തു . പരാതി കൊടുക്കുക എന്നതാണ് ഞാൻ ചെയ്യേണ്ട കാര്യം. ബാക്കി…

Read More

ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ‘പ്രാണ പ്രതിഷ്ഠ’ ചടങ്ങിന്റെ ഒന്നാം വാർഷികത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ക്ഷേത്രത്തെ “നമ്മുടെ സംസ്കാരത്തിന്റെയും ആത്മീയതയുടെയും മഹത്തായ പൈതൃകം” എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. “അയോധ്യ രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠയുടെ ഒന്നാം വാർഷികത്തിൽ എല്ലാ രാജ്യവാസികൾക്കും ആശംസകൾ. നൂറ്റാണ്ടുകളുടെ ത്യാഗത്തിനും തപസ്സിനും പോരാട്ടത്തിനും ശേഷം നിർമ്മിച്ച ഈ ക്ഷേത്രം നമ്മുടെ സംസ്കാരത്തിന്റെയും ആത്മീയതയുടെയും മഹത്തായ പൈതൃകമാണ്. വികസിത ഇന്ത്യയുടെ ദൃഢനിശ്ചയം നിറവേറ്റുന്നതിൽ ഈ ദിവ്യവും ഗംഭീരവുമായ രാമക്ഷേത്രം ഒരു വലിയ പ്രചോദനമായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട് “ മോദി എക്സിൽ കുറിച്ചു.

Read More

ലക്നൗ : അയോദ്ധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയുടെ ഒന്നാം വാർഷികാഘോഷം ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. രാംലല്ലയ്ക്ക് ആരതി നടത്തി അന്നദാനം ആരംഭിച്ചു . യജ്ഞശാലയിൽ ഹവനം അടക്കമുള്ള ചടങ്ങുകളും നടത്തി. . 56 തരം വഴിപാടുകളാണ് രാംലല്ലയ്ക്കായി ഒരുക്കിയിരിക്കുന്നത്. ശുക്ല യജുർവേദത്തിലെ 1975 മന്ത്രങ്ങളാൽ അഗ്നിദേവന് വഴിപാടുകൾ അർപ്പിക്കും. 11 വൈദിക ആചാര്യന്മാർ മൂന്ന് ദിവസം ഈ ചടങ്ങ് പൂർത്തിയാക്കും. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഹിന്ദുപണ്ഡിതന്മാരും സന്യാസിമാരും അയോധ്യയിൽ എത്തിച്ചേർന്നു. ട്രസ്റ്റും ജില്ലാ ഭരണകൂടവും പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. സംഗീത-കലാ രംഗത്തെ പ്രമുഖർക്കും ക്ഷണമുണ്ട്. 50 ക്വിൻ്റലിലധികം പൂക്കൾ കൊണ്ട് ക്ഷേത്ര സമുച്ചയം അലങ്കരിച്ചിട്ടുണ്ട്. വിഐപി ഗേറ്റ് നമ്പർ 11 ഉൾപ്പെടെയുള്ള മറ്റ് പ്രവേശന കവാടങ്ങളിലും വലിയ അലങ്കാരങ്ങളുണ്ട്. പ്രത്യേക വിളക്കുകൾ എല്ലായിടത്തും സ്ഥാപിക്കാൻ നഗരസഭ നിർദേശം നൽകിയിട്ടുണ്ട്. പോലീസും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.വനിതകൾ ഉൾപ്പെടെ വൻ പൊലീസ്…

Read More

ഇസ്ലാമാബാദ് ; ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തി പെണ്മക്കൾ . പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം . ലാഹോറിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഗുജ്രൻവാലയിൽ താമസിച്ചിരുന്ന അലി അക്ബർ ആണ് കൊല്ലപ്പെട്ടത് .സംഭവത്തിൽ അലിയുടെ 12ഉം 15ഉം വയസ്സുള്ള പെൺമക്കളെ പൊലീസ് പിടികൂടി. അലിഅക്ബർ മൂന്ന് തവണ വിവാഹം കഴിച്ചിരുന്നു. ഈ മൂന്ന് ഭാര്യമാരിലായി പത്ത് കുട്ടികളുണ്ട്. അക്ബറിൻ്റെ ആദ്യ ഭാര്യ മരിച്ചിരുന്നു. മറ്റ് ഭാര്യമാരും കുട്ടികളും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. രണ്ടാം ഭാര്യയിലെ മക്കളെയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത് . ഒരു വർഷമായി മൂത്ത കുട്ടിയെ ഇയാൾ പീഡിപ്പിക്കാറുണ്ടായിരുന്നു. രണ്ടാമത്തെ മകളെ രണ്ട് തവണ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ വിവരങ്ങൾ അറിഞ്ഞിട്ടും ഇയാളെ തടയാൻ ഭാര്യമാർ ശ്രമിച്ചതുമില്ല. അലി അക്ബർ രാത്രി ഉറങ്ങിക്കിടക്കവേ ബൈക്കിൽ നിന്ന് പെട്രോൾ എടുത്ത് പിതാവിന്റെ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. രണ്ട് പെൺകുട്ടികളെയും കസ്റ്റഡിയിലെടുത്തപ്പോൾ, ലൈംഗികാതിക്രമത്തിൽ മനം നൊന്താണ് കൊലപാതകം…

Read More

ലക്നൗ : സംഭാൽ കലാപം പുനരന്വേഷിക്കാൻ തീരുമാനിച്ച് യുപി സർക്കാർ . 1978-ൽ നടന്ന കലാപത്തെക്കുറിച്ചുള്ള വിവരങ്ങൾ യോഗി ആദിത്യനാഥ് സർക്കാർ തേടി. 47 വർഷങ്ങൾക്ക് മുമ്പ്, മാർച്ച് 29 നാണ് കലാപം ആരംഭിച്ചത്. 184 പേർ കൊല്ലപ്പെട്ടു. ഏകദേശം 30 ദിവസത്തേക്ക് കർഫ്യൂവും ഏർപ്പെടുത്തിയിരുന്നു. അന്വേഷണത്തിന് നേതൃത്വം നൽകാൻ അഡീഷണൽ പോലീസ് സൂപ്രണ്ടിനെ നിയോഗിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയിൽ നിന്ന് പൊലീസിന് ലഭിച്ചു. 1978 ലെ കലാപത്തെക്കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും ലഭ്യമാക്കണമെന്ന് അതിൽ പറയുന്നു. 2025 ജനുവരി 8 ന് മൊറാദാബാദ് കമ്മീഷണർ ആഞ്ജനേയ സിംഗ്, ഈ കലാപവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാൻ സാംഭാൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. രാജേന്ദ്ര പെൻസിയയോട് ആവശ്യപ്പെട്ടു. ആഞ്ജനേയ സിംഗ് ഇതുമായി ബന്ധപ്പെട്ട് യോഗവും വിളിച്ചിട്ടുണ്ട്.

Read More

കോഴിക്കോട് : കോഴിക്കോട് നിന്നും കാണാതായ വ്യവസായി മാമിയുടെ ഡ്രൈവറെയും ഭാര്യയേയും കാണാനില്ലെന്ന് പരാതി. ഡ്രൈവര്‍ രജിത് കുമാറിനേയും ഭാര്യ തുഷാരയേയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സഹോദരന്‍ സുമല്‍ജിത്താണ് നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്ന ഇരുവരും വ്യാഴാഴ്ച ഇവിടെനിന്നും മടങ്ങിയ ശേഷം കാണാനില്ലെന്നാണ് പരാതി. മാമി തിരോധാനക്കേസില്‍ രജിത് കുമാറിനേ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും ഒരു ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഓട്ടോറിക്ഷ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. 2023 ആഗസ്ത് 22നാണ് മാമിയെ കാണാതാകുന്നത്. വീട്ടില്‍ നിന്നും ഇറങ്ങിയെ മാമിയെ പിന്നീട് കാണാതാവുകയായിരുന്നു. അത്തോളി തലക്കളത്തൂരിലാണ് അവസാനത്തെ ലൊക്കേഷന്‍ കണ്ടെത്തിയത്. ഇതിനു ശേഷം ഫോണില്‍ ബന്ധപ്പെടാനായിരുന്നില്ല. കേസില്‍ ഇതുവരെ 180ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസിന് ഏറെ തലവേദന സൃഷ്ടിച്ച കേസുകളിലൊന്നാണ് മാമി…

Read More

ചരിത്രപരമായ വസ്തുക്കളും ക്രിക്കറ്റ് താരങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കളും മറ്റും ലേലം ചെയ്യുന്നത് പലപ്പോഴും കാണാറുണ്ട്. ലേലം ചെയ്ത സാധനങ്ങൾ ലക്ഷങ്ങളും കോടികളും നൽകി വാങ്ങുന്നവരും കുറവല്ല. അടുത്തിടെ ഇത്തരത്തിൽ നടന്ന ഒരു ലേലമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നടന്നത്. ഈ ലേലത്തിൽ നൂറ് രൂപയുടെ ഇന്ത്യൻ കറൻസി വിറ്റുപോയത് ഒന്നും രണ്ടുമല്ല 56 ലക്ഷം രൂപയ്ക്കാണ് . 1950-കളിൽ ഹജ്ജിനായി ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ തീർത്ഥാടകർക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രത്യേകമായി ഇറക്കിയതാണ് ഈ 100 രൂപ നോട്ട് . സാധാരണ ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ച് അനധികൃതമായി സ്വര്‍ണം വാങ്ങുന്നത് തടയുകയായിരുന്നു ഈ നോട്ടുകളുടെ ലക്ഷ്യം. എച്ച്എ 078400 എന്ന സീരിസിലുള്ള നോട്ടാണ് അരക്കോടിയിലധികം രൂപയ്ക്ക് ലേലത്തില്‍ പോയത്.സാധാരണ ഇന്ത്യൻ നോട്ടുകളിൽ നിന്ന് വ്യത്യസ്തമായ നിറത്തിലായിരുന്നു ഈ നോട്ടുകൾ. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ തുടങ്ങിയ ചില ഗൾഫ് രാജ്യങ്ങളിൽ ഈ…

Read More