- അഷ്ടമുടിക്കായലിന്റെ മണ്ണ് , കൊല്ലം നെഞ്ചേറ്റുന്നത് ആരെ ?
- ‘വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല, പിണറായി മികച്ച മുഖ്യമന്ത്രി’; കെ കെ ശൈലജ
- ‘ രാംലല്ലയുടെ വിഗ്രഹം കാണാൻ ഞാൻ ആഗ്രഹിച്ചു, ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; അയോദ്ധ്യയിലെത്തിയ ജർമ്മൻ സ്വദേശിയായ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു
- മുഖ്യമന്ത്രി ചെറ്റ എന്നു വിളിച്ചതില്‍ അഭിമാനം; ധർമ്മടം മണ്ഡലത്തിൽ ആര് നിന്നാലും ജയിക്കുമെന്ന് ജി സുധാകരൻ
- ചരിത്രം ആവർത്തിക്കുമോ, അതോ തിരുത്തപ്പെടുമോ?; ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ പേരാവൂർ
- ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന ; ഗുരുവായൂർ പോലീസ് കേസെടുത്തു
- യുവതിയുടെ കൊലപാതകം; ഡെറിയിലെ വീട്ടിൽ പരിശോധന
- വർക്കലയിൽ അപ്രതീക്ഷിത നീക്കം : സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ , സ്ഥാനാർത്ഥിയായി പ്രഖ്യാപനം
Author: Anu Nair
ന്യൂഡൽഹി : ജനുവരി 20ന് അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യും. വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പല ലോകനേതാക്കളും പങ്കെടുക്കുന്നുണ്ട് . ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞയ്ക്ക് ട്രംപ്-വാൻസ് കമ്മിറ്റിയുടെ ക്ഷണപ്രകാരം വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിക്കുമെന്ന് വിദേശകാര്യമന്ത്രാലയ പ്രസ്താവനയിൽ പറയുന്നു. ഈ അവസരത്തിൽ വരുന്ന മറ്റ് ചില നേതാക്കളുമായും വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും സൂചനകളുണ്ട്. തുടർച്ചയായി രണ്ടാം തവണയും വൈറ്റ് ഹൗസിൽ തിരിച്ചെത്തുന്ന ആദ്യ പ്രസിഡൻ്റാണ് ട്രംപ്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഡൊണാൾഡ് ട്രംപ് വാഷിംഗ്ടണിലെ തെരുവുകളിലൂടെ പരേഡ് ചെയ്യുകയും പൊതുജനങ്ങളിൽ നിന്ന് ആശംസകൾ സ്വീകരിക്കുകയും ചെയ്യും.
ശബരിമല : മകരസംക്രമ സന്ധ്യയിൽ ശബരീശന് ചാർത്താനുള്ള തിരുവാഭരണങ്ങൾ പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽ നിന്ന് പുറപ്പെട്ടു. പന്തളം കൊട്ടാര പ്രതിനിധി തൃക്കേട്ടനാൾ രാജരാജവർമ്മ ഘോഷയാത്രയെ പല്ലക്കിൽ അനുഗമിക്കും.ഘോഷയാത്ര കടന്നു പോകുന്ന 11 സ്ഥലങ്ങളിൽ ആഭരണപ്പെട്ടികൾ തുറന്ന് ദർശനമുണ്ടാകും. ഇന്ന് കുളനട ഭഗവതിക്ഷേത്രം, ഉള്ളന്നൂർ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമൺ അയ്യപ്പ ക്ഷേത്രം, അയിരൂർ പുതിയകാവ് ദേവീക്ഷേത്രം, തിരുവാഭരണപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, കൊട്ടാരത്തിൽ രാജരാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രം എന്നിവിടങ്ങളിലാണ് ദർശനം. രാജപ്രതിനിധിയ്ക്ക് ഉടവാൾ കൈമാറിയ ശേഷം ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ആഭരണപേടകങ്ങൾ ശിരസിലേറ്റി .തിരുമുഖം അടങ്ങുന്ന പ്രധാന പേടകം ഗുരുസ്വാമിയും, വെള്ളീയാഭരണങ്ങൾ അടങ്ങുന്ന കലശപ്പെട്ടി മരുതമന ശിവൻ പിളളയും, കൊടിയും ജീവിതയുമടങ്ങുന്ന കൊടിപ്പെട്ടി കിഴക്കേത്തോട്ടത്തിൽ ബി.പ്രതാപചന്ദ്രൻ നായരുമാണ് ശിരസിലേറ്റുക.
ന്യൂഡൽഹി ; ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ പങ്കെടുക്കും. ഇന്ത്യ നടത്തിയ ചർച്ചകൾക്ക് ശേഷം ഇന്ത്യയിൽ നിന്ന് നേരിട്ട് പാകിസ്ഥാനിലേക്ക് പോകാനുള്ള പദ്ധതി അദ്ദേഹം മാറ്റിവച്ചു. ഇന്ത്യക്ക് ശേഷം പ്രബോവോ പാകിസ്ഥാൻ സന്ദർശിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ ഇന്ത്യ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പാക്കിസ്ഥാന് പകരം മലേഷ്യ സന്ദർശിക്കാനാണ് ഇന്തോനേഷ്യൻ പ്രസിഡന്റിന്റെ തീരുമാനം. ഇത് മൂന്നാം തവണയാണ് ഇന്ത്യ ഇന്തോനേഷ്യൻ പ്രസിഡൻ്റിനെ റിപ്പബ്ലിക് ദിനത്തിന് ക്ഷണിക്കുന്നത്.എല്ലാ വർഷവും റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ലോകനേതാക്കളെ ഇന്ത്യ ക്ഷണിക്കാറുണ്ട്. കഴിഞ്ഞ വർഷം ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയായി എത്തിയിരുന്നു. 2023ൽ ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ സിസി ഇന്ത്യയിലെത്തി . ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിന പരേഡിലെ ആദ്യ മുഖ്യാതിഥി ഇന്തോനേഷ്യൻ പ്രസിഡൻ്റ് സുകാർണോ ആയിരുന്നു. 2018ൽ അന്നത്തെ പ്രസിഡൻ്റ് വിഡോഡോയും അദ്ദേഹത്തോടൊപ്പം മറ്റ് 9 ആസിയാൻ അംഗരാജ്യങ്ങളുടെ നേതാക്കളും റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തു.…
ന്യൂഡൽഹി; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളോട് ധനസഹായം ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അതിഷി . തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്രൗഡ് ഫണ്ടിംഗ് ആവശ്യമാണെന്നും അതിഷി പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 40 ലക്ഷം രൂപ വേണം. 100 രൂപ മുതൽ 1000 രൂപ വരെ നൽകി ആളുകൾക്ക് ഞങ്ങളെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സഹായിക്കാനാകും. ഡൽഹിയിലെ ജനങ്ങൾ ആം ആദ്മി പാർട്ടിയെ പിന്തുണച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞങ്ങൾക്ക് സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അതിഷി പറഞ്ഞു. ആളുകളുടെ ചെറിയ സംഭാവനകളാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വിജയിക്കാനും ഞങ്ങളെ സഹായിച്ചത്. 10 രൂപ മുതൽ 100 രൂപ വരെയുള്ള ചെറിയ തുക നൽകിയാണ് ഡൽഹിയിലെ പാവപ്പെട്ട ജനങ്ങൾ ഞങ്ങളെ പിന്തുണച്ചത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഞങ്ങൾക്ക് സംഭാവന നൽകിയിട്ടുണ്ട്. കോർപ്പറേറ്റുകളിൽ നിന്നോ മുതലാളിമാരിൽ നിന്നോ പണം ചോദിക്കാത്ത എഎപിയുടെ സത്യസന്ധമായ രാഷ്ട്രീയമാണിത്. മറ്റ് സ്ഥാനാർത്ഥികളും പാർട്ടികളും വൻകിട ഭീമന്മാരിൽ നിന്ന് ഫണ്ട് വാങ്ങുകയും പിന്നീട് അവർക്ക് വേണ്ടി പ്രവർത്തിക്കുകയും…
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വയോധികന്‍ സമാധി ആയെന്ന വിവാദത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താൻ തീരുമാനം. സന്യാസിയായ പിതാവ് സമാധിയായെന്നാണ് മക്കള്‍ പറയുന്നത്.നാട്ടുകാരുടെ പരാതിയെ തുടർന്ന് സമാധി പൊളിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. ആറാലുമൂട് ചന്തയ്ക്ക് എതിർവശം കാവുവിളാകം കൈലാസനാഥക്ഷേത്രം സ്ഥാപകൻ കാവുവിളാകം സിദ്ധൻ വീട്ടിൽ മണിയൻ എന്ന ഗോപൻസ്വാമി (69) യുടെ മരണത്തിലാണ് നാട്ടുകാര്‍ സംശയമുന്നയിക്കുന്നത്. ഗോപന്‍ സ്വാമി കുറച്ചുനാളുകളായി രോഗബാധിതനായി കിടപ്പിലായിരുന്നു. നെയ്യാറ്റിന്‍കര സ്വദേശി ഗോപന്‍ സമാധിയായെന്ന് അറിയിച്ചുളള പോസ്റ്റുകള്‍ പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് മക്കള്‍ പതിച്ചത്. ഇതിന് മുമ്പ് രണ്ട് ആണ്‍ മക്കള്‍ ചേര്‍ന്ന് മൃതദേഹം സമാധിയിരുത്തി അടക്കം ചെയ്തിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. പോസ്റ്റര്‍ കണ്ടതോടെ മരണം കൊലപാതകമെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ പൊലീസ് ഒരുങ്ങുന്നത്.നിലവില്‍ ആളെ കാണാതായതിനാണ് കേസെടുത്തിട്ടുളളത്. എന്നാല്‍, അച്ഛന്‍ സമാധിയായശേഷം പൂജാദ്രവ്യങ്ങളെല്ലാം വാങ്ങികൊണ്ടുവന്നുവെന്ന് ഗോപന്റെ മകന്‍ പറഞ്ഞു. പകല്‍ സമയത്താണ് ഇതെല്ലാം ചെയ്തത്. സുഗന്ധ…
ന്യൂഡൽഹി : ഭർത്താവിനൊപ്പം ജീവിച്ചില്ലെങ്കിലും ഭാര്യക്ക് ജീവനാംശം ലഭിക്കുമെന്ന് സുപ്രീം കോടതി.പല കാരണങ്ങളാൽ ഭാര്യ ഭർത്താവിനൊപ്പം താമസിക്കുന്നില്ലെങ്കിലും ജീവനാംശത്തിന് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. . ചീഫ് ജസ്റ്റിസ് (സിജെഐ) ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജാർഖണ്ഡിൽ നിന്നുള്ള ദമ്പതികളുടേ കേസ് പരിഗണിക്കുകയായിരുന്നു കോടതി. 2014 മെയ് 1 നാണ് ഇവർ വിവാഹിതരായത് . എന്നാൽ 2015 ഓഗസ്റ്റിൽ ഭാര്യ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി. ദാമ്പത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി ഭർത്താവ് റാഞ്ചിയിലെ കുടുംബ കോടതിയെ സമീപിച്ചു. ഭാര്യയെ തിരികെ കൊണ്ടുവരാൻ പലതവണ ശ്രമിച്ചിട്ടും പിന്നീട് തിരിച്ചെത്തിയില്ലെന്നും ഭർത്താവ് പറഞ്ഞു. പണത്തിനായി ഭർത്താവ് തന്നെ പീഡിപ്പിക്കാറുണ്ടെന്നാണ് ഭാര്യ കോടതിയിൽ പറഞ്ഞത്. ഇയാൾക്ക് വിവാഹേതര ബന്ധമുണ്ടെന്നും യുവതി പറഞ്ഞു . കേസിൽ ഭർത്താവ് ഭാര്യക്ക് പ്രതിമാസം 10,000 രൂപ ജീവനാംശം നൽകണമെന്ന് കുടുംബകോടതി ഉത്തരവിട്ടു.എന്നാൽ ഭാര്യക്ക് ജീവനാംശം ലഭിക്കാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചു. ഇതിൽ…
അടുത്തിടെയാണ് പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന ‘ജയ് ഹനുമാൻ’ എന്ന തെലുങ്ക് ചിത്രത്തിന്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത് . ഋഷഭ് ഷെട്ടിയാണ് ഇതിൽ പ്രധാനകഥാപാത്രമായി എത്തുന്നത് . ചിത്രത്തിൻ്റെ ചെറിയ ടീസറും ഇതിനോടകം പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഋഷഭ് ഷെട്ടി ഉൾപ്പെടെയുള്ള അണിയറപ്രവർത്തകർക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് തിരുമല റാവു എന്ന അഭിഭാഷകൻ ഹനുമാനെ ‘നിന്ദ്യമായി’ ചിത്രീകരിച്ചെന്നാരോപിച്ചാണ് കേസ്. നാമ്പള്ളി കോടതിയിലാണ് സംവിധായകൻ പ്രശാന്ത് വർമ്മയ്‌ക്കെതിരെയും ഋഷഭ് ഷെട്ടിക്കെതിരെയും ചിത്രത്തിൻ്റെ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിനെതിരെയും പരാതി നൽകിയിരിക്കുന്നത്. ഹനുമാനെ മനുഷ്യമുഖത്തോടെ ചിത്രീകരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത് . ഋഷബ് ഷെട്ടി, സംവിധായകന്‍ പ്രശാന്ത് വർമ്മ, നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് എന്നിവർക്കെതിരെ ഹൈക്കോടതി അഭിഭാഷകനായ മാമിദൽ തിരുമൽ റാവുവാണ് കേസ് നൽകിയത്. പരമ്പരാഗത അവതാര രൂപത്തിന് പകരം ഹനുമാന് ‘മനുഷ്യമുഖം’ നല്‍കി. ഹനുമാൻ്റെ മുഖം മാറ്റി ഹനുമാൻ്റെ സ്വഭാവത്തിൽ മാറ്റം വരുത്തി. ദൈവത്തേക്കാൾ ആ നടന് പ്രാധാന്യം…
പത്തനംതിട്ട : പത്തനംതിട്ട കൂട്ടബലത്സംഗക്കേസുകളിൽ 13 പേർ കൂടി കസ്റ്റഡിയിൽ. രണ്ട് പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും. എഫ് ഐ ആറുകളുടെ എണ്ണം ഒൻപതായി.പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നവരിൽ ചിലർ ജില്ലയ്ക്ക് പുറത്താണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ സാഹചര്യത്തിൽ കൂടുതൽ പ്രതികൾക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തും . പെൺകുട്ടി ഉപയോഗിച്ച ഫോണീലേയ്ക്ക് പ്രതികളിൽ ചിലർ അശ്ലീല ദൃശ്യങ്ങൾ അയച്ചതായും പൊലീസ് കണ്ടെത്തി. വാട്സാപ്പിൽ കിട്ടിയ ദൃശ്യങ്ങളിൽ പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഉൾപ്പെടും. ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കൂടുതൽ പേർ പീഡിപ്പിച്ചത്. അച്ഛന്റെ മൊബൈൽ ഫോണിലൂടെയായിരുന്നു പെൺകുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം. ഏറ്റവുമൊടുവിൽ അറസ്റ്റിലായത് റാന്നി സ്വദേശികളായ 6 പേരെയാണ്. ഇതിൽ മൂന്ന് പേർ ഓട്ടോറിക്ഷാ തൊഴിലാളികളാണ്.മത്സ്യക്കച്ചവടക്കാരായ സഹോദരങ്ങൾ, പ്ലസ് ടു വിദ്യാർത്ഥി എന്നിവരും അറസ്റ്റിലായവരിലുണ്ട്.13 വയസ്സ് മുതൽ ലൈംഗിക പീഡനത്തിനിരയായെന്നായിരുന്നു പെൺകുട്ടി സി ഡബ്ലിയുസിക്ക് നൽകിയ മൊഴി. കായിക താരമായ പെൺകുട്ടിയെ…
കോഴിക്കോട് : ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തിലെത്തുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 25ന് താരം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി അബ്ദുറഹമാന്‍ അറിയിച്ചു. നവംബര്‍ രണ്ട് വരെ മെസി കേരളത്തിലുണ്ടാകും. ഒരാഴ്ചയ്ക്കിടെ രണ്ട് സൗഹൃദമത്സരങ്ങളിലും അര്‍ജന്റീന ടീം കളിക്കും. ആരാധകരുമായി സംവദിക്കാനും താരം സമയം കണ്ടെത്തുമെന്ന് മന്ത്രി അറിയിച്ചു. ഇരുപത് മിനിട്ടോളം ആരാധകരുമായി പൊതുവേദിയില്‍ സംവദിക്കാനാണ് തീരുമാനം.മെസിയുടെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ മന്ത്രി വ്യക്തമാക്കിയിട്ടില്ല.ഖത്തര്‍ ലോകകപ്പില്‍ കിരീടമുയര്‍ത്തിയ അര്‍ജന്റീന, ഇന്ത്യയില്‍ സൗഹൃദമത്സരം കളിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനെ അറിയിച്ചിരുന്നു. . മത്സരത്തിനുള്ള ചെലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ അസോസിയേഷന്‍ ഈ ക്ഷണം നിരാകരിച്ചു. ഇതറിഞ്ഞ കേരള കായികമന്ത്രി വി. അബ്ദുറ്ഹിമാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയച്ചു. കായികമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇന്ത്യയിലേക്ക് വരാന്‍ സമ്മതമറിയിച്ചിരുന്നു
മുല്ലപ്പൂ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ചിലർ ഈ മുല്ലപ്പൂക്കൾ പൂജയ്ക്ക് ഉപയോഗിക്കുമ്പോൾ മറ്റുചിലർ അലങ്കാരത്തിന് ഉപയോഗിക്കുന്നു. എന്നാൽ മുല്ലപ്പൂ സൗന്ദര്യത്തിന് മാത്രമല്ല, മുല്ലപ്പൂവിന് ധാരാളം ഔഷധ ഗുണങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മുല്ലപ്പൂവിൻ്റെ പല ഔഷധഗുണങ്ങളും നമ്മുടെ ശരീരത്തിന് ഏറെ ഉപകാരപ്രദമാണ്. ഇത് ശാരീരികവും മാനസികവുമായ പല പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. മുല്ലപ്പൂക്കൾ പല രോഗങ്ങൾക്കും ഔഷധമായും ഉപയോഗിക്കുന്നു. പ്രത്യേകിച്ച് മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും മുല്ലപ്പൂക്കൾ സഹായകമാണ്. മാനസികവും ശാരീരികവുമായ അസ്വസ്ഥതകളെ അകറ്റാൻ മുല്ലപ്പൂവിന് കഴിയും. തലയിൽ ചൂടിയാൽ മുടികൊഴിച്ചിൽ തടയുമെന്നും വിദഗ്ധർ പറയുന്നു. മുടിക്ക് ആവശ്യമായ പോഷകമൂല്യങ്ങളും ഇത് നൽകുന്നു. മുടി നീളത്തിൽ വളരും. നല്ല ഉറക്കവും പ്രദാനം ചെയ്യുന്നു. മാത്രമല്ല, മുല്ലപ്പൂവിൽ നിന്ന് ഉണ്ടാക്കുന്ന ജാസ്മിൻ ചായ ആരോഗ്യത്തിന് വളരെ നല്ലതാണ്. ശരീരത്തിലെ ഒരു അണുനാശിനിയായി മുല്ലപ്പൂ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. മഞ്ഞപ്പിത്തത്തിനും മുല്ലപ്പൂ ഔഷധമായി പ്രവർത്തിക്കുന്നു. സ്ത്രീകളിലെ സ്തനാർബുദം തടയുന്നതിന് മുല്ലപ്പൂവിൻ്റെ ഇലകൾ കൊണ്ട് നിർമ്മിച്ച ആയുർവേദ മരുന്നുകൾ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
