ഡബ്ലിൻ ; വരാനിരിക്കുന്ന ബജറ്റിൽ ദേശീയ മിനിമം വേതനം വർധിപ്പിക്കാനുള്ള നിർദ്ദേശം ഉൾപ്പെടുത്തരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ‘സ്മോൾ ഫേംസ് അസോസിയേഷൻ’ . തൊഴിൽ സംബന്ധമായ ചെലവുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ചെറുകിട ബിസിനസുകളെ സഹായിക്കണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
മിനിമം വേതനം 5.6% വർധിപ്പിക്കണമെന്ന് ലോ പേ കമ്മീഷൻ ശുപാർശ ചെയ്തതായി ജൂലൈയിൽ റിപ്പോർട്ട് വന്നിരുന്നു. സർക്കാർ ഈ നിർദ്ദേശങ്ങൾ അംഗീകരിക്കുകയാണെങ്കിൽ, മണിക്കൂറിന് 14.15 യൂറോ എന്ന നിരക്ക് 14.94 യൂറോയായി ഉയരും. 2027-ലെ ബജറ്റിൽ മിനിമം വേതനത്തിൽ വീണ്ടുമൊരു വർധനവ് ഉൾപ്പെടുത്താതെ ശുപാർശ തള്ളിക്കളയണമെന്നും അസോസിയേഷൻ ഡയറക്ടർ ഡേവിഡ് ബ്രോഡറിക് പറഞ്ഞു.

