ഡബ്ലിന്‍ : അത്യപൂര്‍വ്വ സൂര്യഗ്രഹണം ആസ്വദിച്ച നാല് പേര് സോളാര്‍ റെറ്റിനോപ്പതിയുടെ ലക്ഷണങ്ങളുമായി ചികിത്സയിൽ . ഡബ്ലിനിലെ മാറ്റര്‍ മിസെറിക്കോര്‍ഡിയ ആശുപത്രിയുടെ അടിയന്തര നേത്ര വിഭാഗത്തിലാണിവർ ചികിത്സ തേടിയത് .
മങ്ങിയ കാഴ്ച, കാഴ്ച വൈകല്യം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് നാല് രോഗികള്‍ എത്തിയതെന്ന് മേറ്റര്‍ ആശുപത്രി വക്താവ് വെളിപ്പെടുത്തി. ഇവരെ ഒപ്റ്റിക്കല്‍ കോഹെറന്‍സ് ടോമോഗ്രഫിഇമേജിംഗ് ഉള്‍പ്പെടെ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍ ഇവർക്ക് സോളാര്‍ റെറ്റിനോപ്പതിയുള്ളതായി സ്ഥിരീകരിച്ചിട്ടില്ല.
കാഴ്ചയില്‍ നിരന്തരമായ മാറ്റങ്ങളോ ആശങ്കകളോ അനുഭവിക്കുന്നവര്‍ നേത്ര വിദഗ്ദ്ധന്റെയോ മറ്റ് ഡോക്ടര്‍മാരുടെയോ സേവനം തേടണമെന്നും വക്താവ് നിര്‍ദ്ദേശിച്ചു

