കോർക്ക്: കൗണ്ടി കോർക്കിൽ സൈക്കിൾ യാത്രികനെ വഴിയരികിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ഇന്നലെ ആയിരുന്നു സംഭവം. സാരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
60 വയസ്സ് പ്രായം തോന്നിയ്ക്കുന്ന വ്യക്തിയെ ആണ് അബോധാവസ്ഥയിൽ കണ്ടത്. അദ്ദേഹത്തിന്റെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ട്. പരിക്കുകൾ സാരമുള്ളതാണ്. ആർ592 ൽ ആയിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്. അതുവഴി പോയവരാണ് 60 കാരനെ അബോധാവസ്ഥയിൽ കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വാഹനം ഇടിച്ച് തെറിപ്പിച്ചതിനെ തുടർന്നാകാം അദ്ദേഹത്തിന് പരിക്കേറ്റത് എന്നാണ് പോലീസ് സംശയിക്കുന്നത്.

