- വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് ഫാമിലി മീറ്റ് സംഘടിപ്പിച്ചു
- വെസ്റ്റ്മീത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; 30 കാരൻ അറസ്റ്റിൽ
- നിയമസഭ തെരഞ്ഞെടുപ്പ്: 79.63 ശതമാനം പോളിംഗ് ; അന്തിമ കണക്ക് മാറുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ
- സ്വർണക്കൊള്ള കേസിൽ കെ.പി.ശങ്കരദാസിന് ജാമ്യം; കേസിൽ എല്ലാ പ്രതികളും ജാമ്യം നേടി പുറത്തേയ്ക്ക്
- ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണം : പ്രത്യേക ദൗത്യം ആസൂത്രണം ചെയ്യുമെന്ന് ഫ്രാൻസ്
- ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
- കഴിഞ്ഞ മാസം പരിശോധന നടത്തിയത് 23 ഇടങ്ങളിൽ; മുന്നറിയിപ്പുമായി പോലീസ്
- ഹൈക്കിംഗിനിടെ താഴ്ചയിലേക്ക് വീണു; 30 കാരിയ്ക്ക് അത്ഭുതരക്ഷ
Author: Anu Nair
ജപ്പാനിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തി. വടക്കൻ ജപ്പാനിലെ മിസാവയ്ക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. മൂന്ന് മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയരുമെന്നാണ് മുന്നറിയിപ്പ്. ജപ്പാന്റെ തീരദേശ മേഖലകളായ ഹൊക്കൈഡോ , അമോരി, ഇവാറ്റെ പ്രവിശ്യകളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയത്. ഈസ്റ്റ് ജപ്പാൻ റെയിൽവേ മേഖലയിലെ ചില സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.തീരദേശവാസികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനായി കാലാവസ്ഥാ ഏജൻസി നിർദേശം നൽകി.
തിരുവനന്തപുരം: ഐഎഫ്എഫ്കെ സ്‌ക്രീനിങ്ങിനിടെ സംവിധായകൻ പി ടി കുഞ്ഞു മുഹമ്മദ് മോശമായി പെരുമാറിയതായി ചലച്ചിത്ര പ്രവർത്തക . പരാതിയുടെ അടിസ്ഥാനത്തിൽ കുഞ്ഞു മുഹമ്മദിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ജൂറി അംഗമായ സിനിമാ പ്രവർത്തകയാണ് പരാതിക്കാരി. ജൂറി ചെയർമാൻ കുഞ്ഞ് മുഹമ്മദിനെതിരെ മുഖ്യമന്ത്രിക്കും കത്തെഴുതി. പരാതി പ്രകാരം, ഇടതുപക്ഷ അനുഭാവിയായ സംവിധായകൻ തിരുവനന്തപുരത്ത് ഒരു സിനിമയുടെ പ്രദർശനം പൂർത്തിയാക്കിയ ശേഷം ഹോട്ടലിൽ വെച്ച് തന്നോട് മോശമായി പെരുമാറിയെന്നാണ് പറയുന്നത്. ഡിസംബർ 13 ന് ആരംഭിക്കാൻ പോകുന്ന 30-ാമത് ഐഎഫ്‌എഫ്‌കെയിലേക്കുള്ള മലയാള സിനിമകളുടെ തിരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം ആദ്യ ആഴ്ചയിലാണ് സംഭവം . അതേസമയം, പരാതിക്കാരി തന്റെ സമീപനത്തെ തെറ്റിദ്ധരിച്ചിരിക്കാമെന്ന് പറഞ്ഞ് കുഞ്ഞു മുഹമ്മദ് ആരോപണങ്ങൾ നിഷേധിച്ചു. ആവശ്യമെങ്കിൽ ക്ഷമ ചോദിക്കുമെന്നും സംവിധായകൻ പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതി കന്റോൺമെന്റ് സ്റ്റേഷന് കൈമാറി. പോലീസ് ഹോട്ടലിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
തിരുവനന്തപുരം: ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ഒന്‍പതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര അരങ്കമുകള്‍ സ്വദേശി പ്രബോധ് ചന്ദ്രനാണ് അറസ്റ്റിലായത്. കുട്ടിയെ മര്‍ദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും ഭാര്യയെ മര്‍ദ്ദിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ക്ലീനിംഗ് ലോഷന്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ആരോഗ്യനില തൃപ്തികരമായതോടെയാണ് പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തത്. സ്ഥിരം മദ്യപാനിയായ പിതാവ് അസഭ്യം പറയുകയും പൊതുവഴിയില്‍ വെച്ച് മര്‍ദിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു.അമ്മയെയും തന്നെയും വീട്ടില്‍ നിന്നും ഇറക്കി വിടാറുണ്ടെന്നും വെളിപ്പെടുത്തി. പിതാവിനെതിരെ നേരത്തെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്.
ന്യൂഡൽഹി : മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് മേഖലകളെ നക്സൽ രഹിതമായി പ്രഖ്യാപിച്ചു. ഛത്തീസ്ഗഡിലെ ബക്കർകട്ടയിൽ കുപ്രസിദ്ധ നക്സലൈറ്റ് കമാൻഡർ രാംധർ മജ്ജി ഇന്ന് രാവിലെ കീഴടങ്ങി. ഹിദ്മയ്ക്ക് തുല്യമായ നക്സലൈറ്റായിരുന്നു രാംധർ മജ്ജി. അദ്ദേഹത്തോടൊപ്പം പന്ത്രണ്ട് ഭീകര നക്സലൈറ്റുകളും കീഴടങ്ങി. രാംധർ മജ്ജിയുടെ ഒരു കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. കീഴടങ്ങിയ നക്സലൈറ്റുകളിൽ രാംധേർ മജ്ജിയെ കൂടാതെ മൂന്ന് ഡിവിഷണൽ വൈസ് കമാൻഡർമാർ, മറ്റ് പ്രധാന അംഗങ്ങൾ എന്നിവരും ഉൾപ്പെടുന്നു. എകെ-47, ഇൻസാസ് റൈഫിളുകൾ, എസ്എൽആർ തുടങ്ങിയ മാരകായുധങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തു. റിപ്പോർട്ടുകൾ പ്രകാരം, രാംധർ മജ്ജി നോർത്ത് ബസ്തർ ഡിവിഷനിൽ സജീവമായിരുന്നു. ഖൈരാഗഡിലെ കുംഹി ഗ്രാമത്തിലെ ബർകട്ട പോലീസ് സ്റ്റേഷനിലാണ് മജ്ജി കീഴടങ്ങിയത് . അദ്ദേഹത്തോടൊപ്പം, ഡിവിഷണൽ കമ്മിറ്റി അംഗം (ഡിവിസിഎം) ഈ നക്സലൈറ്റുകളിൽ രണ്ട് പേർ എകെ-47 ഉം ഇൻസാസ് ആയുധങ്ങളും ധരിച്ചിരുന്നു. ഏരിയ കമ്മിറ്റി അംഗം (എസിഎം) ലെവൽ നക്സലൈറ്റുകളായ രാംസിംഗ് ദാദ, സുകേഷ് പൊട്ടം…
ന്യൂഡൽഹി : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ പ്രത്യേക ചർച്ച . സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിലും വന്ദേമാതരത്തിന്റെ പങ്കിനെക്കുറിച്ചാണ് ചടങ്ങ്. ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി മോദി ചർച്ച ആരംഭിച്ചു. വന്ദേമാതരത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് പത്ത് മണിക്കൂർ അനുവദിച്ചിട്ടുണ്ട്. തുടർന്ന്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും അനുരാഗ് താക്കൂറും വന്ദേമാതരത്തെക്കുറിച്ചുള്ള സർക്കാരിന്റെ വീക്ഷണങ്ങൾ അവതരിപ്പിക്കും 1937 ൽ കോൺഗ്രസ് വന്ദേമാതരത്തിലെ പ്രധാന വരികൾ നീക്കം ചെയ്ത് ഭിന്നതയുടെ വിത്തുകൾ പാകിയതായി മോദി പറഞ്ഞു. ‘ 1905-ൽ മഹാത്മാഗാന്ധി ദേശീയഗാനമായി കണ്ട വന്ദേമാതരം വളരെ മഹത്തരമായിരുന്നു, അതിന്റെ ആത്മാവ് വളരെ ശ്രേഷ്ഠമായിരുന്നു . ജവഹർലാൽ നെഹ്‌റു, മുഹമ്മദ് അലി ജിന്നയെ പിന്തുടർന്ന് ‘വന്ദേമാതരത്തെ’ എതിർത്തു. കാരണം അത് മുസ്ലീങ്ങളെ അലോസരപ്പെടുത്തും. ബംഗാളിന്റെ മണ്ണിൽ നിന്ന് ഉത്ഭവിച്ച് ബങ്കിം ബാബു സൃഷ്ടിച്ച ഈ വികാരം തങ്ങളെ പിടിച്ചുലച്ചുവെന്ന് ബ്രിട്ടീഷുകാർ മനസ്സിലാക്കി. ഈ ഗാനത്തിന്റെ ശക്തി വളരെ വലുതായതിനാൽ ബ്രിട്ടീഷുകാർ അത് നിരോധിക്കാൻ നിർബന്ധിതരായി.…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടെ അമ്മ ശോഭന തന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. നടിയെ ആക്രമിച്ച കേസിൽ കോടതി വിധി പറഞ്ഞ ദിവസമാണ് ശോഭന ഹർജി നൽകുന്നത് . ഹർജി ഇന്ന് കോടതി പരിഗണിക്കാൻ സാധ്യതയുണ്ട്. അക്കൗണ്ടിൽ ഒരു ലക്ഷം രൂപയുണ്ട്. നടൻ ദിലീപ് ക്വട്ടേഷൻ തുകയായി നൽകിയതായി പറയപ്പെടുന്ന പണത്തിന്റെ ഭാഗമാണ് ഈ പണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. പെരുമ്പാവൂർ സ്വദേശിയായ എൻഎസ് സുനി എന്ന പൾസർ സുനിയാണ് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി. 2017 ഫെബ്രുവരി 17 നാണ് അങ്കമാലിക്കും കളമശ്ശേരിക്കും ഇടയിൽ ഓടുന്ന കാറിനുള്ളിൽ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമം നടന്ന രാജ്യത്തെ ആദ്യ കേസാണിത്. കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പൾസർ സുനി മുമ്പ് സിനിമാ സെറ്റുകളിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു. നടിയെ ആക്രമിക്കാനും ദൃശ്യങ്ങൾ പകർത്താനും ദിലീപ് 1.5…
കൊച്ചി: രാജ്യവ്യാപകമായി ശ്രദ്ധ നേടിയ നടി ആക്രമിക്കപ്പെട്ട കേസിൽ എട്ട് വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി എല്ലാ കണ്ണുകളും നടൻ ദിലീപിലായിരുന്നു. അദ്ദേഹം കുറ്റക്കാരനാണോ അതോ കുറ്റവിമുക്തനാക്കപ്പെടുമോ എന്നതായിരുന്നു ചോദ്യം. ഇന്ന് പൾസർ സുനി ഉൾപ്പെടെയുള്ള ആദ്യത്തെ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ബലാത്സംഗം ഉൾപ്പെടെ അവർക്കെതിരായ എല്ലാ കുറ്റങ്ങളും പ്രോസിക്യൂഷൻ തെളിയിച്ചു. അതുകൊണ്ട് തന്നെ അവർക്ക് പരമാവധി ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. കേസിലെ വിചാരണ 2018 ൽ ആരംഭിച്ചെങ്കിലും കോവിഡ് ലോക്ക്ഡൗൺ കാരണം രണ്ട് വർഷം വൈകി. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നൽകിയ സമയം പാലിക്കാൻ കഴിഞ്ഞില്ല. അതിജീവിതയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കസ്റ്റഡിയിലിരിക്കെ പരിശോധിച്ചതും വിവാദത്തിന് കാരണമായി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ ക്രോസ് വിസ്താരം പൂർത്തിയായി. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെയാണ് അവസാനമായി വിസ്തരിച്ചത്. പരിശോധന പൂർത്തിയാക്കാൻ 109 ദിവസമെടുത്തു. ഈ വർഷം തുടക്കത്തോടെ പ്രതിഭാഗം സാക്ഷികളുടെ…
കൊച്ചി ; നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാർ ഇരയ്ക്കൊപ്പം തന്നെയെന്ന് മന്ത്രി സജി ചെറിയാൻ. വിധി പഠിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും. സർക്കാർ അപ്പീൽ പോകുന്ന കാര്യത്തിൽ ഉൾപ്പെടെ തീരുമാനം പിന്നീട് എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേസിൽ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി.ദിലീപും പള്‍സര്‍ സുനിയും തമ്മിലുളള ഗൂഢാലോചനയുടെ ഫലമായാണ് നടി ആക്രമിക്കപ്പെട്ടത് എന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്ടത്. കേസിൽ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗീസ് വിധിന്യായത്തിൽ പറഞ്ഞു . കുറ്റത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പ്രതികൾ. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവര്‍ കുറ്റക്കാരെന്നാണ് തെളിഞ്ഞത്.…
കൊച്ചി : പൊലീസ് തനിക്കെതിരെ കെട്ടിച്ചമച്ച കള്ളക്കേസാണിതെന്ന് നടൻ ദിലീപ് . നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ശേഷം പ്രിൻസിപ്പൽ സെഷൻസ് കോടതിയ്ക്ക് മുന്നിൽ വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ദിലീപ്. “മറ്റ് പ്രതികളുടെ സഹായത്തോടെ പോലീസ് ഒരു കള്ളക്കേസ് കെട്ടിച്ചമച്ചു, തുടർന്ന് ഒരു വിഭാഗം മാധ്യമങ്ങളെ ഉപയോഗിച്ച് കഥ പ്രചരിപ്പിക്കുകയായിരുന്നു. ഇന്ന് ആ കഥ കോടതിയിൽ തകർന്നു. ഈ കേസിലെ യഥാർത്ഥ ഗൂഢാലോചന എന്നെ കള്ളക്കേസിൽ കുടുക്കി, എന്റെ സിനിമാ ജീവിതവും എന്റെ ജീവിതവും നശിപ്പിക്കുക എന്നതായിരുന്നു . എന്റെ കുടുംബത്തിനും എന്റെ കൂടെ നിന്ന സുഹൃത്തുക്കൾക്കും, എനിക്കുവേണ്ടി പ്രാർത്ഥിച്ച സുഹൃത്തുക്കൾക്കും, ഈ കേസിൽ എന്നെ സംരക്ഷിക്കാൻ രാവും പകലും പ്രവർത്തിച്ച എന്റെ അഭിഭാഷകർക്കും ഞാൻ നന്ദി പറയുന്നു,” അദ്ദേഹം പറഞ്ഞു. തികഞ്ഞ സംയമനത്തോടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേരത്തെ, വിധി കേൾക്കാൻ കോടതിയിൽ എത്തിയപ്പോൾ ദിലീപ് മാധ്യമങ്ങളോട് സംസാരിക്കുന്നത് ഒഴിവാക്കിയിരുന്നു. ആദ്യത്തെ ആറ് പ്രതികൾക്കെതിരായ കുറ്റപത്രം വായിച്ചു കേൾപ്പിച്ചപ്പോഴും ,…
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട സുഹൃത്ത് ദിലീപിനെ ചേർത്ത് പിടിച്ച് നടനും, സംവിധായകനുമായ നാദിർഷ .ഫേസ്ബുക്കിലാണ് ദിലീപിനെ ചേർത്ത് പിടിച്ച് ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റ് . ‘ ദൈവത്തിന് നന്ദി , സത്യമേവ ജയതേ ‘ എന്നാണ് നാദിർഷയുടെ കുറിപ്പ് . വിധി പറഞ്ഞ എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിക്ക് പുറത്ത് മധുരം വിതരണം ചെയ്താണ് ദിലീപിന്റെ ആരാധകർ വിധി ഏറ്റെടുത്തത് . മാത്രമല്ല ദിലീപിന്റെ വീടിന്റെ പുറത്തും ആരാധകർ കേക്കുമായി എത്തി ആഘോഷങ്ങൾ നടത്തി. കാവ്യയും, ദിലീപുമൊത്തുള്ള ചിത്രങ്ങളും പങ്ക് വച്ചു. ജനപ്രിയനായകന്റെ വമ്പൻ തിരിച്ചു വരവിനായി കാത്തിരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത് .
Subscribe to Updates
Get the latest creative news from FooBar about art, design and business.
