ചെന്നൈ: ‘അമരൻ’ സിനിമയുടെ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് എഞ്ചിനിയറിംഗ് വിദ്യാർത്ഥി. ചെന്നൈ സ്വദേശിയായ വി വി വാഗീശൻ ആണ് 1.1 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. തന്റെ സ്വകാര്യ മൊബൈൽ നമ്പരാണ് സിനിമയിൽ ഇന്ദു റബേക്ക വർഗീസിന്റേതായി കാണിക്കുന്നതെന്നാണ് വാഗീശന്റെ പരാതി .
സിനിമ ഇറങ്ങിയതിന് ശേഷം ഫോണിൽ ഇടതടവില്ലാതെ കോൾ വരുന്നുവെന്നും , തനിക്ക് ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ലെന്നും വാഗീശൻ പറയുന്നു. മാനസികമായി ബുദ്ധിമുട്ട് ഉണ്ടാകുന്നു . ഇതിന് നഷ്ടപരിഹാരമായി 1.1 കോടി നൽകണമെന്നാണ് വാഗീശന്റെ ആവശ്യം. താൻ നമ്പർ മാറ്റില്ലെന്നും വാഗീശൻ പറയുന്നു.
ദീപാവലി ആഘോഷത്തിനിടെയാണ് അപരിചിതമായ നമ്പരുകളിൽ നിന്ന് കോളുകൾ വരുന്നത് വാഗീസന്റെ ശ്രദ്ധയിൽപ്പെട്ടത്.ആദ്യം കോൾ എടുത്ത് ഇത് സായിപല്ലവിയുടെ നമ്പർ അല്ലെന്ന് മറുപടി നൽകിയെങ്കിലും പിന്നാലെ കോളുകളുടെ വർധിച്ചതോടെ സൈലന്റ് മോഡിൽ ആക്കി. വാട്സ്അപ്പിലും സന്ദേശങ്ങൾ എത്തുന്നുണ്ട് .
ആർമി ഓഫീസർ മുകുന്ദ് വരദരാജന്റെ കഥ പറഞ്ഞ അമരൻ ദീപാവലി റിലീസായാണ് തിയറ്ററുകളിൽ എത്തിയത്.