മുംബൈ : ബാല്യകാല സുഹൃത്തും ഇതിഹാസ ക്രിക്കറ്റ് താരവുമായ സച്ചിന് തെണ്ടുല്‍ക്കറുടെ അനുഗ്രഹത്തിന് നന്ദിയെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായതിന് പിന്നാലെ സംസാരിക്കുകയായിരുന്നു കാംബ്ലി.
സച്ചിനോട് നന്ദിയുണ്ടെന്ന് വിനോദ് കാംബ്ലി പറഞ്ഞു. ‘ ആ സ്നേഹവും അനുഗ്രഹവും എപ്പോഴും എന്നോടൊപ്പമുണ്ട്. പരിശീലകനും ഗുരുവുമായ അച്രേക്കർ സാറിനും ഞങ്ങളുടെ സൗഹൃദത്തിൽ വലിയ പങ്കുണ്ട് ‘ – കാംബ്ലി പറഞ്ഞു.
തനിക്ക് ഇപ്പോൾ മുമ്പത്തേക്കാൾ സുഖമുണ്ടെന്നും അടുത്ത 2-3 ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും വിനോദ് കാംബ്ലി പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കാംബ്ലിയെ താനെയിലെ ആകൃതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്നാണ് ആരോഗ്യനില വഷളായത്. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ കാംബ്ലി