ഇടുക്കി:ഹൈറേഞ്ചിലെ ആശുപത്രിയില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു. സംഭവത്തിൽ ബന്ധുവായ എട്ടാം ക്ലാസുകാരനെതിരെ പൊലീസ് കേസെടുത്തു.
പതിനാല് വയസുളള പെണ്‍കുട്ടി ആണ് കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസിലായത്.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു.
പിതാവിനൊപ്പം താമസിച്ചു വന്ന പെണ്‍കുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്ന ബന്ധുവില്‍ നിന്നും ഗര്‍ഭം ധരിച്ചത്. സംഭവത്തില്‍ ആണ്‍കുട്ടിക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കും. ജുവനൈല്‍ ഹോമിലേക്ക് മാറ്റും

