ന്യൂഡൽഹി : നടൻ നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ മുംബൈയിൽ അല്ല അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് നടത്തുന്നതെന്ന് മൽഹാർ പടേക്കർ . പൂനെയിലെ ഡോഞ്ചെ ഗ്രാമത്തിലാകും സംസ്ക്കാര ചടങ്ങുകൾ നടത്തുക. നാനാ പടേക്കറുടെ ആഗ്രഹമാണിതെന്നും അതിനാലാണ് കുടുംബം ഡോഞ്ചെ ഗ്രാമത്തിൽ തന്നെ അന്ത്യകർമങ്ങൾ നടത്താൻ തീരുമാനിച്ചതെന്നും മൽഹാർ പടേക്കർ പറഞ്ഞു. ഭൗതിക ശരീരം ഗോവ മെഡിക്കൽ കോളേജിലേക്ക് മാറ്റി . പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറും. തുടർന്ന് പൂനെയിലേക്ക് കൊണ്ടുവരും.മ
മണിപ്പാൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. ശേഖർ സൽക്കറാണ് നാനാ പടേക്കറുടെ മരണവാർത്ത പുറത്ത് വിട്ടത് . ഹൃദയാഘാതം അനുഭവപ്പെട്ട പടേക്കറെ പുലർച്ചെ 4:20 നും 4:30 നും ഇടയിൽ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ഏകദേശം 45 മിനിറ്റോളം ഡോക്ടർമാർ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അവസാന നിമിഷങ്ങളിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഒരു കെയർടേക്കറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വ്യക്തിപരമായ കാര്യങ്ങൾക്കായാണ് നാനാ പടേക്കർ ഗോവയിലേക്ക് പോയതെന്ന് മകൻ പറഞ്ഞു.

