ഡബ്ലിൻ: സൗജന്യ സ്കൂൾ പുസ്തക പദ്ധതിയുടെ നടത്തിപ്പിൽ മാറ്റങ്ങൾ വേണമെന്ന് ആവശ്യം. നാഷണൽ അസോസിയേഷൻ ഓഫ് പ്രിൻസിപ്പാൾസ് ആൻഡ് ഡെപ്യൂട്ടി പ്രിൻസിപ്പാൾസ് ആണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഭരണപരമായ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് മാറ്റം ആവശ്യപ്പെടുന്നതെന്ന് അസോസിയേഷൻ വ്യക്തമാക്കി. സെക്കൻഡറി സ്കൂൾ മേഖലയെ പ്രതിനിധീകരിക്കുന്നവരുടെ സംഘടനയാണ് ഇത്.
തങ്ങളുടെ ഭൂരിഭാഗം അംഗങ്ങൾക്കും പദ്ധതി അമിത ഭാരമാണ് നൽകുന്നതെന്ന് അസോസിയേഷൻ വ്യക്തമാക്കി. ഗാൽവേയിൽ വാർഷിക സമ്മേളനത്തിനിടെ ആയിരുന്നു അസോസിയേഷൻ ആവശ്യവുമായി രംഗത്ത് എത്തിയത്. പദ്ധതി വലിയ ഭാരം സൃഷ്ടിക്കുന്നതിനാൽ ജോലിയുടെ മറ്റ് ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.

