ലിമെറിക്ക്: ലിമെറിക്കിൽ പാർട്ടിയ്ക്കിടെ വീട് അടിച്ച് തകർത്ത് വിദ്യാർത്ഥികൾ. ലിമെറിക്ക് യൂണിവേഴ്സിറ്റി കോളേജിനടുത്തായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം ഉണ്ടായത് എന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.
കാസിൽട്രോയ് മേഖലയിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടിൽ പാർട്ടി നടത്തുന്നതിനിടെ ആഘോഷം അതിരുവിടുകയായിരുന്നു. തുടർന്ന് വീടിനുള്ളിലേക്ക് വിദ്യാർത്ഥികൾ അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ ഉണ്ടാക്കുകായിരുന്നു. ജനലുകളും വാതിലുകളും നശിപ്പിച്ചു. ഫർണീച്ചറുകളും നശിപ്പിച്ചിട്ടുണ്ട്.
Discussion about this post

