ഡബ്ലിൻ: സെന്റ് വിൻസെന്റ്സ് ആശുപത്രിയിലെ പാർക്കിംഗ് പേ സ്റ്റേഷൻ തകർത്ത സംഭവത്തിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി. 33 വയസ്സുള്ള ഗബ്രിയേൽ ഗ്രിഗറിനെയാണ് കോടതിയിൽ ഹാജരാക്കിയത്. വാദം കേൾക്കലിന് ശേഷം ഇയാൾക്ക് ഡബ്ലിൻ ജില്ലാ കോടതി ജാമ്യവും അനുവദിച്ചു.
2023 ജൂൺ 9 ന് ആയിരുന്നു സംഭവം ഉണ്ടായത്. 36,893 യൂറോയുടെ നാശനഷ്ടങ്ങളാണ് ഇയാൾ വരുത്തിയത്. ഇതിന് പുറമേ 387 യൂറോയുടെ മോഷണവും നടത്തിയിരുന്നു. അറസ്റ്റിലായ ഇയാൾക്കെതിരെ മോഷണം, ക്രിമിനൽ നാശനഷ്ടങ്ങൾ വരുത്തൽ എന്നിവയുമായി ബന്ധപ്പെട്ടുള്ള നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
Discussion about this post

