ഡബ്ലിൻ: ഐറിഷ് സമാധാന സേനാംഗങ്ങളുടെ അവസാനത്തെ സംഘവും അയർലൻഡിൽ തിരിച്ചെത്തി. കമാൻഡിംഗ് ഓഫീസറാണ് കഴിഞ്ഞ ദിവസം സംഘം തിരിച്ചെത്തിയതായി വ്യക്തമാക്കിയത്. ഒരു യുഗത്തിന്റെ അവസാനം അടയാളപ്പെടുത്തിക്കൊണ്ടാണ് അവസാന സംഘവും അയർലൻഡിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
128ാമത് ഇൻഫൻട്രി ബറ്റാലിയനിൽ നിന്നുള്ള സൈനികരാണ് ഇവർ. വെള്ളിയാഴ്ചയാണ് സംഘം ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയത്. ഇവരെ സ്വീകരിക്കാൻ വെള്ളിയാഴ്ച ടെർമിനൽ ഒന്നിൽ കുടുംബാംഗങ്ങൾ എത്തിയിരുന്നു. കുട്ടികൾ പതാകയും ബലൂണുകളും വീശിയായിരുന്നു ഇവരെ സ്വാഗതം ചെയ്തത്. തീർത്തും വൈകാരിക നിമിഷങ്ങൾക്കായിരുന്നു വിമാനത്താവളം സാക്ഷിയായത്.
Discussion about this post

