ലോംഗ്ഫോർഡ്: കൗണ്ടി ലോംഗ്ഫോർഡിൽ വെടിവയ്പ്പ്. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11.30 ഓടെ ആയിരുന്നു സംഭവം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. രണ്ടിടങ്ങളിൽ ആയിട്ടായിരുന്നു വെടിവയ്പ്പ് ഉണ്ടായത്.
നഗരത്തിലെ വില്ലോ പാർക്കിലാണ് ആദ്യ സംഭവം നടന്നത്. വെടിവയ്പ്പ് നടന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. 11.30 ഓടെ സ്ഥലത്ത് പോലീസ് എത്തി. പുലർച്ചെ 12.30 ഓടെ ആയിരുന്നു രണ്ടാമത്തെ സംഭവം ഉണ്ടായത്. ഇരു സംഭവങ്ങളിലും ആർക്കും പരിക്കേറ്റിട്ടില്ല. വാഹന യാത്രികർ ഡാഷ് ക്യാം പരിശോധിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

