ഡബ്ലിൻ: ഡബ്ലിനിലെ ലുസ്കിൽ അപകടം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു.
കോൾഡ്വിന്റേഴ്സിലെ ആർ 132 ൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
ഇന്നലെയാണ് അപകടം ഉണ്ടായത്. ഇരുചക്രവാഹനത്തിൽ ഉണ്ടായിരുന്ന വ്യക്തിയാണ് അപകടത്തിൽപ്പെട്ടത്. മോട്ടോർ സൈക്കിളും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മോട്ടോർസൈക്കിൾ യാത്രികന് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വ്യക്തിയ്ക്ക് ഏകദേശം 40 മിനിറ്റാണ് പ്രായം. ബ്യൂമൗണ്ട് ആശുപത്രിയിലാണ് ഇയാൾ ചികിത്സയിൽ കഴിയുന്നത്.
Discussion about this post

