മട്ടന്നൂർ : വീട്ടിനകത്ത് അമ്മയെയും , മകനെയും വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ലയൺസ് ക്ലബ് റോഡിൽ കെ ടി ജയകൃഷ്ണന്റെ ഭാര്യ ജ്യോതി (57), മകൻ നവീൻ കൃഷ്ണ (22) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
രാവിലെ പുറത്തു പോയി 10 മണിയോടെ തിരിച്ചെത്തിയ ജയകൃഷ്ണൻ ആണ് രണ്ടു പേരും വെട്ടേറ്റു കിടക്കുന്നതായി കണ്ടത്. ചോരയിൽ മുങ്ങിയ നിലയിലായിരുന്നു ഇവരുടെ ശരീരങ്ങൾ. വീട്ടിലെ മുകളിലെ ഹാളിലായിരുന്നു ഇരുവരും. പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു. റിട്ട.അധ്യാപികയാണ് ജ്യോതി.
Discussion about this post

