ഡബ്ലിൻ: പശ്ചിമ റെയിൽ പ്ലാറ്റ്ഫോമുകളുടെ വിപുലീകരണം അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് സൂചന. ലിമെറിക്കിനും ഗാൽവേയിലെ ആതന്റിയ്ക്കും ഇടയിലാണ് വിപുലീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. യാത്രക്കാരുടെ ശേഷി വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്.
റെയിൽ ഐറാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് സ്റ്റേഷനുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി റെയിൽ ഐറാൻ ഇന്ന് ടെൻഡർ കൈമാറും. ആറ് ബോഗേജ് ട്രെയിനുകൾക്കായി സിക്സ്മൈൽബ്രിഡ്ജ്, എന്നിസ്, ഗോർട്ട്, ആർഡ്രഹാൻ, ക്രൗവെൽ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ നിർമ്മിക്കുന്നത്.
നാല് സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകൾ 55 മീറ്റർ കൂടി വികസിപ്പിക്കും, എനിസിനായി 12 മീറ്റർ കൂടി വർദ്ധിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.

