തൃശൂർ : വടക്കഞ്ചേരി സ്വകാര്യ കമ്പനിയിൽ നിന്ന് ഒന്നേകാൽ കോടിയോളം സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതി സൗജതിനെ കണ്ടുപിടിക്കാൻ കഴിയാതെ പോലീസ്. ഒക്ടോബർ 19 ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം മന്ദഗതിയിലാണെന്നാണ് ആരോപണം.
വടക്കഞ്ചേരി പുതുക്കോട് സ്വദേശിനിയായ സൗജത് കമ്പനിയുടെ അക്കൗണ്ട്സ് വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. മാതാപിതാക്കളുടെയും, സഹോദരിയുടെയും സഹായത്തോടെയാണ് സൗജത് സ്വകാര്യകമ്പനിയിൽ നിന്ന് പണം തിരിമറി ചെയ്തിരുന്നത്. സാമ്പത്തിക തട്ടിപ്പ് പിടി കൂടാതിരിക്കാൻ വ്യാജ ബില്ലുകളും, സ്റ്റേറ്റ്മെന്റുകളും മറ്റും തയ്യാറാക്കിയിരുന്നു.
20,000/- രൂപ മാത്രം ശമ്പളമുള്ള സൗജത്തിന്റെ അത്യാഢംബരമായ ജീവിത രീതികളാണ് കമ്പനിയിലെ പലർക്കും സംശയമുളവാക്കിയത്. ആദ്യ വിവാഹത്തിൽ 2 കുട്ടികളും 2 ആം വിവാഹത്തിൽ 1 കുട്ടിയുമുള്ള പ്രതിയുടെ വഴിവിട്ട ചില രഹസ്യ ബന്ധങ്ങളും, അനാവശ്യമായുള്ള സാമ്പത്തിക തിരിമറിക്ക് സ്വകാര്യ കമ്പനിയിലെ മറ്റ് ചില ജോലിക്കാരെ ഉപദേശിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതോടുകൂടിയാണ് കമ്പനി സൗജത്തിനെ രഹസ്യമായി നിരീക്ഷിക്കാൻ തുടങ്ങിയത് .
ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങളാണ് കമ്പനി അക്കൗണ്ടിൽ നിന്ന് ആഴ്ച തോറും സൗജത് അയച്ചിരുന്നത്. സൗജത്ത് തന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് പല തവണകളായി 60 ലക്ഷത്തിനു അടുത്ത് പണം അയച്ചിട്ടുണ്ട് . തട്ടിപ്പിന്റെ പിന്നിൽ ഗൂഢാലോചന നടത്തിയവരിൽ വിദേശത്തുള്ള പ്രതിയുടെ ബന്ധുക്കളും ഉണ്ടെന്നാണ് സംശയിക്കുന്നത്.
മാത്രമല്ല കശ്മീർ, ഗുജറാത്ത് എന്നീ സ്ഥലങ്ങൾ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന പല ഗ്രൂപ്പുകൾക്കും, സൗജത്തിന്റെ അക്കൗണ്ടിൽ നിന്ന് പണം അയച്ചതായി ബാങ്ക് സ്റ്റെമെന്റിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

