ഡബ്ലിൻ: അയർലൻഡിൽ പണിമുടക്കിനോട് അനുബന്ധിച്ച് വിവിധ നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തും. വ്യാഴാഴ്ച എട്ട് നഗരങ്ങളിലായിരിക്കും യൂണിയനുകളുടെ നേതൃത്വത്തിൽ പ്രകടനം നടത്തുക. വ്യാഴാഴ്ചയാണ് ശമ്പളകരാറുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ട്രേഡ് യൂണിയനുകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഡബ്ലിൻ, കോർക്ക്, ലിമെറിക്ക്, ഗാൽവേ, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലും ലെറ്റർകന്നി, സ്ലൈഗോ, ടുള്ളമോർ എന്നിവിടങ്ങളിലുമാണ് പ്രകടനങ്ങൾ നടത്തുക. ഉച്ചയ്ക്ക് 12 മണി മുതൽ രണ്ട് മണിവരെയാണ് പ്രകടന പരിപാടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രേഡ് യൂണിയനുകൾ സമരം പ്രഖ്യാപിച്ചത്. ശമ്പളകരാറിൽ ധാരണയാകാത്തതിനെ തുടർന്നാണ് പ്രഖ്യാപനം.
Discussion about this post

