കാർലോ: കൗണ്ടി കാർലോയിൽ ഹാലോവീൻ ആഘോഷങ്ങളുടെ മറവിൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. പ്രദേശത്ത് നടന്ന സംഭവ വികാസങ്ങൾ അക്ഷരാർത്ഥത്തിൽ ആളുകളിൽ ഭീതിയുളവാക്കി. കമ്യൂണിറ്റി സെന്ററിന് നേരെ പടക്കങ്ങൾ എറിയുന്ന സംഭവം ഉൾപ്പെടെ ഉണ്ടായി. ശനിയാഴ്ച ആയിരുന്നു രാജ്യമെമ്പാടും ഹാലോവീൻ ആഘോഷം നടന്നത്.
മോട്ടോർ മാതൃകയിലുള്ള ശക്തിയേറിയ വാണങ്ങളും പടക്കങ്ങളുമാണ് പ്രദേശത്ത് അതിക്രമം അഴിച്ചുവിട്ടവരുടെ കൈവശം ഉണ്ടായിരുന്നത്. ഇത് വാഹനങ്ങൾക്ക് നേരെയും കമ്യൂണിറ്റി സെന്ററിന് നേരെയും എറിഞ്ഞു. റോഡുകളിലും റൗണ്ട് എബൗട്ടുകളിലും തീ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Discussion about this post

