ഫെർമനാഗ്: കൗണ്ടി ഫെർമനാഗിലെ എനിസ്കില്ലനിൽ നിന്നും കാണാതായ യുവതിയെ ഒരു മാസം കഴിഞ്ഞും കണ്ടെത്താനാകാതെ പോലീസ്. ഇതേ തുടർന്ന് യുവതിയെക്കുറിച്ചുള്ള വിവരങ്ങൾക്കായി പോലീസ് സഹായ അഭ്യർത്ഥന പുറപ്പെടുവിച്ചു. യുവതിയെ കണ്ടവരോ അതുമല്ലെങ്കിൽ യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ കൈവശമുള്ളവരോ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
കാരി മുള്ളെയ്ൻ (നൂനൻ) എന്നാണ് കാണാതായ യുവതിയുടെ പേര്. ഒക്ടോബർ 10 ന് ഇവർ എനിസ്കില്ലനിൽ എത്തി. ആൺ സുഹൃത്തിനൊപ്പം ലിമെറിക്കിൽ നിന്നാണ് ബസിൽ യാത്ര ചെയ്തു. രാത്രി 9 മണിക്ക് വെല്ലിംഗ്ടൺ റോഡിലെ ബസ് സ്റ്റേഷനിൽ നിന്നും ട്രാൻസ പാർക്കിലേക്ക് ഇവർ ടാക്സിയിൽ എത്തി. ഇവിടെ നിന്നും കാരി എവിയേക്ക് പോയി എന്നത് സംബന്ധിച്ച് പോലീസിന് യാതൊരു വിവരവും അറിയില്ല. ഇവരുടെ ക്ഷേമത്തിൽ വലിയ ആശങ്കയാണ് പോലീസിനുള്ളത്.
1.67 മീറ്റർ ഉയരമാണ് മുള്ളനുള്ളത്. മെലിഞ്ഞ ശരീര ഘടനയും, തോളോളം നീളമുള്ള തവിട്ട് നിറത്തിലുള്ള മുടിയും ഇവർക്കുണ്ട്.

