ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേ ആം ആദ്മി പാർട്ടിയ്ക്ക് തിരിച്ചടി . രണ്ട് എം എൽ എ മാരാണ് പാർട്ടി അംഗത്വത്തിൽ നിന്നടക്കം രാജി വച്ചത് . പാട്യാല ജില്ലയിലെ സനൗർ മണ്ഡലത്തിൽ നിന്നുള്ള എം എൽ എ ആയ ഹർമീത് സിംഗ് പത്താൻ മജ്ര , സമാന മണ്ഡലത്തിലെ എംഎൽഎയും മുൻ പഞ്ചാബ് മന്ത്രിയുമായ ചേതൻ സിംഗ് ജോറമജ്ര എന്നിവരാണ് രാജി വച്ചത്.
‘ ആം ആദ്മി പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വയ്ക്കുന്നുവെന്നും , രാജി ഉടൻ പ്രാബല്യത്തിൽ വരുമെന്നും ‘ കാട്ടിയാണ് ഇരുവരും എ എ പി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിന് രാജിക്കത്ത് നൽകിയത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള 40 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക കഴിഞ്ഞ ദിവസമാണ് പാർട്ടി പുറത്ത് വിട്ടത് . നിലവിലുള്ള 40 എം എൽ എ മാരും പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുമുണ്ട്. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്ന ആദ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടിയാണ് എഎപി.

