ഡബ്ലിൻ: ഡബ്ലിനെ നടുക്കി വീണ്ടും ആക്രമണം. അക്രമി സംഘത്തിന്റെ മർദ്ദനത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ആയിരുന്നു സംഭവം. അവശനായ യുവാവിനെ ബസിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡ്രിംനാഗ് റോഡിൽ ആയിരുന്നു സംഭവം. 40 വയസ്സുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്. ഒരു സംഘം ആളുകൾ ആക്രമണം നടത്തുന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും അക്രമി സംഘം അവിടെ നിന്നും രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സെന്റ് ജെയിംസ് ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്.
Discussion about this post

