കിൽക്കെന്നി: കിൽക്കെന്നി മലയാളി അസോസിയേഷന് പുതിയ നേതൃത്വം. പുതിയ ഭരണ സമിതിയിലെ അംഗങ്ങൾ ചുമതലയേറ്റെടുത്തു. ഒക്ടോബർ 24 ന് ആയിരുന്നു പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്.
ശനിയാഴ്ച അസോസിയേഷന്റെ വാർഷിക പൊതുയോഗം നടന്നിരുന്നു. ഇതിലാണ് പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തത്. 2028 വരെ പുതിയ ഭരണ സമിതിയുടെ നേതൃത്ലത്വത്തിൽ ആയിരിക്കും സംഘടനയുടെ പ്രവർത്തനങ്ങൾ. അനിൽ ജോസഫ് രാമപുരം ആണ് സംഘടനയുടെ പുതിയ പ്രസിഡന്റ്. നിതീഷ് ചന്ദ്രനെ സെക്രട്ടറിയായും ബിനു ഭദ്രൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ശ്യാം ഷൺമുഖനാണ് വൈസ് പ്രസിഡന്റ്.
Discussion about this post

