ഡബ്ലിൻ: ഫിംഗ്ലാസിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി. 47 വയസ്സുള്ള ഡാനിയേൽ സിമിയോൺ ടോഡറാണ് കേസിലെ പ്രതി. ഇയാൾക്ക് മേൽ കോടതി കുറ്റം ചമത്തിയിട്ടുണ്ട്. പോലീസ് കേസും രജിസ്റ്റർ ചെയ്തു. റൊമാനിയൻ പൗരനാണ് ഇയാൾ എന്നാണ് റിപ്പോർട്ടുകൾ.
മെൽവില്ലെ ടെറസിൽ താമസിച്ചിരുന്ന 48 കാരിയായ ലോറെഡാന മൊറോസാനുവിനെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ഡാനിയലിന്റെ പങ്കാളി ആയിരുന്നു ലോറെഡാന. തിങ്കളാഴ്ച രാവിലെ ഇവരെ കുത്തേറ്റ് മരിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇയാളെ അടുത്ത മാസം മൂന്നിന് ക്ലോവർ ഹിൽ ജില്ലാ കോടതിയി്# വീഡിയോ ലിങ്ക് മുഖാന്തിരം ഹാജരാക്കും.

