റിലീസിന് പത്ത് ദിവസത്തിലേറെ ബാക്കി നിൽക്കെ അഡ്വാൻസ് ബുക്കിംഗിൽ വമ്പൻ കുതിപ്പുമായി രാമായണം . നിതേഷ് തിവാരി ഒരുക്കുന്ന ചിത്രത്തിന്റെ ഇന്ത്യയിലെ പ്രീ റിലീസ് ബുക്കിംഗ് 10.14 കോടി കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. നവംബർ 5-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ഇന്ന് ഉച്ചയ്ക്ക് 1 മണി വരെ 134 നഗരങ്ങളിലെ 4,339 ഷോകളിലായി 1.81 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി. ബ്ലോക്ക് ചെയ്ത സീറ്റുകൾ ഒഴികെ, അഡ്വാൻസ് കളക്ഷൻ 7.96 കോടി രൂപയാണ്. ഒക്ടോബർ 23 രാവിലെ 6 മണിക്ക് ശേഷമുള്ള കണക്കുകൾ പ്രകാരം, ചിത്രത്തിന്റെ അഡ്വാൻസ് കളക്ഷനിൽ 1.98 കോടി രൂപയുടെ വർദ്ധനവുണ്ടായി . നിലവിലുള്ള ഷോകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ആകെ ഷോകളുടെ എണ്ണം 3,944-ൽ നിന്ന് 4,339 ആയി ഉയർന്നു. നിലവിൽ ചിത്രത്തിന്റെ മൊത്തം ഒക്യുപൻസ 18 ശതമാനമാണ് . ഒരു ഷോ ‘ഹൗസ്ഫുൾ’ ആയതായും റിപ്പോർട്ടുണ്ട്.
അഡ്വാൻസ് ബുക്കിംഗിൽ ഹിന്ദി പതിപ്പാണ് മുന്നിലുള്ളത്. ആകെ കളക്ഷന്റെ ഏകദേശം 88 ശതമാനവും, അതായത് 8.89 കോടി രൂപയും ഇതിൽ നിന്നാണ് ലഭിച്ചത്. കന്നഡ പതിപ്പ് 96.37 ലക്ഷം രൂപയും , തെലുങ്ക് പതിപ്പ് 28.11 ലക്ഷം രൂപയും നേടിയിട്ടുണ്ട്.
മുംബൈയിലെ ചില ഐമാക്സ് പ്രദർശനങ്ങളിൽ റീക്ലൈനർ സീറ്റുകൾക്ക് 3,170 രൂപ വരെയാണ് റേറ്റ് . ലോവർ പരേലിലെ ‘പിവിആർ ഐക്കൺ: ഫീനിക്സ് പല്ലാഡിയം’ തിയേറ്ററിൽ, രാവിലെ 7 മണിക്കുള്ള ഷോയിലെ റീക്ലൈനർ ടിക്കറ്റുകൾക്ക് 1,850 രൂപയാണ് റേറ്റ്. ഈ ഷോ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.ഉച്ചകഴിഞ്ഞുള്ള ഷോയ്ക്ക് റീക്ലൈനർ സീറ്റുകൾക്ക് 2,570 രൂപയും, വൈകുന്നേരത്തെ ഷോയ്ക്ക് 3,170 രൂപയും , രാത്രി 11 മണിക്കുള്ള അവസാന ഷോയ്ക്ക് 2,770 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

