ഡബ്ലിൻ: മലയാളി സമൂഹത്തിന് അഭിമാനമായി കായിക താരം ഹന്ന ഷോച്ചാൻ. യൂത്ത് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഐറിഷ് പതാകയേന്താൻ അവസരം ലഭിച്ചിരിക്കുന്നത് ഹന്നയ്ക്കാണ്. ബാഡ്മിന്റൺ താരമാണ് ഹന്ന.
15 വയസ്സ് മാത്രമാണ് അന്നയുടെ പ്രായം. ഈ പ്രായത്തിൽ ഇത്രയും വലിയ നേട്ടം തേടിയെത്തിയത് ഐറിഷ് മലയാളികൾക്ക് മാത്രമല്ല, കേരളത്തിലെ മലയാളികളെ സംബന്ധിച്ച് ഏറെ അഭിമാനം നൽകുന്നതാണ്. അയർലൻഡിന്റെ പതാകയേന്താൻ അവസരം ലഭിച്ച വിവരം കഴിഞ്ഞ ദിവസമാണ് ഹന്നയ്ക്ക് ലഭിച്ചത്. അപ്രതീക്ഷിതമായി ലഭിച്ച അവസരത്തിൽ അതിയായ സന്തോഷമുണ്ടെന്ന് ഹന്ന പ്രതികരിച്ചു.
മുതിർന്ന ഐറിഷ് ബോക്സിംഗ് താരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ കെല്ലി ഹാരിങ്ടൺ ഹന്നയ്ക്ക് ടീം അയർലൻഡിന്റെ കിറ്റ് ബാഗ് കൈമാറുകയും യാത്രയ്ക്ക് ആശംസകളും പ്രോത്സാഹനവും നൽകുകയും ചെയ്തു

